ബെര്‍ലിൻ: യൂറോ കപ്പില്‍ യങ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റായി സ്പെയിന്‍റെ കിരീടനേട്ടത്തിന് ചുക്കാൻ പിടിച്ചവരില്‍ പ്രധാനിയായ ലാമിൻ യമാല്‍. കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ സ്പെയിൻ 2-1ന്‍റെ ജയം പിടിച്ചെടുത്തതിന് പിന്നാലെയാണ് ടൂര്‍ണമെന്‍റിലെ യുവതാരമായി യമാലിനെ തെരഞ്ഞെടുത്തത്. യുവേഫ യൂറോ കപ്പിലെ ഫൈനലില്‍ ഉള്‍പ്പടെ തകര്‍പ്പൻ പ്രകടനമായിരുന്നു 17കാരനായ താരം നടത്തിയത്.
🏆 Young Player of the Tournament: Lamine Yamal #EURO2024 pic.twitter.com/Mb8HEU2alr
— UEFA EURO 2024 (@EURO2024) July 14, 2024
ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ സ്പെയിന്‍റെ ആദ്യ ഗോളിന് വഴിയൊരുക്കിയത് ലാമിൻ യമാലായിരുന്നു. ബോക്‌സിന്‍റെ വലത് വശത്ത് നിന്നും യമാല്‍ നല്‍കിയ പാസ് സ്വീകരിച്ചായിരുന്നു നിക്കോ വില്യംസ് മത്സരത്തില്‍ സ്പെയിന്‍റെ ആദ്യ ഗോള്‍ നേടിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിയ്‌ക്ക് ശേഷം മത്സരത്തിന്‍റെ രണ്ടാം പകുതിയിലായിരുന്നു ഈ ഗോള്‍ പിറന്നത്.
ടൂര്‍ണമെന്‍റില്‍ ആകെ നാല് അസിസ്റ്റും ഒരു ഗോളും സ്വന്തമാക്കിയാണ് യമാലിന്‍റെ മടക്കം. സെമി ഫൈനലില്‍ ഫ്രാൻസിനോടാണ് യമാല്‍ ടൂര്‍ണമെന്‍റിലെ തന്‍റെ ഏക ഗോള്‍ നേടിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ഈ മത്സരത്തിലേക്ക് സ്പെയിനെ തിരിച്ചെത്തിച്ചതായിരുന്നു യമാലിന്‍റെ ഗോള്‍.
The world is at his feet 🌍#EURO2024 pic.twitter.com/ylFyJwq0YP
— UEFA EURO 2024 (@EURO2024) July 14, 2024
അതേസമയം, ഇംഗ്ലണ്ടിനെതിരായ കലാശപ്പോരില്‍ കളിക്കാൻ അവസരം ലഭിച്ചതോടെ ലോകകപ്പിലോ യൂറോ കപ്പിലോ കോപ്പ അമേരിക്കയിലോ ഫൈനലില്‍ പന്ത് തട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും യമാല്‍ മാറി. ബ്രസീല്‍ ഇതിഹാസം പെലെയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് സ്പെയിൻ കൗമാര താരം സ്വന്തം പേരില്‍ മാറ്റിയെഴുതിയത്.
1958 ലോകകപ്പ് ഫൈനലില്‍ ബ്രസീലിനായി കളിക്കാനിറങ്ങുമ്പോള്‍ 17 വയസും 249 ദിവസവുമായിരുന്നു പെലെയുടെ പ്രായം. 66 വര്‍ഷം പഴക്കമുള്ള ഈ റെക്കോഡ് മറികടക്കുമ്പോള്‍ 17 വയസ് പൂര്‍ത്തിയായി ഒരു ദിവസം മാത്രമായിരുന്നു യമാല്‍ പിന്നിട്ടത്.
Also Read : യൂറോയില്‍ സ്‌പാനിഷ് 'വീരഗാഥ'; ഇംഗ്ലണ്ടിന് പിന്നെയും കണ്ണീര്‍മടക്കം - Spain Won Euro Cup 2024