ETV Bharat / sports

സച്ചിനേയും വിവ് റിച്ചാർഡ്‌സിനേയും മറികടന്നു; റെക്കോര്‍ഡ് നേട്ടത്തില്‍ ജോ റൂട്ട് - JOE ROOT NEW RECORD

ജോ റൂട്ട് ഒരു കലണ്ടർ വർഷത്തിൽ ഒന്നിലധികം തവണ 1500 ടെസ്റ്റ് റൺസ് നേടുന്ന രണ്ടാമത്തെ കളിക്കാരനായി.

TEST RUNS IN A CALENDAR YEAR  ENG VS NZ 3RD TEST  JOE ROOT TEST RUN  ജോ റൂട്ട്
ജോ റൂട്ട് (AP)
author img

By ETV Bharat Sports Team

Published : 2 hours ago

ഹാമിൽട്ടൺ: സ്റ്റാർ ഇംഗ്ലീഷ് ബാറ്റർ ജോ റൂട്ട് ഇതിഹാസതാരം റിക്കി പോണ്ടിങ്ങിനൊപ്പം ഒരു കലണ്ടർ വർഷത്തിൽ ഒന്നിലധികം തവണ 1500 ടെസ്റ്റ് റൺസ് നേടുന്ന ലോകത്തിലെ രണ്ടാമത്തെ താരമായി. ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ 32 റൺസിന്‍റെ ഇന്നിങ്സ് കളിച്ചാണ് റൂട്ട് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്‍റെ റണ്‍ വേട്ടക്കാരനായ റൂട്ടിന് 2024-ൽ 1500 റൺസ് കടക്കാൻ ഹാമിൽട്ടണിൽ മത്സരം തുടങ്ങുന്നതിന് മുമ്പ് 30 റൺസ് വേണമായിരുന്നു. മൂന്നാം ദിവസത്തെ കളിയുടെ രണ്ടാം സെഷനിലാണ് താരം നേട്ടം കൈവരിച്ചത്.

ഈ വർഷം ആദ്യം അലസ്റ്റർ കുക്കിന്‍റെ റെക്കോർഡ് തകർത്ത റൂട്ട്, 2021 ൽ കളിച്ച 15 ടെസ്റ്റുകളിൽ നിന്ന് 1708 റൺസ് നേടിയിരുന്നു. ടെസ്റ്റ്, ഏകദിനം, അന്താരാഷ്‌ട്ര ക്രിക്കറ്റ് എന്നിവയിൽ ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ റൺ സ്‌കോററായ പോണ്ടിങ് 2003-ൽ 1503 ടെസ്റ്റ് റൺസും (11 മത്സരങ്ങൾ) 2005-ൽ 1544 ടെസ്റ്റ് റൺസും (15 മത്സരങ്ങൾ) നേടിയിരുന്നു.

സച്ചിൻ ടെണ്ടുൽക്കർ, മൊഹമ്മദ് യൂസഫ്, വിവ് റിച്ചാർഡ്‌സ്, റൂട്ട്, ഗ്രെയിം സ്മിത്ത്, മൈക്കൽ ക്ലാർക്ക്, പോണ്ടിംഗ് എന്നീ ഏഴ് ബാറ്റര്‍മാര്‍ ഒരു കലണ്ടർ വർഷത്തിൽ 1500-ലധികം ടെസ്റ്റ് റൺസ് സ്‌കോർ ചെയ്യാനേ കഴിഞ്ഞിട്ടുള്ളൂ. ഏഴ് കളിക്കാരിൽ റൂട്ടും പോണ്ടിങ്ങും മാത്രമാണ് ഒന്നിലധികം തവണ 1500 റൺസ് പിന്നിട്ടത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന റൂട്ട് ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ 50.9 ശരാശരിയിൽ 12,886 റൺസ് നേടിയിട്ടുണ്ട്. അതേസമയം ഒന്നാം ഇന്നിംഗ്‌സിൽ 347 റൺസ് നേടിയ ഇംഗ്ലണ്ടിനെ 143 റൺസിന് പുറത്താക്കിയ ന്യൂസിലൻഡ് മൂന്നാം ടെസ്റ്റിൽ ലീഡ് നേടി. പരമ്പരയിൽ ഇംഗ്ലണ്ട് 2-0ന് മുന്നിലാണ്. അവസാന മത്സരം ജയിച്ച് മാനം നിലനിർത്താനാണ് ബ്ലാക്ക് ക്യാപ്‌സിന്‍റെ ശ്രമം.

ഒരു കലണ്ടർ വർഷത്തിൽ 1500+ റൺസ് നേടിയ കളിക്കാർ

  • 1- മുഹമ്മദ് യൂസഫ് (പാകിസ്ഥാൻ) 1788 റൺസ്, 19 ഇന്നിങ്സ്, 2006
  • 2- വിവ് റിച്ചാർഡ്‌സ് (വെസ്റ്റ് ഇൻഡീസ്) 1710 റൺസ്, 19 ഇന്നിങ്സ്, 1976
  • 3- ജോ റൂട്ട് (ഇംഗ്ലണ്ട്) 1708 റൺസ്, 29 ഇന്നിങ്സ്, 2021
  • 4- ജിസി സ്‌മിത്ത് (ദക്ഷിണാഫ്രിക്ക) 1656 റൺസ്, 25 ഇന്നിങ്സ്, 2008
  • 5- മൈക്കൽ ക്ലാർക്ക് (ഓസ്ട്രേലിയ) 1595 റൺസ്, 18 ഇന്നിങ്സ്, 2012
  • 6- സച്ചിൻ ടെണ്ടുൽക്കർ (ഇന്ത്യ) 1562 റൺസ്, 23 ഇന്നിങ്സ്, 2010
  • 7- റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) 28 ഇന്നിങ്സുകളിൽ 1544 റൺസ്, 2005
  • 8- റിക്കി പോണ്ടിങ് (ഓസ്ട്രേലിയ) 1503 റൺസ്, 18 ഇന്നിങ്സ്, 2003
  • 9- ജോ റൂട്ട് (ഇംഗ്ലണ്ട്) 1502 റൺസ്, 30 ഇന്നിങ്സ്, 2024

Also Read: വനിതാ പ്രീമിയർ ലീഗ്; കോടികളുടെ മണിക്കിലുക്കത്തില്‍ സിമ്രാൻ ഷെയ്ഖും കമാലിനിയും - WPL 2025 AUCTION

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.