ETV Bharat / sports

ടി20 ലോകകപ്പില്‍ അഫ്‌ഗാനെതിരെ ഇന്ത്യയ്‌ക്ക് ടോസ്; ഇരു ടീമിലും മാറ്റം - T20 WC 2024 AFG VS IND Toss Report

ടി20 ലോകകപ്പില്‍ അഫ്‌ഗാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് എത്തി കുല്‍ദീപ് യാദവ്.

ROHIT SHARMA  RASHID KHAN  രോഹിത് ശര്‍മ  അഫ്‌ഗാനിസ്ഥാന്‍ VS ഇന്ത്യ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം (IANS)
author img

By ETV Bharat Kerala Team

Published : Jun 20, 2024, 7:44 PM IST

ബാര്‍ബഡോസ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇറങ്ങുന്നു. അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവലിലാണ് മത്സരം നടക്കുന്നത്.

ടോസ് നേടിയ രോഹിത് ശര്‍മ അഫ്‌ഗാനെ ബോളിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് നീലപ്പട കളിക്കുന്നത്. മുഹമ്മദ് സിറാജിന് പകരം കുല്‍ദീപ് യാദവ് ടീമിലെത്തി.

ടോസ് ലഭിച്ചിരുന്നെങ്കില്‍ തങ്ങളും ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് അഫ്‌ഗാന്‍ നായകന്‍ റാഷിദ് ഖാന്‍ പറഞ്ഞു. അഫ്‌ഗാന്‍ നിരയിലും ഒരു മാറ്റമുണ്ട്. കരീം ജന്നാത്ത് പുറത്തായപ്പോള്‍ ഹസ്രത്തുള്ള സസായ് പ്ലേയിങ് ഇലവനിലേക്ക് എത്തി.

ALSO READ: സാള്‍ട്ടും ബെയര്‍സ്റ്റോയും 'കത്തിക്കയറി'; സൂപ്പര്‍ എട്ടില്‍ വിന്‍ഡീസിനെ പൂട്ടി ഇംഗ്ലണ്ട് - West Indies vs England Result

ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (സി), വിരാട് കോലി, റിഷഭ് പന്ത് (ഡബ്ല്യു), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ.

അഫ്ഗാനിസ്ഥാൻ (പ്ലേയിങ്‌ ഇലവൻ): റഹ്മാനുള്ള ഗുർബാസ് (ഡബ്ല്യു), ഇബ്രാഹിം സദ്രാൻ, നജീബുള്ള സദ്രാൻ, ഹസ്രത്തുള്ള സസായ്, ഗുൽബാദിൻ നയിബ്, അസ്മത്തുള്ള ഒമർസായി, മുഹമ്മദ് നബി, റാഷിദ് ഖാൻ (സി), നൂർ അഹമ്മദ്, നവീൻ-ഉൽ-ഹഖ്, ഫറൂസൽഹഖ് ഫാറൂഖി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.