ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്സില്‍ വിജയലക്ഷ്യമായ 104 റണ്‍സ് 12.4 ഓവറില്‍ ഇംഗ്ലണ്ട് നേടിയെടുത്തു.
28 റണ്‍സെടുത്ത ബെന്‍ ഡക്കറ്റും 50 റണ്‍സടിച്ച് ജേക്കബ് ബെഥേലും 23 റൺസടിച്ച ജോ റൂട്ടും ചേര്‍ന്നാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. 84 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. ഒന്നാം ഇന്നിങ്സില്‍ നാലു വിക്കറ്റെടുത്ത കാഴ്‌സ് രണ്ടാം ഇന്നിങ്സിലെ ആറ് വിക്കറ്റ് നേട്ടത്തോടെ കളിയിലെ താരമായി.
Most runs in 4th Innings in Test Cricket History
— ` (@rahulmsd_91) December 1, 2024
1630* - Joe Root 🐐
1625 - Sachin Tendulkar pic.twitter.com/0Zmmg9PqE2
ജയത്തോടെ മൂന്ന് ടെസ്റ്റ് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. സ്കോര്‍ 348,254, ഇംഗ്ലണ്ട് 499,104/2. ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍100ന് മുകളിലുള്ള വിജയലക്ഷ്യം ഏറ്റവും കുറഞ്ഞ ഓവറില്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ടും കരസ്ഥമാക്കി. കൂടാതെ ടെസ്റ്റ് ക്രിക്കറ്റില്‍ 100 റണ്‍സിന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുമ്പോഴുള്ള ഏറ്റവും ഉയര്‍ന്ന റണ്‍റേറ്റും(8.21) ഇംഗ്ലണ്ട് സ്വന്തമാക്കി.
സച്ചിനെ മറികടന്ന് ജോ റൂട്ട്
ടെസ്റ്റ് ക്രിക്കറ്റിലെ നാലാം ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ ജോ റൂട്ട് മറികടന്നു. ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിങ്സില്‍ 23 റണ്‍സെടുത്തതോടെയാണ് പുതിയ ചരിത്രം പിറന്നത്. നാലാം ഇന്നിങ്സിൽ റൂട്ട് 1630 റൺസ് നേടിയപ്പോൾ സച്ചിൻ ടെണ്ടുൽക്കർ 1625 റൺസുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
Joe Root had become the highest 4th innings scorer (1630) of all time. Tendulkar down to second (1625). pic.twitter.com/ommugabEOk
— M (@anngrypakiistan) December 1, 2024
1611 റൺസുമായി അലിസ്റ്റർ കുക്കും ഗ്രെയിം സ്മിത്തും പട്ടികയിൽ മൂന്നും നാലും സ്ഥാനത്താണ്. 1580 റൺസുമായി ശിവനാരായണൻ ചന്ദർപോളാണ് ആദ്യ അഞ്ചിലുള്ളത്. ന്യൂസിലൻഡിനെതിരായ മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ നാലാം ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റര്‍മാരുടെ പട്ടികയിൽ റൂട്ട് ഇപ്പോൾ ഒന്നാമതാണ്.
ടെസ്റ്റ് ക്രിക്കറ്റിലെ നാലാം ഇന്നിങ്സിൽ കൂടുതൽ റൺസ് നേടിയ ബാറ്റര്‍മാര്‍
- 1630 - ജോ റൂട്ട്
- 1625 - സച്ചിൻ ടെണ്ടുൽക്കർ
- 1611 - അലിസ്റ്റർ കുക്ക്
- 1611 - ഗ്രെയിം സ്മിത്ത്
- 1580 - ശിവനാരായണ ചന്ദർപോൾ
Also Read: ചരിത്രമെഴുതി; ക്രിക്കറ്റില്‍ ഇനി ജയ് ഷാ കാലം, ഐസിസി ചെയർമാനായി ചുമതലയേറ്റു