ETV Bharat / sports

കരുത്ത് കാട്ടി കോലി, ധരംശാലയില്‍ പഞ്ചാബിന്‍റെ 'വഴിയടച്ച്' ആര്‍സിബി - PBKS vs RCB Match Result - PBKS VS RCB MATCH RESULT

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ 60 റണ്‍സിന്‍റെ ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു.

IPL 2024  ROYAL CHALLENGERS BENGALURU  VIRAT KOHLI  റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
PBKS vs RCB (ANI)
author img

By ETV Bharat Kerala Team

Published : May 10, 2024, 6:42 AM IST

Updated : May 10, 2024, 7:07 AM IST

ധരംശാല: ഐപിഎല്‍ പതിനേഴാം പതിപ്പിലെ നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് പ്ലേ ഓഫില്‍ ഇടം കണ്ടെത്താനുള്ള നേരിയ സാധ്യതകള്‍ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ധരംശാലയില്‍ നടന്ന മത്സരത്തില്‍ 60 റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബെംഗളൂരു വിരാട് കോലി (92), രജത് പടിദാര്‍ (55), കാമറൂണ്‍ ഗ്രീൻ (46) എന്നിവരുടെ മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങില്‍ തകര്‍ത്തടിച്ചെങ്കിലും പഞ്ചാബിന്‍റെ പോരാട്ടം 17 ഓവറില്‍ 181 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ആര്‍സിബിക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് നേടി. തോല്‍വിയോടെ പഞ്ചാബ് പ്ലേഓഫ് കാണാതെ ഐപിഎല്ലില്‍ നിന്നും പുറത്തായിട്ടുണ്ട്.

242 എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് കിങ്‌സിനായി റിലീ റൂസോ (27 പന്തില്‍ 61) മാത്രമാണ് തിളങ്ങിയത്. ശശാങ്ക് സിങ് (37), ജോണി ബെയര്‍സ്റ്റോ (27), സാം കറൻ (22) എന്നിവരായിരുന്നു പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. പ്രഭ്‌സിമ്രാൻ സിങ് (6), ജിതേഷ് ശര്‍മ (5), ലിയാം ലിവിങ്‌സ്റ്റണ്‍ (0), അഷുതോഷ് ശര്‍മ (8), ഹര്‍ഷല്‍ പട്ടേല്‍ (0), അര്‍ഷ്‌ദീപ് സിങ് (4), രാഹുല്‍ ചാഹര്‍ (5*) എന്നിങ്ങനെയായിരുന്നു മറ്റ് പഞ്ചാബ് താരങ്ങളുടെ സ്കോര്‍.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആര്‍സിബിയ്‌ക്ക് അത്ര ഗംഭീര തുടക്കമൊന്നുമായിരുന്നില്ല ലഭിച്ചത്. ക്യാപ്‌റ്റൻ ഫാഫ് ഡുപ്ലെസിസിനെയും (9), വില്‍ ജാക്‌സിനെയും (12) പവര്‍പ്ലേയ്‌ക്കുള്ളില്‍ തന്നെ ബെംഗളൂരുവിന് നഷ്‌ടപ്പെട്ടു. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോലി - രജത് പടിദാര്‍ സഖ്യമാണ് തകര്‍ച്ചയിലേക്ക് വീഴാതെ ആര്‍സിബിയെ രക്ഷപ്പെടുത്തിയത്.

23 പന്തില്‍ 55 റണ്‍സ് അടിച്ച പടിദാര്‍ പുറത്താകുമ്പോള്‍ 10 ഓവറില്‍ 119-3 എന്ന നിലയിലായിരുന്നു ബെംഗളൂരു. പടിദാറിന്‍റെ പുറത്താകലിന് പിന്നാലെ അല്‍പനേരം മഴ കളി തടസപ്പെടുത്തി. മഴയ്‌ക്ക് ശേഷം കളി തുടങ്ങിയതോടെ കത്തിക്കയറിയ കോലിയ്‌ക്ക് കാമറൂണ്‍ ഗ്രീനും മികച്ച പിന്തുണ നല്‍കി.

തകര്‍ത്തടിച്ച കോലി സെഞ്ച്വറിക്ക് എട്ട് റണ്‍സ് അകലെ അര്‍ഷ്‌ദീപ് സിങ് എറിഞ്ഞ 18-ാം ഓവറിലാണ് പുറത്തായത്. 47 പന്തില്‍ ആറ് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയ ദിനേശ് കാര്‍ത്തിക് 7 പന്തില്‍ 18 റണ്‍സ് നേടി അവസാന ഓവറില്‍ പുറത്തായി.

പിന്നാലെയെത്തിയ മഹിപാല്‍ ലോംറോറിന് റണ്‍സൊന്നുമെടുക്കാനായില്ല. 20-ാം ഓവര്‍ എറിഞ്ഞ ഹര്‍ഷല്‍ പട്ടേലാണ് ലോംറോറിനെയും വീഴ്‌ത്തിയത്. അതേ ഓവറില്‍ തന്നെ കാമറൂണ്‍ ഗ്രീനിന്‍റെ വിക്കറ്റും (27 പന്തില്‍ 46) ഹര്‍ഷല്‍ സ്വന്തമാക്കി. പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും അരങ്ങേറ്റക്കാരൻ വിദ്വത് കവേരപ്പ രണ്ടും വിക്കറ്റാണ് സ്വന്തമാക്കിയത്.

Also Read : 'കൂടുതല്‍ ഒന്നും പറയണ്ട', രാഹുലിനെ നിര്‍ത്തിപ്പൊരിച്ച് സഞ്ജീവ് ഗോയങ്ക ; വീഡിയോ വൈറല്‍ - Sanjeev Goenka Chat With KL Rahul

Last Updated : May 10, 2024, 7:07 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.