ETV Bharat / sports

സഹതാരത്തിന്‍റെ പണം കവര്‍ന്നു; പാകിസ്ഥാന്‍ ബോക്‌സര്‍ ഇറ്റലിയില്‍ മുങ്ങി

ബോക്‌സിങ്ങില്‍ പാകിസ്ഥാന്‍റെ ഭാവി പ്രതീക്ഷയായിരുന്ന സൊഹൈബ് റഷീദാണ് രാജ്യത്തിനാകെ നാണക്കേടാവുന്ന പ്രവര്‍ത്തി ചെയ്‌തത്.

Zohaib Rasheed  Paris Olympics 2024  സൊഹൈബ് റഷീദ്  പാരീസ് ഒളിമ്പിക്‌സ്  Laura Ikram
Pakistani boxer Zohaib Rasheed Disappears After Stealing Money In Italy
author img

By ETV Bharat Kerala Team

Published : Mar 5, 2024, 5:40 PM IST

റോം: പാകിസ്ഥാന്‍റെ കായിക ലോകത്ത് വിവാദങ്ങള്‍ക്ക് കാര്യമായ ഇടവേളയുണ്ടാവാറില്ല. ക്രിക്കറ്റിലായാലും മറ്റ് കായിക ഇനങ്ങളിലായാലും ഇതില്‍ കാര്യമായ മാറ്റങ്ങളും ഉണ്ടാവാറില്ല. ഇപ്പോഴിതാ പാകിസ്ഥാന്‍ ബോക്‌സിങ്ങില്‍ നിന്നാണ് രാജ്യത്തിന് തന്നെ നാണക്കേടുണ്ടാവുന്ന വാര്‍ത്ത പുറത്ത് എത്തിയിരിക്കുന്നത്. പാരിസ് ഒളിമ്പിക്‌സ് (Paris Olympics 2024) യോഗ്യതാ ടൂര്‍ണമെന്‍റിന് ഇറ്റലിയിലെത്തിയ പാകിസ്ഥാന്‍ ബോക്‌സര്‍ സൊഹൈബ് റഷീദ് (Zohaib Rasheed) ടീമംഗത്തിന്‍റെ ബാഗിൽ നിന്ന് പണം മോഷ്‌ടിച്ച് മുങ്ങിയിരിക്കുകയാണ്.

പാകിസ്ഥാൻ അമേച്വർ ബോക്സിങ്‌ ഫെഡറേഷനാണ് (Pakistan Amateur Boxing Federation) ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കാര്യങ്ങള്‍ ഇറ്റലിയിലെ പാകിസ്ഥാൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫെഡറേഷന്‍റെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വര്‍ഷം പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സിന് യോഗ്യത ഉറപ്പിക്കുന്നതിനായി സൊഹൈബ് റഷീദ് ഉള്‍പ്പെട്ട അഞ്ചംഗ ബോക്‌സിങ് ടീമാണ് ഇറ്റലിയില്‍ എത്തിയിരുന്നത്.

സംഘത്തിലെ വനിത ബോക്‌സറായ ലോറ ഇക്രത്തിന്‍റെ പണമാണ് സൊഹൈബ് റഷീദ് ഹോട്ടല്‍ മുറിയില്‍ കയറി അടിച്ചുമാറ്റിയത്. ലോറ ഇക്രം (Laura Ikram) ട്രെയ്‌നിങ്ങിനായി പുറത്തുപോയപ്പോഴായിരുന്നു കവര്‍ച്ച. ഹോട്ടല്‍ റിസപ്‌ഷനില്‍ നിന്നും ലോറ ഇക്രം താമസിച്ചിരുന്ന മുറിയുടെ താക്കോല്‍ സൊഹൈബ് റഷീദ് കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് മുറിയില്‍ കയറിയ ശേഷം താരത്തിന്‍റെ പഴ്‌സിലുണ്ടായിരുന്ന വിദേശ കറന്‍സികളുമായി സൊഹൈബ് റഷീദ് മുങ്ങുകയായിരുന്നു.

സൊഹൈബ് റഷീദിന്‍റെ പ്രവര്‍ത്തി ഫെഡറേഷനും രാജ്യത്തിനും വലിയ നാണക്കേടുണ്ടാക്കുന്നതാണെന്ന് പാകിസ്ഥാൻ അമേച്വർ ബോക്സിങ്‌ സെക്രട്ടറി കേണൽ നസീർ അഹമ്മദ് പറഞ്ഞു. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും സൊഹൈബ് റഷീദ് ഇതുവരെ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും നസീർ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ (Asian Boxing Championships) വെങ്കല മെഡല്‍ നേടിയ താരമാണ് സൊഹൈബ്. ബോക്‌സിങ്ങില്‍ പാകിസ്ഥാന്‍റെ ഭാവി പ്രതീക്ഷ കൂടിയായിരുന്നു താരം. വിഷയത്തില്‍ പാകിസ്ഥാന്‍ എംബസി ഇതേവരെ പ്രതികരിച്ചിട്ടില്ല.

ALSO READ: രോഹിത്തും ഇഷാനും, കോലിയും ഫാഫും അങ്ങ് മാറി നില്‍ക്കണം ; ഏറ്റവും മികച്ച ഓപ്പണിങ് ജോഡി മറ്റ് രണ്ട് താരങ്ങള്‍

പിടിയിലായാല്‍ സൊഹൈബ് റഷീദിനെ പാകിസ്ഥാനിലേക്ക് തന്നെ ഡീപോര്‍ട്ട് ചെയ്യുമെന്നാണ് വിവരം. പാകിസ്ഥാൻ അമേച്വർ ബോക്സിങ്‌ ഫെഡറേഷനില്‍ നിന്നും ഉപരോധം നേരിടുന്നതിനൊപ്പം ജുഡീഷ്യല്‍ നടപടികള്‍ക്കും സൊഹൈബ് റഷീദ് വിധേയനാവേണ്ടി വരും. അതേസമയം ഈ വര്‍ഷം ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് പാരിസ് ഒളിമ്പിക്‌സ് അരങ്ങേറുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.