ന്യൂഡൽഹി: ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം മത്സരം ഡിസംബർ 14ന് (ശനി) രാവിലെ 5.50ന് ഗാബയിൽ നടക്കും. അഡ്‌ലെയ്‌ഡ് ടെസ്റ്റില്‍ പരുക്കേറ്റ് പുറത്തിരുന്ന ജോഷ് ഹേസിൽവുഡ് ടീമില്‍ തിരിച്ചെത്തി. ഇതേതുടര്‍ന്ന് സ്കോട്ട് ബോളണ്ടിന് മൂന്നാം ടെസ്റ്റിന് ഇറങ്ങാന്‍ കഴിയില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഗാബയിൽ സ്‌കോട്ട് ബോളണ്ടിന് പകരം ഹേസിൽവുഡിന് അവസരം നൽകുമെന്ന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് സ്ഥിരീകരിച്ചു. ഇതുകൂടാതെ ടീമിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല, ഒന്നും രണ്ടും ടെസ്റ്റിൽ കളിച്ച അതേ ടീം തന്നെയാണ് മൂന്നാം ടെസ്റ്റിലും കളിക്കുന്നത്.
ഹേസിൽവുഡിന് സൈഡ് സ്‌ട്രെയിൻ ഉണ്ടായിരുന്നതിനാല്‍ പരമ്പരയ്‌ക്ക് മുമ്പ് ക്രിക്കറ്റ് ഓസ്‌ട്രേലിയയിലെ മെഡിക്കൽ സ്റ്റാഫ് ആശങ്കാകുലരായിരുന്നു, പിന്നാലെ രണ്ടാം ടെസ്റ്റിലും താരം പുറത്തായി. 'അദ്ദേഹത്തിന് ഒരു പ്രശ്നവുമില്ല. ഇന്നലെ നന്നായി പന്തെറിഞ്ഞു. പൂർണ ആരോഗ്യവാനാണെന്ന ആത്മവിശ്വാസത്തിലാണ് ഹേസിൽവുഡും മെഡിക്കൽ സംഘവുമെന്ന് ക്യാപ്‌റ്റന്‍ പറഞ്ഞു.
JUST IN: Josh Hazlewood is back for the Gabba Test! #AUSvIND pic.twitter.com/ikV3L6JAU6
— cricket.com.au (@cricketcomau) December 13, 2024
പെർത്ത് ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ജയം ഓസ്‌ട്രേലിയക്കൊപ്പമായിരുന്നു. നിലവില്‍ പരമ്പര 1-1 ന് സമനിലയിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിലെത്താൻ ഇന്ത്യക്ക് ഗാബയിൽ ജയിച്ചേ മതിയാകൂ. മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് ഇതുവരെ അപ്‌ഡേറ്റുകളൊന്നുമില്ല.
ഓസ്‌ട്രേലിയയുടെ പ്ലെയിങ്-11
ഉസ്‌മാൻ ഖ്വാജ, നഥാൻ മക്‌സ്വീനി, മാർനസ് ലബുഷാഗ്നെ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസിൽവുഡ്.