ETV Bharat / sports

എന്തൊരു ത്രില്ലര്‍ !, ഹീറോയായി കോബി മൈനൂ ; വോള്‍വ്സിനെതിരെ നാടകീയ ജയം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - Kobbie Mainoo Manchester United

പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ : വോള്‍വ്‌സിനെതിരായ എവേ മത്സരത്തില്‍ ആവേശകരമായ ജയം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

Wolves vs Manchester United  Premier League  Kobbie Mainoo Manchester United  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വോള്‍വ്‌സ്
wolves vs manchester united
author img

By ETV Bharat Kerala Team

Published : Feb 2, 2024, 7:17 AM IST

ലണ്ടന്‍ : പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ (Premier League) വോള്‍വ്‌സിനെതിരെ ത്രില്ലര്‍ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ 4-3 എന്ന സ്കോറിനാണ് വോള്‍വ്‌സിന്‍റെ തട്ടകത്തില്‍ സന്ദര്‍ശകരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയം പിടിച്ചത് (Wolves vs Manchester United Result). മത്സരത്തിന്‍റെ നിശ്ചിത സമയത്ത് 3-2 എന്ന സ്കോറിന് മുന്നിലായിരുന്നു യുണൈറ്റഡ്.

എന്നാല്‍, ഇഞ്ചുറി ടൈമില്‍ ആതിഥേയര്‍ തങ്ങളുടെ മൂന്നാം ഗോള്‍ കണ്ടെത്തി. ഇതിന് പിന്നാലെ തന്നെ നാലാം ഗോള്‍ കണ്ടെത്തി മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആവേശകരമായ ജയത്തിലേക്ക് എത്തുകയായിരുന്നു.

ഗോളടിച്ച് തുടങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്: വോള്‍വ്‌സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ തുടക്കമായിരുന്നു സന്ദര്‍ശകരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലഭിച്ചത്. മത്സരത്തിന്‍റെ അഞ്ചാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് (Marcus Rashford) ഗോള്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്. ഹൊയ്‌ലുണ്ട് നല്‍കിയ പാസ് സ്വീകരിച്ചായിരുന്നു വോള്‍വ്‌സ് ബോക്‌സിന് തൊട്ടുപുറത്ത് നിന്നും റാഷ്‌ഫോര്‍ഡ് പന്ത് കൃത്യമായി ലക്ഷ്യത്തിലേക്ക് എത്തിച്ചത്.

മത്സരത്തിന്‍റെ 22-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താനും സന്ദര്‍ശകര്‍ക്കായി. റാസ്‌മസ് ഹൊയ്‌ലുണ്ടായിരുന്നു (Rasumus Hojlund) ഇത്തവണ ഗോള്‍ സ്കോറര്‍. രണ്ടാം ഗോളും വഴങ്ങിയതോടെ വോള്‍വ്‌സ് മത്സരത്തില്‍ ഒന്ന് ഉണര്‍ന്ന് കളിക്കാന്‍ തുടങ്ങി.

എന്നാല്‍, ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ അവര്‍ക്കായില്ല. മറുവശത്ത്, ആതിഥേയരെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങള്‍ നടത്തിയെങ്കിലും യുണൈറ്റഡിനും ഗോള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതോടെ 2-0 എന്ന സ്കോറിന് മത്സരത്തിന്‍റെ ഒന്നാം പകുതി അവസാനിച്ചു.

രണ്ടാം പകുതിയിലെ 'ആന്‍റിക്ലൈമാക്‌സ്': വോള്‍വ്‌സ് രണ്ടാം പകുതിയില്‍ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. തുടര്‍ച്ചയായി പല പ്രാവശ്യം യുണൈറ്റഡ് ബോക്‌സിലേക്ക് പന്തെത്തിക്കാന്‍ അവര്‍ക്കായി. എന്നാല്‍, അവരുടെ പല നീക്കങ്ങളും ഗോളിനരികില്‍ അവസാനിച്ചു.

ഒടുവില്‍ മത്സരത്തിന്‍റെ 71-ാം മിനിറ്റില്‍ ആതിഥേയര്‍ ആദ്യ ഗോള്‍ കണ്ടെത്തി. പെനാല്‍റ്റിയിലൂടെ പാബ്ലോ സറാബിയ (Pablo Sarabia) ആണ് ഗോള്‍ സ്കോര്‍ ചെയ്‌തത്. ഇതോടെ സ്‌കോര്‍ 2-1.

അധികം വൈകാതെ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ് വീണ്ടും ഉയര്‍ത്തി. 75-ാം മിനിറ്റില്‍ സ്കോട്ട് മക്‌ടോമിനെയായിരുന്നു (Scott McTominay) യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്. കൃത്യം പത്ത് മിനിറ്റ് പിന്നിട്ടതോടെ വോള്‍വ്‌സ് മത്സരത്തിലെ തങ്ങളുടെ രണ്ടാം ഗോള്‍ നേടി.

മാക്‌സ് കില്‍മാനായിരുന്നു (Max Kilman) ഗോള്‍ സ്കോറര്‍. പിന്നീടായിരുന്നു മത്സരത്തിലെ നാടകീയ രംഗങ്ങള്‍. 3-2 എന്ന സ്കോറിന് മത്സരത്തിന്‍റെ നിശ്ചിത സമയം പൂര്‍ത്തിയായതോടെ 9 മിനിറ്റാണ് അധികസമയമായി അനുവദിച്ചത്.

ഇഞ്ചുറി ടൈമില്‍ കളി തുടങ്ങി. മത്സരത്തിന്‍റെ 95-ാം മിനിറ്റില്‍ പെഡ്രോ നെറ്റോയിലൂടെ (Pedro Neto) വോള്‍വ്‌സ് സമനില ഗോള്‍ കണ്ടെത്തി. എന്നാല്‍, വോള്‍വ്‌സിന്‍റെ ആഘോഷങ്ങള്‍ അധിക നേരം നിലനില്‍ക്കുന്നതായിരുന്നില്ല.

തൊട്ടടുത്ത മിനിറ്റില്‍ തന്നെ യുണൈറ്റഡ് കോബി മൈനൂയിലൂടെ (Kobbie Mainoo) വോള്‍വ്‌സ് ആരാധകരെ നിശബ്‌ദരാക്കി. വോള്‍വ്‌സിന്‍റെ മൂന്ന് താരങ്ങളെ മറികടന്നെത്തിയായിരുന്നു 18കാരനായ മൈനൂ യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്.

Also Read : ചെല്‍സിയെ തകര്‍ത്ത് ലിവര്‍പൂള്‍, ബേണ്‍ലിക്കെതിരെ ജയിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയും ; പ്രീമിയര്‍ ലീഗില്‍ വമ്പന്മാരുടെ കുതിപ്പ്

ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ 11-ാം ജയമായിരുന്നു ഇത്. 22 മത്സരം പൂര്‍ത്തിയായപ്പോള്‍ 35 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Premier League Points Table).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.