വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ (India vs England Test) ഒല്ലി പോപ്പിന്‍റെ അനായസ സ്‌റ്റംപിങ് നഷ്‌ടപ്പെടുത്തിയതിന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിനെ ( Srikar Bharat) എടുത്തിട്ട് പൊരിച്ച് ആരാധകര്‍. ഇംഗ്ലീഷ് ഓപ്പണര്‍മാരുടെ അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് പൊളിച്ച് കുല്‍ദീപ് യാദവ് ഇന്ത്യയ്‌ക്ക് ബ്രേക്ക് നല്‍കിയതോടെ മൂന്നാം നമ്പറിലാണ് ഒല്ലി പോപ്പ് (Ollie Pope) ക്രീസിലെത്തുന്നത്.
ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ വിജയ ശില്‍പ്പിയായ ഒല്ലി പോപ്പിനെ ആദ്യ പന്തില്‍ തന്നെ പുറത്താക്കാനുള്ള അവസരമായിരുന്നു ശ്രീകര്‍ ഭരത് കളഞ്ഞു കുളിച്ചത്. 11-ാം ഓവറിലായിരുന്നു സംഭവം നടന്നത്. കുല്‍ദീപിനെ ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാനിറങ്ങിയ ഇംഗ്ലീഷ് താരത്തിന് പിഴച്ചു.
പന്ത് വിക്കറ്റ് കീപ്പറായ ശ്രീകര്‍ ഭരത്തിന്‍റെ അടുത്ത് എത്തുമ്പോള്‍ ക്രീസിന് പുറത്തായിരുന്നു പോപ്പിന്‍റെ കാലുണ്ടായിരുന്നത്. എന്നാല്‍ പന്ത് കയ്യിലൊതുക്കാന്‍ പോലും ഭരത്തിന് കഴിഞ്ഞില്ല. മത്സരത്തിനിടെ പന്ത് പിടിക്കാന്‍ പ്രയാസപ്പെടുന്ന ശ്രീകര്‍ ഭരത്തിനെ പലതവണ കാണാന്‍ കഴിഞ്ഞിരുന്നു.
ഇക്കാര്യത്തിലുള്ള തന്‍റെ നിരാശ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മുഖത്തും പ്രകടമായിരുന്നു. ബാറ്റിങ്ങില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന ഭരത് വിക്കറ്റ് കീപ്പറായാണ് ടീമിലെത്തിയതെന്നും എന്നാല്‍ അതിന് പോലും താരത്തിന് കഴിയുന്നില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മലയാളി താരം സഞ്‌ജു സാംസണൊക്കെ (Sanju Samson) ഇതിലും എത്രയോ ഭേദമാണെന്നും ആരാധകര്‍ പറയുന്നുണ്ട്.
കഴിഞ്ഞ 10 ടെസറ്റ് ഇന്നിങ്‌സുകളില്‍ 17 എന്ന നിരാശാജനകമായ ശരാശരിയില്‍ 171 റണ്‍സ് മാത്രമാണ് ഭരത്തിന് നേടാന്‍ കഴിഞ്ഞത്. രഞ്ജി ട്രോഫിയില്‍ പ്രയാസകരമായ പിച്ചില്‍ ഛത്തീസ്‌ഗഡിനെതിരെ സഞ്ജു ഫിഫ്റ്റി അടിച്ചത് ആരും കാണുന്നില്ലേയെന്നും ഇക്കൂട്ടര്‍ ചോദിക്കുന്നുണ്ട്.
ALSO READ: 'പുറത്ത് ഒരാളുണ്ട്, ആ കാര്യം ആരും മറക്കരുത്'; ശുഭ്‌മാന്‍ ഗില്ലിന് രവി ശാസ്‌ത്രിയുടെ 'വാര്‍ണിങ്'
അതേസമയം ഇന്ത്യയ്‌ക്ക് ഭീഷണി ഉയര്‍ത്തി നിലയുറപ്പിക്കാന്‍ ശ്രമിച്ച പോപ്പിനെ ഒടുവില്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയാണ് പവലിയനിലേക്ക് മടക്കിയത്. മിസൈല്‍ കണക്കെയുള്ള ബുംറയുടെ യോര്‍ക്കറിന് മുന്നിലാണ് ഒല്ലി പോപ്പ് നിഷ്‌പ്രഭനായത്. 28-ാം ഓവറിന്‍റെ അഞ്ചാം പന്തിലായിരുന്നു ജസ്‌പ്രീത് ബുംറ (Jasprit Bumrah) ഒല്ലി പോപ്പിന്‍റെ കുറ്റിയിളക്കിയത്.
ജസ്‌പ്രീത് ബുംറയില്‍ നിന്നും ഒരു ഷോട്ട് ബോളോ സ്ലോ ബോളോ പ്രതീക്ഷിച്ച് നിന്ന പോപ്പിനെതിരെ ഒരു ഇന്‍സിങ് യോര്‍ക്കറായിരുന്നു ബുംറ പരീക്ഷിച്ചത്. പ്രതിരോധിക്കാന്‍ ഇംഗ്ലീഷ് താരം വിഫല ശ്രമം നടത്തിയെങ്കിലും മിഡില്‍ സ്റ്റംപും ലെഗ് സ്റ്റംപും ഗ്രൗണ്ടില്‍ തെറിച്ച് വീഴുന്നതാണ് കാണാന്‍ കഴിഞ്ഞത്. 55 പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 23 റണ്‍സെടുത്തായിരുന്നു ഒല്ലി പോപ്പിന്‍റെ മടക്കം.
ALSO READ: ബൂം ബൂം ബുംറാാാ... പോപ്പിന്‍റെ കിളിപറത്തിയ അത്യുഗ്രൻ യോർക്കർ...വിശാഖപട്ടണത്ത് ജസ്‌പ്രീത് ഷോ