ETV Bharat / sports

അടിയോടടി, പിന്നാലെ ലോകറെക്കോഡും...അതിവേഗ ട്രിപ്പിൾ സെഞ്ച്വറിയുമായി ഹൈദരാബാദ് താരം തൻമയ് അഗർവാൾ - രഞ്ജി ട്രോഫി ട്രിപ്പിൾ

ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ഏറ്റവും വേഗമേറിയ ട്രിപ്പിൾ സെഞ്ച്വറിയാണ് ഹൈദരാബാദ് താരം തൻമയ് അഗർവാൾ സ്വന്തമാക്കിയത്. 147 പന്തിലാണ് തൻമയ് ട്രിപ്പിൾ സെഞ്ച്വറി തികച്ചത്. മറികടന്നത് ദക്ഷിണാഫ്രിക്കൻ താരം മാർകോ മാരായിസ് കൈവശം വെച്ചിരുന്ന റെക്കോഡ്.

tanmay-agarwal-fastest-fc-triple-ton-hyderabad-ranji-trophy

author img

By ETV Bharat Kerala Team

Published : Jan 26, 2024, 10:49 PM IST

ഹൈദരാബാദ്: താരമ്യേന ദുർബലരായ ടീമുകൾക്കെതിരെ മികച്ച സ്കോർ നേടുന്നത് ക്രിക്കറ്റില്‍ പുതിയ കാര്യമല്ല. എന്നാല്‍ അത് ലോകനിലവാരത്തിലുള്ള താരങ്ങളുടെ റെക്കോഡ് മറികടക്കുന്നതിലേക്ക് എത്തുന്നത് അത്യപൂർവമാണ്. അങ്ങനെയൊരു റെക്കോഡ് മഴയാണ് ഇന്ന് ഹൈദരാബാദില്‍ നടന്ന രഞ്ജി ട്രോഫി ടൂർണമെന്‍റില്‍ സംഭവിച്ചത്. മത്സരം ഹൈദരാബാദും അരുണാചല്‍ പ്രദേശും തമ്മില്‍.

അരുണാചല്‍ പ്രദേശ് നേടിയ 172 റൺസ് പിന്തുടരാൻ ഹൈദരാബാദ് ടീം ഇറങ്ങിയതോടെയാണ് കളിമാറിയത്. ലോകക്രിക്കറ്റില്‍ ഫസ്റ്റക്ലാസ് മത്സരങ്ങളില്‍ ഏറ്റവും വേഗമേറിയ ട്രിപ്പിൾ സെഞ്ച്വറിയാണ് ഹൈദരാബാദ് താരം തൻമയ് അഗർവാൾ മത്സരത്തില്‍ അടിച്ചുകൂട്ടിയത്. 147 പന്തിലാണ് തൻമയ് ട്രിപ്പിൾ സെഞ്ച്വറി തികച്ചത്.

  • Hyderabad's Tanmay Agarwal breaks major records ✨

    ✅ FASTEST first-class double century (119 balls)
    ✅ FASTEST first-class triple century (147 balls) pic.twitter.com/PEKNJeNhIb

    — Kausthub Gudipati (@kaustats) January 26, 2024 " class="align-text-top noRightClick twitterSection" data=" ">

ഇരുപത്തിയെട്ടുകാരനായ ഇടംകയ്യൻ ബാറ്റർ ട്രിപ്പിൾ സെഞ്ച്വറി തികയ്ക്കാൻ 33 ഫോറും 21 സിക്‌സുമാണ് അകമ്പടിയായി ചേർത്തത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ രാഹുല്‍ സിങുമായി ചേർന്ന് 449 റൺസാണ് തൻമയ് ഹൈദരാബാദിന് വേണ്ടി അടിച്ചുകൂട്ടിയത്. 105 പന്തില്‍ 185 റൺസെടുത്ത രാഹുല്‍ സിങ് പുറത്തായെങ്കിലും തൻമയ് 160 പന്തില്‍ 323 റൺസുമായി പുറത്താകാതെ നില്‍ക്കുകയാണ്. ഇതോടെ വെറും 48 ഓവറില്‍ ഒരുവിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഹൈദരാബാദ് 529 റൺസ് എന്ന സ്കോറിലെത്തുകയും ചെയ്‌തു.

ദക്ഷിണാഫ്രിക്കൻ താരം മാർകോ മാരായിസ് കൈവശം വെച്ചിരുന്ന റെക്കോഡാണ് തൻമയ് സ്വന്തം പേരില്‍ അടിച്ചു ചേർത്തത്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ഇതുവരെ 11 സെഞ്ച്വറികൾ നേടിയിട്ടുള്ള തൻമയ് ഈ മത്സരത്തില്‍ പുറത്താകാതെ നില്‍ക്കുന്നതിനാല്‍ ഇനിയും റെക്കോഡുകൾ വഴിമാറാനുള്ള സാധ്യതകളുണ്ട്. ഒരു ഇന്ത്യക്കാരന്‍റെ ഏറ്റവും ഉയർന്ന ഫസ്റ്റ് ക്ലാസ് സ്കോറായ 443 ബിബി നിംബാല്‍കറുടെ പേരിലാണ്. അതുകൂടാതെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ലോക റെക്കോഡ് സാക്ഷാല്‍ ബ്രയാൻ ലാറയുടെ പേരിലും (501 നോട്ടൗട്ട്). തൻമയ് അഗർവാളിന് ഈ റെക്കോഡുകളെല്ലാം മറികടക്കാനുള്ള അവസരമുണ്ടെന്നാണ് ക്രിക്കറ്റ് വിദഗ്‌ധർ പറയുന്നത്. രഞ്ജി ട്രോഫിയില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് (21), ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ഇന്ത്യൻ താരത്തിന്‍റെ അതിവേഗ ഇരട്ട സെഞ്ച്വറി (119 പന്ത്) എന്നിവയും തൻമയ് ഈ മത്സരത്തില്‍ സ്വന്തമാക്കിക്കഴിഞ്ഞു.

  • Magnificent! 🤯

    Hyderabad's Tanmay Agarwal has hit the fastest triple century in First-Class cricket, off 147 balls, against Arunachal Pradesh in the @IDFCFIRSTBank #RanjiTrophy match 👌

    He's unbeaten on 323*(160), with 33 fours & 21 sixes in his marathon knock so far 🙌 pic.twitter.com/KhfohK6Oc8

    — BCCI Domestic (@BCCIdomestic) January 26, 2024 " class="align-text-top noRightClick twitterSection" data=" ">

ഈ മത്സരത്തില്‍ അരുണാചല്‍ പ്രദേശ് ബൗളർമാരെ ദയയില്ലാതെ പ്രഹരിച്ചാണ് തൻമയ് അതിവേഗ റെക്കോഡ് ട്രിപ്പിൾ സെഞ്ച്വറി കണ്ടെത്തിയത്. ദിവ്യാൻഷു യാദവ് ഒൻപത് ഓവറില്‍ 117 റൺസ് വഴങ്ങിയപ്പോൾ ടെച്ചി ദോറിയ ഒൻപത് ഓവറില്‍ 101 റൺസും വഴങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.