ETV Bharat / sports

ലെവൻഡോസ്‌കിയുടെ ഗോളിന് മറുപടി ഒസിമെനിലൂടെ, ചാമ്പ്യൻസ് ലീഗില്‍ നാപ്പോളി ബാഴ്‌സലോണ മത്സരം സമനിലയില്‍ - ചാമ്പ്യൻസ് ലീഗ്

ചാമ്പ്യൻസ് ലീഗ്: നാപ്പോളി-ബാഴ്‌സലോണ പ്രീ ക്വാര്‍ട്ടര്‍ ഒന്നാം പാദ മത്സരം സമനിലയില്‍ പിരിഞ്ഞു.

Napoli vs Barcelona Result  UEFA Champions League Round Of 16  Robert Lewandowski Victor Osimhen  ചാമ്പ്യൻസ് ലീഗ്  ബാഴ്‌സലോണ നാപ്പോളി മത്സരം
Napoli vs Barcelona
author img

By ETV Bharat Kerala Team

Published : Feb 22, 2024, 7:35 AM IST

നേപ്പിള്‍സ് : ചാമ്പ്യൻസ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ഒന്നാം പാദ മത്സരത്തില്‍ (UEFA Champions League Round Of 16) സ്‌പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്‌ക്ക് (Barcelona) സമനില കുരുക്ക്. ഇറ്റാലിയൻ ക്ലബ് നാപ്പോളിയാണ് (Napoli) ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് റൗണ്ടില്‍ ബാഴ്‌സയെ സമനിലയില്‍ പൂട്ടിയത്. മത്സരത്തില്‍ ഇരു ടീമും ഓരോ ഗോളുകള്‍ വീതം നേടിയായിരുന്നു പിരിഞ്ഞത് (Napoli vs Barcelona Result).

പുതിയ പരിശീലകന് കീഴില്‍ ചാമ്പ്യൻസ് ലീഗിലെ നിര്‍ണായക മത്സരത്തിനിറങ്ങിയ നാപ്പോളി താളം കണ്ടെത്താൻ ആദ്യം വിഷമിച്ചിരുന്നു. ഈ അവസരങ്ങള്‍ മുതലെടുത്ത ബാഴ്‌സലോണയാണ് തുടക്കത്തില്‍ മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞത്. നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഗോള്‍ പട്ടിക തുറക്കാൻ ബാഴ്‌സയ്‌ക്ക് സാധിച്ചിരുന്നില്ല.

ഗോള്‍ രഹിതമായ ഒന്നാം പകുതിയ്‌ക്ക് ശേഷം രണ്ടാം പകുതിയിലും ബാഴ്‌സലോണ തന്നെ കളി നിയന്ത്രിച്ചു. ഒടുവില്‍ മത്സരത്തിന്‍റെ 60-ാം മിനിറ്റില്‍ സൂപ്പര്‍ താരം റോബര്‍ട്ട് ലെവൻഡോസ്‌കിയിലൂടെ (Robert Lewandowski) ലീഡ് പിടിക്കാൻ സന്ദര്‍ശകര്‍ക്കായി. പെഡ്രിയുടെ (Pedri) അസിസ്റ്റില്‍ നിന്നാണ് ലെവൻഡോസ്‌കി ബാഴ്‌സയ്‌ക്ക് ലീഡ് സമ്മാനിച്ചത് (Lewandowski Goal Against Napoli In UCL).

പെഡ്രി നല്‍കിയ പാസ് സ്വീകരിച്ച് നാപ്പോളി പ്രതിരോധത്തെ മറികടന്ന് ബോക്‌സിനുള്ളില്‍ നിന്നും തകര്‍പ്പൻ ഫിനിഷിങ്ങിലൂടെയായിരുന്നു ലെവൻഡോസ്‌കി പന്ത് ലക്ഷ്യത്തിലെത്തിച്ചത്. ഗോള്‍ വീണതോടെ ആതിഥേയരും ഉണര്‍ന്ന് കളിക്കാൻ തുടങ്ങി. മത്സരത്തിന്‍റെ 75-ാം മിനിറ്റില്‍ അവര്‍ സമനില ഗോളും കണ്ടെത്തി.

വിക്‌ടര്‍ ഒസിമെൻ (Victor Osimhen) ആയിരുന്നു നാപ്പോളിയ്‌ക്കായി മത്സരത്തില്‍ സമനില ഗോള്‍ നേടിയത്. അംഗുയിസ്സയുടെ പാസില്‍ നിന്നായിരുന്നു ഒസിമെന്‍റെ ഗോള്‍. പിന്നീട്, മികച്ച അവസരങ്ങള്‍ ഒന്നും മത്സരത്തില്‍ സൃഷ്‌ടിച്ചെടുക്കാൻ ഇരു ടീമിനും സാധിച്ചില്ല.

മാര്‍ച്ച് 12ന് ആണ് ഇരു ടീമും തമ്മിലേറ്റുമുട്ടുന്ന ചാമ്പ്യൻസ് ലീഗിലെ രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരം (Barcelona vs Napoli UCL Round Of 16 2nd Leg Match Date). അഗ്രഗേറ്റ് സ്കോറിലൂടെ ജയം നേടുന്ന ടീം ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടും. മാര്‍ച്ച് 15നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കായുള്ള നറുക്കെടുപ്പ് (UCL Quarter Final Draw).

Also Read : ഇഞ്ചുറി ടൈം ഗോളില്‍ ഞെട്ടി ആഴ്‌സണല്‍, ചാമ്പ്യൻസ് ലീഗില്‍ പോര്‍ട്ടോയ്‌ക്ക് നാടകീയ ജയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.