കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ രണ്ടാം വിജയത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നു. എവേ മത്സരത്തില്‍ മുഹമ്മദന്‍സ് എഫ്.സിയുമായാണ് മഞ്ഞപ്പടയുടെ പോരാട്ടം. മത്സരം വൈകീട്ട് 7.30ന് കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തില്‍ നടക്കും. പരിക്കിന്‍റെ പിടിയിലായിരുന്ന ക്യാപ്റ്റനും പ്ലേമേക്കറുമായ അഡ്രിയാന്‍ ലൂണ ഇന്നത്തെ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ആദ്യ ഇലവനിലുണ്ടാകും. പരിക്കിനെ തുടര്‍ന്ന് ലൂണ അവസാന മത്സരങ്ങളില്‍ പകരക്കാരന്‍റെ വേഷത്തിലായിരുന്നു.
ലൂണ കൂടി എത്തുന്നതോടെ മഞ്ഞപ്പടയുടെ പ്രകടനം തീ പാറുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ മൊറോക്കന്‍ താരമായ നോഹ സദോയിയുടെ മികച്ച ഫോമും ടീമിന് തുണയാവും. കഴിഞ്ഞ നാലു മത്സരങ്ങളില്‍ ഒരു ജയവും രണ്ടു സമനിലയും ഒരു തോല്‍വിയുമായി അഞ്ചുപോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ഒഡിഷക്കെതിരേ 3-3 ന്‍റെ സമനില വഴങ്ങിയ മഞ്ഞപ്പട ജയം പ്രതീക്ഷിച്ചാണ് ഇന്ന് മുഹമ്മദന്‍സിനെ നേരിടുന്നത്.
Upping the intensity! 💪🏻
— Kerala Blasters FC (@KeralaBlasters) October 20, 2024
The Blasters are out for a final push in training as we focus 🔛 Mohammedan tonight 🧠💯
Our latest Training Unfiltered Episode is now streaming on our YouTube channel ▶️⏬#KeralaBlasters #ISL #MSCKBFC #YennumYellow
ബ്ലാസ്റ്റേഴ്‌സിന്‍റെ തുടർച്ചയായ മൂന്നാം എവേ മത്സരമാണിത്. കഴിഞ്ഞ 2 കളികളും സമനിലയിലായിരുന്നു കലാശിച്ചത്. ഇന്ന് മുഹമ്മദന്‍സിനെ കീഴടക്കി മൂന്ന് പോയിന്‍റുമായി നാളെ കൊച്ചിയിലേക്ക് മടങ്ങണമെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് കരുതുന്നത്. എന്നാല്‍ അവസാന കളിയില്‍ മോഹന്‍ ബഗാനോട് മൂന്ന് ഗോളിന്‍റെ തോല്‍വി ഏറ്റുവാങ്ങിയ മുഹമ്മദന്‍സ് ഹോം ഗ്രൗണ്ടില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. പോയിന്‍റ് പട്ടികയില്‍ നാലു മത്സരത്തില്‍നിന്ന് നാലു പോയിന്‍റുമായി മുഹമ്മദന്‍സ് 11ാം സ്ഥാനത്താണ്.
Sights set on Mohammedan 🧠🎯#KeralaBlasters #KBFC #ISL #MSCKBFC #YennumYellow pic.twitter.com/u4tLgSMYgL
— Kerala Blasters FC (@KeralaBlasters) October 17, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്നത്തെ മത്സരത്തില്‍ ജയിച്ചുകയറി പോയിന്‍റ് നിലമെച്ചപ്പെടുത്താന്‍ വേണ്ടിയാകും മുഹമ്മദന്‍സ് കളത്തിലിറങ്ങുക. 25ന് കൊച്ചിയില്‍ ബംഗളൂരുവിനെതിരേയാണ് ബ്ലാസറ്റേഴ്‌സിന്റെ അടുത്ത ഹോം മത്സരം. ഹോം മത്സരത്തില്‍ ബംഗളൂരുവിനെ അനായാസം വിജയിക്കണമെങ്കില്‍ ഇന്നത്തെ മത്സരത്തിലെ വിജയം മഞ്ഞപ്പടക്ക് സഹായകമാകും.
The Storm Before the Storm🌪️
— Mohammedan SC (@MohammedanSC) October 18, 2024
Gearing up to unleash our all when we take on Kerala Blasters at KBK 🏟️ this Sunday! 💪🏻🔥#JaanShaanImaanDilMeinMohammedan#JaanJaanMohammedan#IndianSuperLeague#MSCinISL pic.twitter.com/SweUD3UQwe