ETV Bharat / sports

'അർഥശൂന്യവും അസത്യവും' ; ഭാര്യ റിവാബയ്‌ക്കെതിരായ പിതാവിന്‍റെ പരാമര്‍ശങ്ങളില്‍ പൊട്ടിത്തെറിച്ച് രവീന്ദ്ര ജഡേജ

ഭാര്യ റിവാബയുടെ പ്രതിച്ഛായ തകർക്കാൻ നടത്തുന്ന ശ്രമങ്ങൾ അപലപനീയവും നീചവുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജ

Anirudhsinh Jadeja  Rivaba Jadeja  Ravindra Jadeja  രവീന്ദ്ര ജഡേജ  റിവാബ ജഡേജ
Ravindra Jadeja lashes out at his father Anirudhsinh Jadeja
author img

By ETV Bharat Kerala Team

Published : Feb 9, 2024, 4:53 PM IST

ബെംഗളൂരു : രവീന്ദ്ര ജഡേജ- റിവാബ ( Rivaba Jadeja) വിവാഹത്തിന് പിന്നാലെ തങ്ങളുടെ കുടുംബം തകര്‍ന്നുവെന്ന് ആരോപിച്ച് ഇന്ത്യന്‍ താരത്തിന്‍റെ പിതാവ് രംഗത്ത് എത്തിയിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രവീന്ദ്ര ജഡേജയുടെ പിതാവ് അനിരുദ്ധ്‌സിൻഹ (Anirudhsinh Jadeja) മകനും മരുമകള്‍ക്കുമെതിരെ രംഗത്ത് എത്തിയത്. ഇപ്പോഴിതാ പ്രസ്‌തുത വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് രവീന്ദ്ര ജഡേജ.

അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അർഥശൂന്യവും അസത്യവുമാണെന്നാണ് 35-കാരന്‍ പറയുന്നത്. ഇതുസംബന്ധിച്ച് തന്‍റെ എക്‌സ് അക്കൗണ്ടില്‍ രവീന്ദ്ര ജഡേജ (Ravindra Jadeja) പുറത്തുവിട്ട വിശദീകരണക്കുറിപ്പില്‍ പറയുന്നതിങ്ങനെ.....

"ആ അസംബന്ധ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും അർത്ഥശൂന്യവും അസത്യവുമാണ്. ഏകപക്ഷീയമായി അതില്‍ പറഞ്ഞ കാര്യങ്ങളൊക്കെയും ഞാന്‍ നിഷേധിക്കുന്നു. എന്‍റെ ഭാര്യയുടെ പ്രതിച്ഛായ തകർക്കാൻ നടത്തുന്ന ഇത്തരം ശ്രമങ്ങൾ തീർച്ചയായും അപലപനീയവും നീചവുമാണ്.

എനിക്കും ഒരുപാട് കാര്യങ്ങള്‍ പറായാനുണ്ട്. എന്നാല്‍ അവയൊക്കെ പരസ്യമായി പറയാതിരിക്കുന്നതാണ് നല്ലത്"- ജഡേജ തന്‍റെ വിശദീകരണക്കുറിപ്പില്‍ പറഞ്ഞു. 'സ്‌ക്രിപ്റ്റഡ് ഇന്‍റര്‍വ്യൂകളിൽ പറയുന്നത് അവഗണിക്കാം' എന്നും ഇതോടൊപ്പം താരം എഴുതിയിട്ടുണ്ട്.

ജഡേജയ്‌ക്കും റിവാബയ്‌ക്കും എതിരെ അനിരുദ്ധ്‌സിൻഹ പറഞ്ഞതിങ്ങനെ. "സത്യം പറഞ്ഞാല്‍ രവീന്ദ്ര ജഡേജയും ഭാര്യയായ റിബാവയും തമ്മില്‍ എനിക്കിപ്പോള്‍ യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ അവരെയോ അവര്‍ ഞങ്ങളെയോ വിളിക്കാറില്ല. അവരുടെ വിവാഹത്തിന് ശേഷം രണ്ടോ-മൂന്നോ മാസങ്ങൾക്ക് ശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ജാംനഗറില്‍ തനിച്ചാണ് ഞാനിപ്പോള്‍ താമസിക്കുന്നത്.

ഈ നഗരത്തിൽ അവന്‍റെ സ്വന്തം ബംഗ്ലാവിലാണ് രവീന്ദ്ര ജഡേജയുടെ താമസം. പക്ഷേ, അവനെ കാണാന്‍ എനിക്ക് കഴിയാറില്ല. അവള്‍ അവനില്‍ എന്ത് തന്ത്രമാണ് പ്രയോഗിച്ചതെന്ന് എനിക്ക് അറിയില്ല"- അനിരുദ്ധ് സിൻഹ പറഞ്ഞു.

"എന്‍റെ മകനാണവന്‍. എന്‍റെ ഹൃദയം പൊള്ളിക്കുന്നതാണില്ലാം. ആ വിവാഹം അവന്‍ കഴിച്ചിരുന്നില്ലെങ്കില്‍ എന്നാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്. അവനൊരു ക്രിക്കറ്റ്‌ താരമായിരുന്നില്ലെങ്കില്‍ ഏറെ നന്നായിരുന്നു. കാര്യങ്ങള്‍ അങ്ങനെ ആയിരുന്നുവെങ്കില്‍ ഇതൊന്നും ഞങ്ങൾക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു.

വിവാഹത്തിന് ശേഷം വെറും മൂന്ന് മാസത്തിനുള്ളില്‍ എല്ലാം തന്‍റെ പേരിലേക്ക് മാറ്റണമെന്ന് അവള്‍ എന്നോട് പറഞ്ഞു. ഞങ്ങളുടെ കുടുംബത്തില്‍ വിള്ളലുണ്ടാക്കിയത് അവളാണ്. കുടുംബമല്ല അവള്‍ക്ക് വേണ്ടത്. അവള്‍ ആഗ്രഹിക്കുന്നത് സ്വതന്ത്ര ജീവിതമാണ്. ഒരുപക്ഷെ, എനിക്ക് തെറ്റുപറ്റാം. ഇനി അവന്‍റെ സഹോദരി നൈനബക്കും തെറ്റ് പറ്റിയേക്കാം. എന്നാല്‍ ഞങ്ങളുടെ കുടുംബത്തിലെ 50 പേരും എങ്ങനെയാണ് തെറ്റുചെയ്യുകയെന്നത് ആരെങ്കിലും എനിക്ക് വ്യക്തമാക്കിത്തരൂ.

ALSO READ: വലിയ പിഴവ് പറ്റി, കോലിയുടെ കുടുംബത്തില്‍ സംഭവിക്കുന്നത് ആര്‍ക്കും അറിയില്ല; യൂടേണെടുത്ത് ഡിവില്ലിയേഴ്‌സ്

കുടുംബത്തിലെ ആരുമായും അവള്‍ക്ക് ബന്ധമില്ല. വെറുപ്പ് മാത്രമാണുള്ളത്. ഒന്നും തന്നെ മറച്ചുവയ്‌ക്കാനില്ല. അഞ്ച് വർഷമായി ഞങ്ങളുടെ പേരമകളുടെ മുഖം പോലും കണ്ടിട്ടില്ല. അവന്‍റെ അമ്മായിയമ്മയാണ് എല്ലാം കൈകാര്യം ചെയ്യുന്നത്. എല്ലാത്തിലും തന്നെ അവര്‍ ഇടപെടുന്നു. ഒരു ബാങ്ക് ലഭിച്ചതിന്‍റെ സന്തോഷത്തിലാണവര്‍ "- അനിരുദ്ധ്‌ സിൻഹ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.