ETV Bharat / sports

ബാഡ്‌മിന്‍റണ്‍ സെമിയിൽ ലക്ഷ്യ സെന്നിന് തോല്‍വി; ഇനി വെങ്കല മെഡൽ മത്സരം - Lakshya lost in the semifinals

ബാഡ്‌മിന്‍റണ്‍ പുരുഷ സിംഗിൾസ് സെമിയിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ പരാജയപ്പെട്ടു. ഇനി വെങ്കല മെഡലിനായി മത്സരിക്കും

LAKSHYA SEN  ബാഡ്‌മിന്‍റണ്‍ പുരുഷ സിംഗിൾസ്  PARIS
Lakshya Sen (AP)
author img

By ETV Bharat Sports Team

Published : Aug 4, 2024, 4:48 PM IST

Updated : Aug 4, 2024, 6:13 PM IST

പാരീസ്: ബാഡ്‌മിന്‍റണ്‍ പുരുഷ സിംഗിൾസ് സെമിയിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യൻ ഡെന്മാർക്കിന്‍റെ വിക്ടർ അക്‌സൽസണിനോട് ഇന്ത്യയുടെ സ്റ്റാർ ഷട്ടിൽ താരം ലക്ഷ്യ സെൻ പരാജയപ്പെട്ടു. ഇനി വെങ്കല മെഡലിനായി മത്സരിക്കും.

ആദ്യ സെറ്റില്‍ ലക്ഷ്യ സെന്‍ ആവേശകരമായാണ് മത്സരം തുടങ്ങിയത്. മധ്യ ഇടവേളയിൽ 11-9 എന്ന സ്‌കോറിൽ 2 പോയിന്‍റെ ലീഡ് നേടി. ഇതിന് ശേഷവും ലക്ഷ്യ മിന്നുന്ന പ്രകടനം പുറത്തെടുത്തതോടെ എതിരാളിക്ക് ഒരു അവസരവും നൽകിയില്ല. ആദ്യ സെറ്റിൽ ഒരു ഘട്ടത്തിൽ 18-15ന് ലക്ഷ്യ മുന്നിലായിരുന്നു. എന്നാൽ വിക്ടർ ശക്തമായ തിരിച്ചുവരവ് നടത്തി സ്കോർ 20-20 ന് സമനിലയിലാക്കി, തുടർന്ന് തുടർച്ചയായ രണ്ട് ഗെയിം പോയിന്‍റുകൾ നേടി ആദ്യ സെറ്റ് 22-20 ന് സ്വന്തമാക്കി.

ഇരു താരങ്ങളും തമ്മിലുള്ള രണ്ടാം സെറ്റും ആവേശകരമായിരുന്നു. വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ആവേശകരമായ മത്സരത്തിൽ ചൈനീസ് തായ്‌പേയിയുടെ ചൗ ടിയാൻ ചെന്നിനെയാണ് ലക്ഷ്യ സെൻ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ ഒളിമ്പിക്‌സിൽ പുരുഷ സിംഗിൾസ് സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ ബാഡ്‌മിന്‍റണ്‍ താരമായി മാറി.

Also Read: ബോക്‌സിങ്ങിലും നിരാശ; ലോവ്ലിന ബോർഗോഹെയ്ൻ ക്വാർട്ടറില്‍ പുറത്തായി - Lovlina Borgohain is eliminated

Last Updated : Aug 4, 2024, 6:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.