ETV Bharat / sports

അയര്‍ലന്‍ഡിനെ ബൗളര്‍മാര്‍ എറിഞ്ഞിട്ടു, അര്‍ധസെഞ്ച്വറിയടിച്ച് രോഹിതും തിളങ്ങി; ടി20 ലോകകപ്പില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ - India vs Ireland Result - INDIA VS IRELAND RESULT

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റിന്‍റെ ജയം.

INDIA WON OVER IRELAND  ടി20 ലോകകപ്പ്  ഇന്ത്യക്ക് വിജയം
INDIA vs IRELAND (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 6, 2024, 7:49 AM IST

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. അയര്‍ലന്‍ഡിനെതിരായ ഗ്രൂപ്പ് എ മത്സരത്തില്‍ പോള്‍ സ്റ്റെർലിങ്ങിന്‍റെ ടീം പടുത്തുയര്‍ത്തിയ 97 എന്ന നിസാരമായ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ എത്തിയത് 12.2 ഓവറില്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനെത്തിയ അയര്‍ലന്‍ഡിനെ 16 ഓവറില്‍ ഓള്‍ഔട്ടാക്കി കൂടാരത്തിലേക്ക് പറഞ്ഞുവിടുകയായിരുന്നു ഇന്ത്യയുടെ ബൗളര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയുടെ മൂന്നും ജസ്പ്രിത് ബുമ്രയുടെയും, അര്‍ഷ്‌ദീപ് സിങ്ങിന്‍റയും രണ്ടും വിക്കറ്റുകളാണ് മത്സരത്തില്‍ അയര്‍ലന്‍ഡിനെ എറിഞ്ഞൊതുക്കിയത്.

ബാറ്റിങ് ദുഷ്‌കമായ പിച്ചില്‍ ഇന്ത്യക്ക് വേണ്ടി ഓപ്പണിങ്ങിറങ്ങിയത് രോഹിത് - വിരാട് കോലി സഖ്യമാണ്. പ്രതീക്ഷിച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനാവാതെ കോലിക്ക് (5) മടങ്ങേണ്ടി വന്നപ്പോള്‍ ഇന്ത്യയെ താങ്ങി നിര്‍ത്തിയത് രോഹിത് - റിഷഭ് പന്ത് കൂട്ടുകെട്ടാണ്. രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ചുറിയാണ് ജയം എളുപ്പമാക്കിയത്.

37 പന്തില്‍ 52 റണ്‍സ് എടുത്ത രോഹിത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായപ്പോള്‍ 26 പന്തില്‍ 36 റൺസ് എടുത്ത് പന്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചു. മൂന്ന് ഫോറും രണ്ട് സിക്‌സറും പറത്തിയാണ് പന്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. രോഹിത്തിന് ശേഷം കളത്തിലിറങ്ങിയ സൂര്യകുമാര്‍ യാദവ് (2) നിരാശ സമ്മാനിച്ചപ്പോള്‍ പന്തിനൊപ്പം ശിവം ദുബെ പിടിച്ചുനിന്നു.

ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് ഒരു ഘട്ടത്തില്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നില്ല. മൂന്നാം ഓവറില്‍ തന്നെ അയര്‍ലന്‍ഡിന്‍റെ പോള്‍ സ്‌റ്റെര്‍ലിങിനും (2) ആന്‍ഡ്ര്യൂ ബാല്‍ബിര്‍നിക്കും (5) അര്‍ഷ്‌ദീപിന്‍റെ പന്തില്‍ അടിതെറ്റി. ഏഴാം ഓവറില്‍ ലോര്‍കന്‍ ടക്കറും (10) ഔട്ടായി. പിന്നീടിറങ്ങിയ ഹാരി ടെക്‌ടര്‍ (4), ക്വേര്‍ടിസ് കാംഫര്‍ (12), ജോര്‍ജ് ഡോക്ക്‌റെല്‍ (3), ബാരി മക്കാര്‍ത്തി (3), മാര്‍ക് അഡെയ്ര്‍ (0) എന്നിവര്‍ക്കൊന്നും സ്കോര്‍ ബോര്‍ഡില്‍ കാര്യമായ ചലനം സ്യഷ്‌ടിക്കാനായില്ല.

ഏഴാമനായി ഇറങ്ങിയ ഗാരെത് ഡെലാനിക്ക്, ജോഷുവ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ് എന്നിവരെ കൂട്ടുപിടിച്ച് നേടിയ 26 റണ്‍സാണ് അയര്‍ലന്‍ഡിന് അല്‍പ്പമൊരു ആശ്വാസമേകിയത്. രണ്ട് സിക്‌സറുകള്‍ അടിച്ചുയുര്‍ത്തിയ ഡെലാനി തന്നെയാണ് അയര്‍ലന്‍ഡിന്‍റെ ടോപ് സ്‌കോറര്‍. റണ്ണൗട്ടായിരുന്നില്ലെങ്കില്‍ 100ന് അപ്പുറത്തേക്ക് അയര്‍ലന്‍ഡിന് സ്‌കോര്‍ ഉയര്‍ത്താമായിരുന്നു.

Also Read: ടി20 ചാമ്പ്യന്‍മാരെ കാത്തിക്കുന്നത് റെക്കോര്‍ഡ് സമ്മാനത്തുക; വമ്പൻ പ്രഖ്യാപനവുമായി ഐസിസി - T20 World Cup 2024

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.