ETV Bharat / sports

ചരിത്രത്തിലേക്ക് ഒരു 'വിസില്‍', പ്രീമിയര്‍ ലീഗ് മത്സരം നിയന്ത്രിക്കാൻ ആദ്യമായൊരു ഇന്ത്യൻ വംശജൻ - Sunny Singh Gill

39കാരനായ സണ്ണി സിങ് ഗില്ലാണ് പ്രീമിയര്‍ ലീഗ് മത്സരം നിയന്ത്രിക്കുന്ന ആദ്യ ഇന്ത്യൻ വംശജനാകാൻ ഒരുങ്ങുന്നത്.

Sunny Singh Gill First Indian Origin Referee In EPL  സണ്ണി സിങ് ഗില്‍  British South Asian Referee PL  Premier League First Indian Referee Sunny Singh Gill Set To Become The First British South Asian Referee In Premier League
Sunny Singh Gill
author img

By ETV Bharat Kerala Team

Published : Mar 9, 2024, 10:40 AM IST

ലണ്ടൻ: ചരിത്രത്തില്‍ ആദ്യമായി ഒരു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (Premier League) മത്സരം നിയന്ത്രിക്കാൻ ഇന്ത്യൻ വംശജനായ റഫറി (First Indian Origin Referee in EPL). ബ്രിട്ടീഷ് ദക്ഷിണേഷ്യൻ പ്രതിനിധിയായ സണ്ണി സിങ് ഗില്ലിനെയാണ് (Sunny Singh Gill) ചരിത്രനേട്ടം കാത്തിരിക്കുന്നത്. സെല്‍ഹര്‍ട്ട് പാര്‍ക്കില്‍ ഇന്ന് നടക്കുന്ന ക്രിസ്റ്റല്‍ പാലസ്, ലൂട്ടൺ ടൗൺ മത്സരമാണ് സണ്ണി സിങ് നിയന്ത്രിക്കുക (Crystal Palace vs Luton Town).

ഇന്ന് ഇന്ത്യൻ സമയം രാത്രി എട്ടരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. പ്രൊഫഷണൽ ഗെയിം മാച്ച് ഒഫീഷ്യൽസ് ലിമിറ്റഡിന് (PGMOL) പുറത്തുനിന്നും ഈ സീസണില്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നിയന്ത്രിക്കാൻ തെരഞ്ഞെടുക്കപ്പെടുന്ന ഏഴാമത്തെ റഫറിയാണ് സണ്ണി സിങ്.

പഞ്ചാബിലെ മോഗയ്‌ക്കടുത്തുള്ള കോക്രി ബെനിവാള്‍ ഗ്രാമത്തിലാണ് സണ്ണി സിങ് ഗില്ലിന്‍റെ വേരുകള്‍. 39കാരന്‍റെ പിതാവ് ജര്‍ണിയല്‍ സിങ് ചെറുപ്പത്തില്‍ തന്നെ ഇംഗ്ലണ്ടിലേക്ക് കുടിയേറിയതാണ്. ഫുട്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന റഫറിയായിരുന്നു അദ്ദേഹവും.

20-ാം വയസില്‍ പ്രാദേശിക ലീഗ് മത്സരം നിയന്ത്രിച്ചുകൊണ്ടാണ് ജര്‍ണിയല്‍ സിങ് റഫറീയിങ് കരിയര്‍ ആരംഭിക്കുന്നത്. 2011 വരെയുള്ള കാലയളവില്‍ 150ല്‍ അധികം ഇഎഫ്‌എല്‍ മത്സരങ്ങളിലും അദ്ദേഹം പങ്കാളിയായി.

പ്രീമിയര്‍ ലീഗില്‍ സിക്ക് പഞ്ചാബി വംശജനായ ആദ്യ അസിസ്റ്റന്‍ഡ് റഫറി സണ്ണി സിങ്ങിന്‍റെ സഹോദരൻ ഭൂപീന്ദര്‍ സിങ്ങാണ്. കഴിഞ്ഞ വര്‍ഷം നടന്ന സൗതാംപ്‌ടൺ നോട്ടിങ്‌ഹാം ഫോറസ്റ്റ് മത്സരത്തിലായിരുന്നു ഭൂപീന്ദര്‍ അസിസ്റ്റൻഡ് റഫറിയുടെ ചുമതല വഹിച്ചത്.

Also Read : മല്ലോര്‍ക്കയെ 'മലര്‍ത്തിയടിച്ചു'; ലാ ലിഗയില്‍ ബാഴ്‌സലോണ രണ്ടാം സ്ഥാനത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.