ന്യൂഡൽഹി: മുൻ കരീബിയൻ ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഉപദേശകനാകും. ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായതിന് ശേഷം കെകെആർ ഉപദേശകന്‍റെ സ്ഥാനം ഒഴിവ് വന്നതിനെ തുടര്‍ന്നാണ് ബ്രാവോയുടെ പുതിയ നിയോഗം. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതിന്‍റെ പിന്നാലെയാണ് താരത്തിന്‍റെ കൊല്‍ക്കത്തയിലേക്കുള്ള ചുവടുമാറ്റം.
ബ്രാവോ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനും ചെന്നൈ സൂപ്പർ കിങ്സിനും വേണ്ടി കളിച്ചിരുന്നു.2022, 2023 സീസണുകളിൽ സിഎസ്‌കെയുടെ ബൗളിംഗ് പരിശീലകനായി ബ്രാവോ പ്രവർത്തിച്ചിട്ടുണ്ട്. 40 കാരനായ താരം 2021ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞത്. 2024 ടി20 ലോകകപ്പിൽ അഫ്‌ഗാനിസ്ഥാൻ ടീമിന്‍റെ ബൗളിംഗ് കൺസൾട്ടന്‍റായും ബ്രാവോ പ്രവർത്തിച്ചു.
Say hello to our new Mentor, DJ 'sir champion' Bravo! 💜
— KolkataKnightRiders (@KKRiders) September 27, 2024
Welcome to the City of Champions! 🎶🏆 pic.twitter.com/Kq03t4J4ia
ഐപിഎല്‍, കരീബിയന്‍ പ്രീമിയര്‍ ലീഗ്, ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ്, പാകിസ്‌താന്‍ സൂപ്പര്‍ ലീഗ് തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം വിവിധ ടീമുകള്‍ക്കായി ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത താരമാണ് ഡ്വെയ്ൻ ബ്രാവോ. ലോകമെമ്പാടുമുള്ള വിവിധ ലീഗുകളിൽ മറ്റ് നൈറ്റ് റൈഡേഴ്‌സ് ഫ്രാഞ്ചൈസികൾക്കൊപ്പം ബ്രാവോ പ്രവർത്തിക്കുമെന്ന് കെകെആർ സിഇഒ വെങ്കി മൈസൂർ സ്ഥിരീകരിച്ചു. ഡിജെ ബ്രാവോ ഞങ്ങളോടൊപ്പം ചേരുന്നത് വളരെ ആവേശകരമായ സംഭവമാണെന്ന് വെങ്കി പ്രസ്താവനയിൽ പറഞ്ഞു.
Here's to creating more 'Champion'™️ memories! 💜@VenkyMysore | @DJBravo47 pic.twitter.com/KweWi895Ug
— KolkataKnightRiders (@KKRiders) September 27, 2024