ജമൈക്ക: ജമൈക്കയിൽ ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. തലസ്ഥാനമായ കിംഗ്സ്റ്റണിൽ തിങ്കളാഴ്ച വൈകിട്ട് സൗഹൃദ മത്സരത്തിനിടെയാണ് വെടിവയ്‌പ്പുണ്ടായതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്‌തു. സംഭവത്തെ തുടര്‍ന്ന് ബാധിത പ്രദേശത്ത് പൊലീസ് 48 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി.
ലോക്കൽ പൊലീസും പ്രാദേശിക ജമൈക്കൻ മാധ്യമങ്ങളുടേയും റിപ്പോര്‍ട്ട് പ്രകാരം, കിംഗ്സ്റ്റണിലെ റോക്ക്ഫോർട്ടിലെ പ്ലസന്‍റ് ഹൈറ്റ്സിൽ ഒരു ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ ആക്രമണത്തിനിടെയാണ് ആളുകള്‍ക്ക് വെടിയേറ്റത്. രാത്രി 8 മണിയോടെയാണ് സംഭവം നടന്നതെന്ന് കിംഗ്സ്റ്റൺ ഈസ്റ്റ് പോലീസ് ചീഫ് സൂപ്രണ്ട് ടോമി ചേമ്പേഴ്‌സ് പറഞ്ഞു. ജമൈക്ക കോൺസ്റ്റബുലറി ഫോഴ്‌സിന്‍റെ ഇൻഫർമേഷൻ വിഭാഗമായ കോൺസ്റ്റബുലറി കമ്മ്യൂണിക്കേഷൻ യൂണിറ്റും സംഭവം സ്ഥിരീകരിച്ചു. അതേസമയം, സംഭവത്തിൽ എത്രപേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
Five men were shot and killed and several others sustained injuries during an incident at a football match in Pleasant Heights, Rockfort, Kingston earlier this evening, as reported by law enforcement authorities.
— Jamaica Live (@JamaicaLivenews) October 22, 2024
Unconfirmed reports suggested that two of the men are alleged dons… pic.twitter.com/1P5tbYWDcO
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്ലസന്‍റ് ഹൈറ്റ്‌സ് മുമ്പ് വാരേക്ക ഹിൽസ് എന്നറിയപ്പെട്ടിരുന്നു. പ്രദേശത്തിന് അക്രമാസക്തമായ ഒരു ഭൂതകാലമുണ്ട്, പ്രത്യേകിച്ച് അക്രമകാരികളായ സംഘങ്ങളും അവരുടെ കലഹങ്ങളും ഇവിടെയുണ്ടായിരുന്നു. ഏഴ് പേർ വെടിയേറ്റതില്‍ അഞ്ച് പേർ മരിച്ചുവെന്ന് കിംഗ്സ്റ്റൺ ഈസ്റ്റേൺ ഡിവിഷൻ സൂപ്രണ്ട് ടോമി ചേമ്പേഴ്‌സ് പറഞ്ഞു. പ്രദേശത്ത് കുറ്റകൃത്യങ്ങളും അക്രമങ്ങളും കുറയ്ക്കുന്നതിന് പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് വർഷമായി റോക്ക്ഫോർട്ട് സമൂഹം സമാധാനപരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Also Read: ഇന്ത്യക്ക് നിരാശ; കോമൺവെൽത്ത് ഗെയിംസിൽനിന്ന് ക്രിക്കറ്റ്, ഹോക്കി അടക്കം നിരവധി ഇനങ്ങള്‍ ഒഴിവാക്കി