ജയ്‌പൂര്‍ : ഐപിഎല്ലിന്‍റെ 17-ാം പതിപ്പില്‍ (IPL 2024) ജയത്തോടെ തുടങ്ങാന്‍ രാജസ്ഥാൻ റോയല്‍സും (Rajasthan Royals) ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും (Lucknow Super Giants). മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ (Sanju Samson) ബാറ്റിങ് തെരഞ്ഞെടുത്തു. (IPL 2024 RR vs LSG Toss Report) രാജസ്ഥാന്‍റെ തട്ടകമായ ജയ്‌പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
പിച്ച് മികച്ചതാണെന്ന് സഞ്‌ജു പറഞ്ഞു. ജയ്‌പൂരിലേക്ക് തിരിച്ചെത്തുന്നത് ഒരു പോസിറ്റീവ് വൈബാണ്. ടീമിനൊപ്പമുള്ള യുവതാരങ്ങളില്‍ പലരും കഴിഞ്ഞ 10 മാസത്തിനുള്ളില്‍ സൂപ്പര്‍ സ്റ്റാറുകളായി മാറിയത് ഏറെ സന്തോഷം പകരുന്ന കാര്യമാണ്. പ്ലേയിങ് ഇലവില്‍ മൂന്ന് വിദേശ താരങ്ങളാണുള്ളതെന്നും സഞ്‌ജു വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്തായിരുന്നു രാജസ്ഥാന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. മികച്ച തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് നിറം മങ്ങിയതാണ് ടീമിന് തിരിച്ചടിയായിത്. ഇക്കുറി മിന്നും പ്രകടനത്തോടെ കിരീടമുറപ്പിക്കാനുറച്ചാണ് സഞ്‌ജുവും സംഘവും കളത്തിലേക്ക് എത്തുന്നത്.
മറുവശത്ത് കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്തായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഫിനിഷ് ചെയ്‌തത്. പരിക്കിനെ തുടര്‍ന്ന് സീസണ്‍ പാതിവച്ച് അവസാനിപ്പിക്കേണ്ടി വന്ന ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (KL Rahul) ഇത്തവ മറ്റൊരു പരിക്കില്‍ നിന്നും തിരിച്ചുവരവാണ് നടത്തുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനിടെ രാഹുലിന്‍റെ തുടയ്‌ക്കായിരുന്നു പരിക്കേറ്റത്.
ഇതിന് ലണ്ടനില്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ ശേഷം താരം കളിക്കുന്ന ആദ്യ മത്സരമാണിത്. ഐപിഎല്ലില്‍ തങ്ങളുടെ മൂന്നാം സീസണ്‍ കളിക്കുന്ന ലഖ്‌നൗ കന്നി കിരീടമാണ് 17-ാം പതിപ്പില്‍ സ്വപ്‌നം കാണുന്നത്. ടോസ് ലഭിച്ചിരുന്നുവെങ്കില്‍ ബാറ്റിങ് തെരഞ്ഞെടുക്കില്ലായിരുന്നുവെന്ന് കെഎല്‍ രാഹുല്‍ പറഞ്ഞു. പിച്ച് അധികം മാറില്ലെന്നാണ് കരുതുന്നത്. കളിക്കളത്തിലേക്ക് വീണ്ടും തിരികെ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. പ്ലേയിങ് ഇലവനില്‍ നാല് വിദേശ താരങ്ങളുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ: കലാശപ്പോരിന് ചെപ്പോക്ക്? ഐപിഎല്‍ ഫൈനല്‍ വേദി തീരുമാനമായതായി റിപ്പോര്‍ട്ട് - IPL 2024
രാജസ്ഥാൻ റോയൽസ് (പ്ലേയിങ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറെൽ, രവിചന്ദ്രൻ അശ്വിൻ, സന്ദീപ് ശർമ, ആവേശ് ഖാൻ, ട്രെന്‍റ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ.
രാജസ്ഥാൻ റോയൽസ് സബ്‌സ്: നാന്ദ്രെ ബർഗർ, റോവ്മാൻ പവൽ, തനുഷ് കൊട്ടിയന്‍, ശുഭം ദുബെ, കുൽദീപ് സെൻ.
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (പ്ലേയിങ് ഇലവൻ): കെഎൽ രാഹുൽ (ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ദേവ്‌ദത്ത് പടിക്കൽ, ആയുഷ് ബദോനി, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാൻ, ക്രുണാൽ പാണ്ഡ്യ, രവി ബിഷ്‌ണോയ്, മൊഹ്‌സിൻ ഖാൻ, നവീൻ ഉൾ ഹഖ്, യാഷ് താക്കൂർ.
ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് സബ്‌സ്: ദീപക് ഹൂഡ, മായങ്ക് യാദവ്, അമിത് മിശ്ര, പ്രേരക് മങ്കാഡ്, കെ ഗൗതം