ETV Bharat / sports

അഞ്ച് നഗരങ്ങളിലായി 15 വേദികള്‍!; ഫുട്‌ബോള്‍ ലോകകപ്പിന് സൗദി ഒരുങ്ങുമ്പോള്‍ അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍ - 2034 FOOTBALL WORLD CUP

2024 ഡിസംബര്‍ 11ന് നടന്ന ഫിഫയുടെ യോഗത്തിലാണ് 2034 ലോകകപ്പ് വേദിയായി സൗദി അറേബ്യയെ തെരഞ്ഞെടുത്തത്.

SAUDI ARABIA WORLD CUP 2034  FIFA WORLD CUP 2034  ഫുട്‌ബോള്‍ ലോകകപ്പ് 2034  സൗദി അറേബ്യ ലോകകപ്പ് 2034
Saudi Arabia fans cheer during a match of Mexico and Saudi Arabia in FIFA World Cup 2022 (ANI)
author img

By ETV Bharat Sports Team

Published : Dec 12, 2024, 12:47 PM IST

സൂറിച്ച്: 2034 ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകാൻ ഒരുങ്ങുകയാണ് സൗദി അറേബ്യ. ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസമാണ് ഫിഫ ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. 2030ലെ ടൂര്‍ണമെന്‍റിന് സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ രാജ്യങ്ങള്‍ സംയുക്ത ആതിഥേയത്വം വഹിക്കുമെന്നും ഫിഫ അറിയിച്ചു.

ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്‍റെ 100 വാര്‍ഷികമാണ് 2030ല്‍ നടക്കുന്നത്. ഇതിന്‍റെ ഭാഗമായി അര്‍ജന്റീന, പരാഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളില്‍ മൂന്ന് മത്സരങ്ങള്‍ നടക്കുമെന്നും ഫിഫ വ്യക്തമാക്കി. ഇന്നലെ (ഡിസംബര്‍ 11) നടന്ന ഫിഫയുടെ പ്രത്യേക യോഗത്തില്‍ വോട്ടെടുപ്പിലൂടെയാണ് രണ്ട് ലോകകപ്പുകള്‍ക്കുമുള്ള ആതിഥേയരെ തെരഞ്ഞെടുത്തത്.

കാല്‍പന്തുകളിയുടെ വിശ്വപോരാട്ടം ആദ്യമായാണ് സൗദിയിലേക്ക് എത്തുന്നത്. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഏഷ്യ, ഓഷ്യാനിയ മേഖലകളില്‍ നിന്ന് മാത്രമാണ് ഫിഫ ബിഡ് ക്ഷണിച്ചത്. തുടക്കത്തില്‍ ലോകകപ്പ് വേദിക്ക് താത്‌പര്യം പ്രകടിപ്പിച്ച ഓസ്‌ട്രേലിയയും ഇന്തോനേഷ്യയും പിന്മാറിയതോടെ സൗദിക്ക് നറുക്ക് വീഴുകയായിരുന്നു.

അഞ്ച് നഗരങ്ങള്‍ 15 വേദികള്‍: അഞ്ച് നഗരങ്ങളിലെ 15 വേദികളിലായി ലോകകപ്പ് മത്സരങ്ങള്‍ നടത്താനാണ് സൗദി അറേബ്യ പദ്ധതിയിടുന്നത്. തലസ്ഥാന നഗരമായ റിയാദില്‍ എട്ട് വേദിയും ജിദ്ദയില്‍ നാല് വേദിയും ഒരുങ്ങിയേക്കുമെന്നാണ് സൂചന. അബഹ, അൽ ഖോബാർ, നിയോം എന്നിവിടങ്ങളിലായിട്ടാകും മറ്റ് വേദികള്‍.

ലോകകപ്പ് വേദിയാകുന്ന ഓരോ സ്റ്റേഡിയങ്ങളുടെയും കപ്പാസിറ്റി കുറഞ്ഞത് 40,000 എങ്കിലും ആയിരിക്കും. 92,000 പേരെ ഉള്‍ക്കൊള്ളുന്ന റിയാദിലെ വേദിയിലാകും ഉദ്ഘാടന മത്സരവും ഫൈനലും നടക്കുക എന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചില മത്സരങ്ങള്‍ അയല്‍ രാജ്യങ്ങളിലും നടന്നേക്കുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും ടൂര്‍ണമെന്‍റ് പൂര്‍ണമായും സൗദിയില്‍ തന്നെ നടത്തുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം.

SAUDI ARABIA WORLD CUP 2034  FIFA WORLD CUP 2034  ഫുട്‌ബോള്‍ ലോകകപ്പ് 2034  സൗദി അറേബ്യ ലോകകപ്പ് 2034
A map at the Saudi Arabia World Cup bid exhibition in Riyadh, Saudi Arabia, Wednesday Dec. 11, 2024, showing the proposed host cities and venues for the 2034 World Cup (AP Photos)

ലോകകപ്പ് എപ്പോള്‍?: പരമ്പരാഗതമായി ലോകകപ്പ് നടക്കാറുള്ള ജൂണ്‍-ജൂലൈ മാസങ്ങളില്‍ സൗദിയില്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കാനുള്ള സാധ്യത കുറവാണ്. ഈ സമയം 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടുള്ള കാലാവസ്ഥയായിരിക്കും സൗദിയിലേത്. ഖത്തര്‍ ആതിഥേയത്വം വഹിച്ച 2022ലെ ലോകകപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളിലായാണ് ഫിഫ സംഘടിപ്പിച്ചത്.

വിവിധ ലീഗുകള്‍ തുടങ്ങുന്ന സമയമായതുകൊണ്ട് തന്നെ പല യൂറോപ്യൻ ക്ലബ്ബുകളും ടീമുകളും ഫിഫയുടെ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. കൂടാതെ, ഡിസംബറില്‍ റമാദാനും വരുന്നുണ്ട്. ഏഷ്യൻ ഗെയിംസിനും ഈ സമയത്താണ് സൗദി ആതിഥേയത്വം വഹിക്കുന്നത്.

Argentine vs Saudi Arabia in FIFA World Cup 2022 (ANI Photos)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതുകൊണ്ട് സൗദിയിലെ ലോകകപ്പ് ജനുവരി മാസത്തില്‍ നടക്കാനാണ് സാധ്യത. സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നടക്കുന്ന 2034 ലെ ശൈത്യകാല ഒളിമ്പിക്‌സിന് മുന്നോടിയായിട്ടാകും ഫുട്‌ബോള്‍ ലോകകപ്പ് നടക്കുക. ഒളിമ്പിക്‌സിന് തൊട്ടുമുന്‍പ് ഫുട്‌ബോള്‍ ലോകകപ്പ് സംഘടിപ്പിക്കുന്നതില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും എതിര്‍പ്പില്ലെന്നാണ് സൂചന.

സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ഇരിപ്പിടം? വിഷൻ 2030 ആധുനികവൽക്കരണ പരിപാടിയുടെ ഭാഗമായി, പരമ്പരാഗതമായി യാഥാസ്ഥിതിക സമൂഹത്തിനുള്ളിൽ സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വികസിപ്പിക്കുന്നതിന് സൗദി അറേബ്യ ഊന്നൽ നല്‍കുന്നു. കായിക ഇനങ്ങളില്‍ വനിതകളെ പങ്കെടുപ്പിക്കാനുള്ള സുപ്രധാന തീരുമാനം 2017ലാണ് സൗദി സ്വീകരിച്ചത്. ഇതിന്‍റെ തുടക്കത്തില്‍ പ്രധാന നഗരങ്ങളില്‍ ഉള്‍പ്പടെ സംഘടിപ്പിച്ചിരുന്ന പരിപാടികളില്‍ സ്‌ത്രീകള്‍ക്ക് പ്രത്യേക ഇരിപ്പിടങ്ങളായിരുന്നു അനുവദിച്ചിരുന്നത്. എന്നാല്‍, വേഗത്തില്‍ തന്നെ രാജ്യത്ത് പരിഷ്‌കാരങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ 2034-ഓടെ വനിത ആരാധകര്‍ക്ക് ഇത്തരം നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കാം.

വേദികളിലും ഹോട്ടലുകളിലും മദ്യം അനുവദിക്കുമോ? മദ്യത്തോട് സൗദി അറേബ്യയ്‌ക്കുള്ള നിലപാട് വ്യക്തവും സുസ്ഥിരവുമാണ്. ഖത്തറില്‍ നടന്ന 2022ലെ ലോകകപ്പില്‍ മദ്യം തര്‍ക്ക വിഷയങ്ങളില്‍ ഒന്നായിരുന്നു. സ്റ്റേഡിയങ്ങളിലെയും തെരഞ്ഞെടുത്ത ഹോട്ടൽ ബാറുകളിലെയും ആഡംബര സ്യൂട്ടുകളിൽ മാത്രമായി ഖത്തറില്‍ മദ്യം പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, സൗദി അറേബ്യയില്‍ മദ്യത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സാധ്യത. സൗദി അറേബ്യ മദ്യം നൽകാതെ നിരവധി കായിക മത്സരങ്ങൾ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ടെന്നുള്ള അൽബലാവിയുടെ പരാമര്‍ശവും ഇതിന്‍റെ സൂചനയായി വിലയിരുത്താം.

തൊഴിലാളികളുടെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കപ്പെടും? തൊഴിൽ നിയമങ്ങൾ പരിഷ്‌കരിക്കുമെന്നും നടപ്പാക്കുമെന്നും കുടിയേറ്റ തൊഴിലാളികളെ പൂർണ്ണമായി മാനിക്കുമെന്നുമാണ് സൗദിയുടെ വാഗ്‌ദാനം. എന്നാല്‍, ഇക്കാര്യങ്ങളില്‍ ട്രേഡ് യൂണിയനുകള്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. യുഎൻ പിന്തുണയുള്ള ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ഇക്കാര്യത്തില്‍ ഔപചാരികമായി ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തുകയാണ്.

2034 ലോകകപ്പിലെ ഇസ്രയേലിന്‍റെ പങ്കാളിത്തം: സൗദി അറേബ്യ-ഇസ്രയേല്‍ ബന്ധം സങ്കീര്‍ണതകളോടെ തന്നെയാണ് തുടരുന്നത്. ഈ സാഹചര്യത്തില്‍ ലോകകപ്പിന് യോഗ്യത നേടിയാല്‍ സൗദിയിലേക്ക് കളിക്കാനായി ഇസ്രയേല്‍ ടീം എത്തുമോ എന്ന് പലരും ഉറ്റുനോക്കുന്നു. ഫിഫ ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കാൻ ഏതൊരു സോക്കർ ഫെഡറേഷനും ലേലം വിളിക്കുന്നത് ഏത് ടീം യോഗ്യത നേടിയാലും അത് സ്വാഗതം ചെയ്യപ്പെടുമെന്ന അടിസ്ഥാന തത്വം അംഗീകരിക്കപ്പെടുന്നതുകൊണ്ട് തന്നെ ഇസ്രയേലിന്‍റെ പങ്കാളിത്തത്തെ ചോദ്യം ചെയ്യാൻ സൗദി തയ്യാറായേക്കില്ല.

1970ല്‍ ഫിഫ ലോകകപ്പില്‍ പങ്കെടുത്ത ഇസ്രയേലിന് പിന്നീട് ഒരിക്കലും ടൂര്‍ണമെന്‍റിന് യോഗ്യത നേടാൻ സാധിച്ചിട്ടില്ല. ആദ്യമായി ലോകകപ്പ് യോഗ്യത നേടിയ വര്‍ഷം ആദ്യ റൗണ്ടില്‍ തന്നെ ടീം പുറത്താകുകയും ചെയ്‌തിരുന്നു.

Also Read : ചാമ്പ്യൻസ് ലീഗിലും ബാഴ്‌സലോണ 'കുതിപ്പ്'; യുവന്‍റിസിനോടും തോറ്റ് സിറ്റി, ആഴ്‌സണലിനും ജയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.