ന്യൂഡൽഹി: ബംഗളൂരുവിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് മത്സരത്തിന്‍റെ ആദ്യ ദിനം മഴയിൽ ഒലിച്ചുപോയി. മത്സരത്തിന് മുമ്പ് ബെംഗളൂരുവിൽ കനത്ത മഴ പെയ്‌തിരുന്നു. തുടര്‍ന്ന് താരങ്ങള്‍ മൈതാനത്ത് വരാത്തതിനാൽ ടോസ് പോലും നടത്താൻ കഴിഞ്ഞില്ല. ഉച്ചയായിട്ടും മഴ തുടർന്നതോടെ കളി വേണ്ടെന്നുവയ്ക്കുകയായിരുന്നു.
ആദ്യ ദിനം മഴ മൂലം മുടങ്ങിയാൽ അടുത്ത ദിവസം മഴ പെയ്‌തില്ലെങ്കിൽ 4 ദിവസം മാത്രമേ മത്സരം നടക്കൂ. രണ്ടാം ദിവസം രാവിലെ 8.45 ന് ടോസ് നടക്കും. 9.15 ന് കളി ആരംഭിക്കും. നാളെ മഴ പെയ്യില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. വിരാട് കോലിയും ജയ്സ്വാളും ഇടയ്ക്ക് പരിശീലനത്തിനായി ഗ്രൗണ്ടിൽ ഇറങ്ങിയെങ്കിലും പെട്ടെന്നു തന്നെ തിരിച്ചു മടങ്ങി.
INDIA VS NEW ZEALAND DAY 1 CALLED OFF DUE TO RAIN. 🥲💔 pic.twitter.com/RjudVGNXBS
— Mufaddal Vohra (@mufaddal_vohra) October 16, 2024
കാലാവസ്ഥ പ്രവചനമനുസരിച്ച് അടുത്ത ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. രണ്ടാം ദിനം മുഴുവൻ കളിയുണ്ടെങ്കിൽ ആദ്യ ദിവസത്തെ നഷ്‌ടപരിഹാരമായി മത്സര സമയം 5.30 വരെ നീട്ടാം. എന്നാൽ, കാൺപൂരിൽ ബംഗ്ലാദേശിനെതിരായ മഴ ബാധിച്ച മത്സരത്തിൽ വെറും 2 ദിവസം കൊണ്ട് ഇന്ത്യക്ക് ഫലം ലഭിച്ചു.
🚨 Update from Bengaluru 🚨
— BCCI (@BCCI) October 16, 2024
Day 1 of the 1st #INDvNZ Test has been called off due to rain.
Toss to take place at 8:45 AM IST on Day 2
Start of Play: 9:15 AM IST #TeamIndia | @IDFCFIRSTBank pic.twitter.com/RzmBvduPqr
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സംവിധാനം വളരെ മികച്ചതാണ്. മഴ മാറി 15 മിനിറ്റ് കഴിഞ്ഞാൽ മാത്രമേ മത്സരം തുടങ്ങാനാകൂ, കാൺപൂർ ടെസ്റ്റിലെ പോലെ മഴ പെയ്‌തില്ലെങ്കിലും ബെംഗളൂരുവില്‍ മൈതാനം ഉണങ്ങാൻ അധികം കാത്തിരിക്കേണ്ടി വരില്ല. ലോകത്തിലെ ഏറ്റവും മികച്ച ഡ്രെയിനേജ് സംവിധാനമാണ് ചിന്നസ്വാമിക്കുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്‍റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ എത്തുന്നത്. എന്നാല്‍ കിവീസ് ശ്രീലങ്കയ്ക്കെതിരായ പരമ്പര 2–0നു തോറ്റതിന്‍റെ ഞെട്ടലില്‍ നിന്നാണ് ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കായി എത്തുന്നത്.
Also Read: യുവേഫ നേഷൻസ് ലീഗ്; കരുത്തരായ ക്രൊയേഷ്യയെ സമനിലയില്‍ കുരുക്കി പോളിഷ് പട