ലണ്ടൻ: നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി (Manchester City) യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ (UEFA Champions League) ക്വാർട്ടറിൽ. സ്കോട്ടിഷ് ക്ലബ് എഫ്‌സി കോപ്പൻഹേഗനെ (FC Copenhagen) തകർത്താണ് ഇംഗ്ലീഷ് വമ്പൻമാരായ സിറ്റിയുടെ മുന്നേറ്റം. രണ്ട് പദങ്ങളിൽ നടന്ന പ്രീ ക്വാർട്ടറില്‍ 6-2 എന്ന അഗ്രിഗേറ്റ് സ്കോറിൽ ആണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്.
എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ 3-1നാണ് സിറ്റി ജയം പിടിച്ചത്. നേരത്തെ, കോപ്പൻഹേഗന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദ മത്സരത്തിലും സിറ്റിക്കായിരുന്നു ജയം. അന്നും 3-1 എന്ന സ്കോറിനാണ് ഇംഗ്ലീഷ് വമ്പൻമാർ ജയം നേടിയത്.
ചാമ്പ്യൻസ് ലീഗിന്‍റെ പ്രീ ക്വാർട്ടറിലെ രണ്ടാം പാദ മത്സരത്തിൽ സ്കോടിഷ് ക്ലബ്ബിന് എതിരെ ആധികാരിക ജയമാണ് സിറ്റി സ്വന്തമാക്കിയത്. മാനുവൽ അകാൻജി, ഹുലിയൻ അൽവാരസ്, ഏർലിങ് ഹാലൻഡ് എന്നിവരുടെ ഗോളുകളാണ് സിറ്റിക്ക് എത്തിഹാദിൽൽ ജയം ഒരുക്കിയത്. മാത്സരത്തിന്‍റെ ആദ്യ പകുതിയിൽ ആയിരുന്നു സിറ്റി മൂന്ന് ഗോളും അടിച്ചത്. മുഹമ്മദ് എലിയൂന്നോസിയായിരുന്നു കോപ്പൻഹേഗന്‍റെ ഗോൾ സ്കോറർ.
മത്സരത്തിന്‍റെ അഞ്ചാം മിനിറ്റിലായിരുന്നു സിറ്റി ആദ്യം ലീഡ് പിടിച്ചത്. കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു സിറ്റിയ്‌ക്കായി അകാൻജി ഗോള്‍ നേടിയത്. മാച്ച് ക്ലോക്കില്‍ പത്ത് മിനിറ്റ് പൂര്‍ത്തിയാകും മുന്‍പ് തന്നെ സിറ്റി രണ്ടാമത്തെ ഗോളും കോപ്പൻഹേന്‍റെ വലയില്‍ എത്തിച്ചു.
യുവതാരം ഹൂലിയൻ അല്‍വാരസാണ് സിറ്റിക്കായി മത്സരത്തില്‍ രണ്ടാമത്തെ ഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കില്‍ നിന്നാണ് രണ്ടാമത്തെ ഗോളിലേയ്‌ക്കും സിറ്റി എത്തിയത്. മത്സരത്തിന്‍റെ 9-ാം മിനിറ്റിലാണ് സിറ്റിയ്‌ക്ക് അനുകൂലമായി കോര്‍ണര്‍ കിക്ക് ലഭിക്കുന്നത്.
ഹൂലിയൻ അല്‍വാരസായിരുന്നു സിറ്റിക്കായി കോര്‍ണര്‍ കിക്കെടുത്തത്. അല്‍വാരസിന്‍റെ ഷോട്ട് റോഡ്രി ഹെഡ് ചെയ്‌ത് വലയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ക്രോസ് ബാര്‍ വില്ലനായി. തുടര്‍ന്ന്, എഫ്‌സി കോപ്പൻഹേഗൻ താരം ക്ലിയര്‍ ചെയ്‌ത പന്ത് നേരെ അല്‍വാരസിലേക്കാണ് എത്തിയത്. ഇത് പിടിച്ചെടുത്ത അല്‍വാരസ് ബോക്‌സിന്‍റെ ഇടതുഭാഗത്ത് നിന്നും തകര്‍പ്പൻ ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
29-ാം മിനിറ്റിലായിരുന്നു എലിയൂന്നോസി സന്ദര്‍ശകര്‍ക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഹാലൻഡ് സിറ്റിക്കായി ലക്ഷ്യം കണ്ടു. റോഡ്രിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. പിന്നീട്, മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ ഇരു ടീമിനും ഗോളുകളൊന്നും നേടാൻ സാധിച്ചില്ല.
Also Read : ലീഗ് സ്റ്റേജില്‍ 36 ടീമുകള്‍, ഇനി കളികള്‍ വേറെ ലെവല്‍ ; അടിമുടി മാറ്റത്തിന് യുവേഫ ചാമ്പ്യൻസ് ലീഗ്