ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എര്‍ലിങ് ഹാലൻഡിന്‍റെ ഗോളടി മികവില്‍ വിജയക്കുതിപ്പ് തുടരുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. സീസണിലെ മൂന്നാം മത്സരത്തില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു നിലവിലെ ചാമ്പ്യന്മാര്‍ തകര്‍ത്തത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്കടിച്ച സൂപ്പര്‍ താരം ഹാലൻഡായിരുന്നു സിറ്റിയുടെ വിജയശില്‍പി.
Unstoppable @ErlingHaaland bags a hat-trick in a 🔝 victory against West Ham! 🎩🧘♂️
— Manchester City (@ManCity) August 31, 2024
Watch highlights 👇 pic.twitter.com/zmmFQntqdE
വെസ്റ്റ്ഹാം യുണൈറ്റഡിന്‍റെ തട്ടകമായ ലണ്ടൻ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്താം മിനിറ്റില്‍ ആതിഥേയരുടെ വലയില്‍ പന്തെത്തിക്കാൻ എര്‍ലിങ് ഹാലൻഡിനായി. ബെര്‍ണാഡോ സില്‍വയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഹാലൻഡ് ഗോള്‍പട്ടിക തുറന്നത്. പിന്നാലെ, 19-ാം മിനിറ്റില്‍ റൂബൻ ഡയസിന്‍റെ സെല്‍ഫ് ഗോള്‍ വെസ്റ്റ്ഹാമിനെ സിറ്റിക്കൊപ്പമെത്തിച്ചു.
⚽️⚽️⚽️ pic.twitter.com/jfG9RphUNB
— Manchester City (@ManCity) August 31, 2024
29-ാം മിനിറ്റില്‍ ഹാലൻഡ് സിറ്റിക്കായി വീണ്ടും ലീഡ് നേടി. റികോ ലൂയിസ് നല്‍കിയ പാസ് ഒരു പവര്‍ഫുള്‍ കിക്കിലൂടെയായിരുന്നു ഹാലൻഡ് ലക്ഷ്യത്തിലേക്ക് എത്തിച്ചത്. പിന്നീട് ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നിരുന്നില്ല.
A memorable away win 🙌
— Manchester City (@ManCity) August 31, 2024
Thank you for your fantastic support 🩵 pic.twitter.com/9sRmRt6rG2
രണ്ടാം പകുതിയില്‍ മത്സരത്തിന്‍റെ 83-ാം മിനിറ്റിലായിരുന്നു ഹാലൻഡ് ഹാട്രിക് പൂര്‍ത്തിയാക്കിയത്. മാത്യൂസ് ന്യൂനസിന്‍റെ പാസില്‍ നിന്നായിരുന്നു താരത്തിന്‍റെ ഗോള്‍ നേട്ടം. ഈ ഹാട്രിക്കോടെ സീസണിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ബഹുദൂരം മുന്നിലേക്കെത്താൻ ഹാലൻഡിനായി. മൂന്ന് മത്സരങ്ങളില്‍ നിന്നും ഏഴ് ഗോളുകളാണ് ഹാലൻഡ് ഇതുവരെ നേടിയത്. അതേസമയം, തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയം നേടിയ സിറ്റി പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.
Also Read : 'ഹാട്രിക്ക്' റാഫീഞ്ഞ, 'ഏഴ്' അടിച്ച് ബാഴ്‌സലോണ; തകര്‍ന്ന് തരിപ്പണമായി റയല്‍ വയാദോളിഡ്