ന്യൂഡൽഹി: 2024 ഇന്ത്യൻ ക്രിക്കറ്റിന് വളരെ നല്ല വർഷമാണ്. 17 വർഷത്തിന് ശേഷമാണ് ടീം ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയത്. എന്നാൽ 2024ൽ ഇന്ത്യയിലെ പല താരങ്ങളും ക്രിക്കറ്റിനോട് വിട പറഞ്ഞു. 2024ൽ ഇതുവരെ ക്രിക്കറ്റിനോട് വിട പറഞ്ഞ കളിക്കാര്‍ ആരൊക്കെയെന്നറിയാം
- ശിഖർ ധവാൻ: ഇന്ത്യയുടെ സ്റ്റാർ ഓപ്പണിങ് ബാറ്റര്‍ ശിഖർ ധവാൻ 2024 ഓഗസ്റ്റ് 24 ന് ആഭ്യന്തര, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടെസ്റ്റ്, ഏകദിനം, ടി20 തുടങ്ങി എല്ലാ ഫോർമാറ്റുകളിലും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്‌ചവെച്ചത്. രാജ്യത്തിനായി ലോകകപ്പ് ഉൾപ്പെടെ നിരവധി ഐസിസി ടൂർണമെന്‍റുകളിലും ധവാൻ പങ്കെടുത്തിട്ടുണ്ട്.
- ദിനേശ് കാർത്തിക്: ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റര്‍ ദിനേശ് കാർത്തിക്കും ഈ വർഷം ക്രിക്കറ്റിനോട് വിട പറഞ്ഞു. ജൂൺ ഒന്നിന് അന്താരാഷ്ട്ര ക്രിക്കറ്റിനോട് കാർത്തിക് യാത്ര പറഞ്ഞു. താരം ഇന്ത്യക്കായി പല അവസരങ്ങളിലും അവിസ്മരണീയമായ ഇന്നിംഗ്‌സുകൾ കളിച്ചിട്ടുണ്ട്. ഇന്ത്യക്കായി 26 ടെസ്റ്റുകളും 92 ഏകദിനങ്ങളും കൂടാതെ 60 ടി20 മത്സരങ്ങളും ഡികെ കളിച്ചിട്ടുണ്ട്.
- കേദാർ ജാദവ്: ടീം ഇന്ത്യയുടെ ഫിനിഷറുടെ റോൾ കളിച്ച കേദാർ ജാദവും ഈ വർഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ജൂൺ മൂന്നിന് കേദാർ ടീമിനോട് വിട പറഞ്ഞു. ഇന്ത്യക്കായി 73 ഏകദിനങ്ങളും 9 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 1389 റൺസും ടി20യിൽ 122 റൺസും നേടി. പുറമെ ഏകദിന ക്രിക്കറ്റിൽ 27 വിക്കറ്റുകളും താരത്തിന്‍റെ പേരിലുണ്ട്.
- വരുൺ ആരോൺ: ഫാസ്റ്റ് ബൗളർ വരുൺ ആരോണും 2024 ൽ വിരമിച്ചു. ഫെബ്രുവരിയിൽ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അരോൺ വിരമിച്ചിരുന്നു. തന്‍റെ കരിയറിനിടെ പലതവണ ഗുരുതരമായ പരിക്കുകൾ ഏറ്റുവാങ്ങി. അതിനാൽ താരത്തിന്‍റെ കരിയർ ദീർഘനേരം നീണ്ടുനിന്നില്ല. ഇന്ത്യക്കായി 9 ടെസ്റ്റുകളിൽ നിന്ന് 18 വിക്കറ്റുകളും 9 ഏകദിനങ്ങളിൽ നിന്ന് 11 വിക്കറ്റുകളും വരുൺ നേടിയിട്ടുണ്ട്.
- സൗരഭ് തിവാരി: ഐപിഎല്ലിൽ ശ്രദ്ധനേടിയ സൗരഭ് തിവാരിയെ ടീം ഇന്ത്യയിൽ ഒരു തകർപ്പൻ ബാറ്ററായിരുന്നു. പക്ഷേ താരത്തിന്‍റെ കരിയർ മുന്നോട്ട് പോകാനായില്ല. ഇന്ത്യക്കായി 3 ഏകദിന മത്സരങ്ങളിൽ നിന്ന് 49 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. 2010 ഒക്ടോബറിൽ വിശാഖപട്ടണത്ത് ഓസ്‌ട്രേലിയയ്‌ക്കെതിരെ അന്താരാഷ്ട്ര ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു. ഫെബ്രുവരി 12 ന് അദ്ദേഹം ആഭ്യന്തര, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ വിരമിക്കുമ്പോൾ വിടവാങ്ങൽ മത്സരങ്ങൾ കളിക്കാൻ അവസരം ലഭിച്ചിരുന്നു. വിരമിക്കുന്നതിന് മുമ്പ് ഒരു വിടവാങ്ങൽ മത്സരം കളിക്കാൻ വലിയ താരങ്ങൾക്ക് പോലും അവസരം ലഭിക്കാത്ത ഒരു സമയമാണ് ഇപ്പോൾ വന്നിരിക്കുന്നത്. അത്തരം ക്രിക്കറ്റ് താരങ്ങളിൽ ഗൗതം ഗംഭീർ, യുവരാജ് സിങ് തുടങ്ങിയ വമ്പൻ താരങ്ങളുണ്ട്.
വിരാട് കോലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവരും 2024ൽ വിരമിച്ചു
ഇന്ത്യയുടെ സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരും ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ജൂൺ 29 ന് രോഹിതും കോഹ്‌ലിയും ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചപ്പോൾ രവീന്ദ്ര ജഡേജ ജൂൺ 30 ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2024 ലെ ടി20 ലോകകപ്പ് കിരീടം നേടി ഈ മൂന്ന് ക്രിക്കറ്റ് താരങ്ങളും ടി20 ക്രിക്കറ്റിനോട് വലിയ വിടപറയുന്നു.
Also Read: സന്തോഷ് ട്രോഫിക്ക് പിന്നിലെ ചരിത്രവും റെക്കോര്‍ഡുകളും നേട്ടങ്ങളുമറിയാം - Santosh Trophy Highlights