ഫ്ലോറിഡ: കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരായ മത്സരത്തിനിടെ അര്‍ജന്‍റീനൻ നായകൻ ലയണല്‍ മെസിക്ക് പരിക്ക്. താരത്തിന്‍റെ വലത് കാലിനാണ് പരിക്ക്. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഒരു ഷോട്ടിനിടെ കാലില്‍ വേദനയുണ്ടായതിനെ തുടര്‍ന്ന് മെസി വൈദ്യസഹായം തേടിയിരുന്നു.
ട്രീറ്റ്മെന്‍റിന് ശേഷം കളി തുടര്‍ന്ന താരം മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ പരിക്കിനെ തുടര്‍ന്ന് വീഴുകയായിരുന്നു. 64-ാം മിനിറ്റില്‍ കൊളംബിയൻ താരത്തിന്‍റെ കൈവശമുണ്ടായിരുന്ന പന്ത് പിടിച്ചെടുക്കാനായി ഓടുന്നതിനിടെയാണ് മെസി മൈതാനത്ത് വീണത്.
Obrigado por tudo Lionel Messi.
— Noite de Copa (@Noitedecopa) July 15, 2024
A geração Messi e CR7 acabou, as lágrimas vieram... pic.twitter.com/UXZMxemvXY
ഇതോടെ, താരത്തെ മത്സരത്തില്‍ നിന്നും അര്‍ജന്‍റീനയുടെ പരിശീലകൻ ലിയോണല്‍ സ്കലോണി പിൻവലിക്കുകയും ചെയ്‌തു. മെസിയുടെ പകരക്കാരനായി നിക്കോളസ് ഗോണ്‍സാലസാണ് പിന്നീട് കളത്തിലേക്കിറങ്ങിയത്. മത്സരത്തില്‍ നിന്നും തന്നെ പിന്‍വലിച്ചതോടെ കരഞ്ഞുകൊണ്ടാണ് മെസി ഗ്രൗണ്ട് വിട്ടത്. ഡഗ്ഔട്ടിലും ഇരുന്ന് കരയുന്ന മെസിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.