ETV Bharat / sports

ഇഞ്ചുറി ടൈം ഗോളില്‍ ഞെട്ടി ആഴ്‌സണല്‍, ചാമ്പ്യൻസ് ലീഗില്‍ പോര്‍ട്ടോയ്‌ക്ക് നാടകീയ ജയം - ആഴ്‌സണല്‍

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ഒന്നാം പാദ മത്സരത്തില്‍ ആഴ്‌സണലിന് തോല്‍വി. പോര്‍ച്ചുഗല്‍ ക്ലബ് പോര്‍ട്ടോ ആഴ്‌സണലിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിന്.

Porto vs Arsenal  UEFA Champions League  Galeno  ആഴ്‌സണല്‍  ചാമ്പ്യൻസ് ലീഗ് ഫുട്‌ബോള്‍
UEFA Champions League
author img

By ETV Bharat Kerala Team

Published : Feb 22, 2024, 6:53 AM IST

പോര്‍ട്ടോ : ചാമ്പ്യൻസ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ഒന്നാം പാദമത്സരത്തില്‍ (Champions League Round Of 16) ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സണലിന് (Arsenal) തോല്‍വി. പോര്‍ച്ചുഗല്‍ ക്ലബായ പോര്‍ട്ടോയാണ് (Porto) പീരങ്കിപ്പടയെ തകര്‍ത്തത്. ഇഞ്ചുറി ടൈമില്‍ വിങ്ങര്‍ ഗലെനോ (Galeno) നേടിയ ഗോളാണ് ആതിഥേയര്‍ക്ക് മത്സരത്തില്‍ ജയമൊരുക്കിയത് (Porto vs Arsenal Match Result).

മത്സരത്തില്‍ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ആതിഥേയരായ പോര്‍ട്ടോയെക്കാള്‍ ഏറെ മുന്നിട്ട് നിന്നത് ആഴ്‌സണലായിരുന്നു. എന്നാല്‍, അവരുടെ ആക്രമണങ്ങള്‍ പലതും മത്സരത്തില്‍ പിഴച്ചു. ഓൺ ടാര്‍ഗറ്റ് ഷോട്ട് ഒന്നുപോലും ഇല്ലാതെയാണ് ആഴ്‌സണല്‍ പോര്‍ട്ടോയുടെ ഹോം ഗ്രൗണ്ടില്‍ കളി അവസാനിപ്പിച്ചത്.

പ്രീമിയര്‍ ലീഗില്‍ അവസാന രണ്ട് മത്സരങ്ങളില്‍ നിന്നും 11 ഗോളുകളായിരുന്നു ആഴ്‌സണല്‍ സ്കോര്‍ ചെയ്‌തിരുന്നത്. എന്നാല്‍, ചാമ്പ്യൻസ് ലീഗിന്‍റെ ഒന്നാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ അവര്‍ക്കായില്ല. ആഴ്‌സണലിനെ കൃത്യമായി തന്നെ മെരുക്കി നിര്‍ത്താൻ പോര്‍ട്ടോയുടെ പ്രതിരോധനിരയ്‌ക്ക് മത്സരത്തില്‍ സാധിച്ചു.

21-ാം മിനിറ്റില്‍ പോര്‍ട്ടോയ്‌ക്കായിരുന്നു മത്സരത്തില്‍ ഗോള്‍ നേടാൻ ആദ്യം അവസരം ലഭിച്ചത്. ഗലെനോയുടെ ഷോട്ടിന് വില്ലനായത് ഗോള്‍ പോസ്റ്റ്. പിന്നാലെ, റീബൗണ്ടായി ലഭിച്ച അവസരവും മുതലെടുക്കാൻ ആതിഥേയര്‍ക്കായില്ല.

കളിയുടെ 35-ാം മിനിറ്റില്‍ അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക് ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതില്‍ ആഴ്‌സണലും പരാജയപ്പെട്ടു. രണ്ടാം പകുതിയിലും ഏറെക്കുറെ സമാനമായിരുന്നു അവസ്ഥ. ആഴ്‌സണലിന്‍റെ നീക്കങ്ങളെല്ലാം തന്നെ കൃത്യമായി പ്രതിരോധിക്കാൻ പോര്‍ട്ടോയ്‌ക്ക് സാധിച്ചു.

ഇഞ്ചുറി ടൈമില്‍ ആഴ്‌സണലിന് അനുകൂലമായി ഒരു ഫ്രീ കിക്ക് ലഭിച്ചു. എന്നാല്‍, ഈ അവസരവും മുതലെടുക്കാന്‍ അവര്‍ക്കായില്ല. മത്സരത്തില്‍ ആഴ്‌സണലിന് ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ഇത്.

ഇതിന് പിന്നാലെയാണ് പോര്‍ട്ടോ വിജയഗോള്‍ കണ്ടെത്തിയത്. ബോക്‌സിന് പുറത്ത് നിന്നുമുള്ള തകര്‍പ്പൻ ഒരു ലോങ് റേഞ്ചറില്‍ നിന്നായിരുന്നു ഗലെനോ പന്ത് ആഴ്‌സണല്‍ വലയിലെത്തിച്ചത്. 35 വാര അകലെ നിന്നായിരുന്നു ഗലെനോ ഗണ്ണേഴ്‌സിന്‍റെ ഗോള്‍വല ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തത്.

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ഇരു ടീമും തമ്മിലേറ്റുമുട്ടുന്ന രണ്ടാം പാദ മത്സരം മാര്‍ച്ച് 13നാണ് നടക്കുന്നത്. ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരത്തില്‍ ജയം പിടിച്ച് ചാമ്പ്യൻസ് ലീഗിന്‍റെ അടുത്ത റൗണ്ടിലേക്ക് മുന്നേറാനാകുമെന്ന പ്രതീക്ഷയിലാണ് ആഴ്‌സണല്‍.

Also Read : 'അതെല്ലാം കെട്ടുകഥ' ; ഹോങ്കോങ്ങില്‍ എന്തുകൊണ്ട് കളിച്ചില്ല ?, വിശദീകരണവുമായി മെസി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.