ETV Bharat / sports

ജയ്പൂരിൽ ജയിച്ച് രാജസ്ഥാൻ ; 12 റൺസിന് ഡൽഹിയെ തോൽപ്പിച്ചു - IPL 2024 RR VS DC HIGHLIGHTS - IPL 2024 RR VS DC HIGHLIGHTS

സഞ്ജു സാംസൻ്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് ഐ പി എല്ലിൽ തുടർച്ചയായ രണ്ടാം ജയം കരസ്ഥമാക്കി.ഡൽഹിയെ കീഴടക്കിയത് 12 റൺസിന്. റിയാൻ പരാഗ് കളിയിലെ കേമൻ IPL 2024 RAJASTHAN ROYALS vs DELHI CAPITALS HIGHLIGHTS.

RAJASTHAN ROYALS  RISHABH PANT  RIYAN PARAG  IPL 2024
IPL 2024 RR VS DC HIGHLIGHTS
author img

By ETV Bharat Kerala Team

Published : Mar 29, 2024, 12:42 AM IST

Updated : Mar 29, 2024, 6:15 AM IST

ജയ്‌പൂർ: ഗുവാഹടത്തിയിൽ നിന്നുള്ള 22 കാരൻ ഓൾ റൗണ്ടർ റിയാൻ പരാഗ് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിൻ്റെ കരുത്തിൽ സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസിന് ഐ പിഎല്ലിലെ തുടർച്ചയായ രണ്ടാം ജയം. ഡൽഹി ക്യാപ്പിറ്റൽസിനെ 12 റൺസിനാണ് രാജസ്ഥാൻ പരാജയപ്പെടുത്തിയത്.IPL 2024 RAJASTHAN ROYALS vs DELHI CAPITALS HIGHLIGHTS

ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ റിഷഭ് പന്ത് രാജസ്ഥാൻ റോയൽസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്നിങ്ങ്സിൻ്റെ തുടക്കത്തിൽ രാജസ്ഥാൻ ബാറ്റർമാർ റണ്ണെടുക്കാൻ ബുദ്ധിമുട്ടുകയായിരുന്നു.പവർപ്ലേ തീരുന്നതിനിടെതന്നെ യശസ്വി ജയസ്വാളിനേയും സഞ്ജു സാംസണേയും മടക്കി ബൌളർമാർ ഡൽഹിക്ക് മികച്ച തുടക്കം നൽകിയിരുന്നു. തപ്പിത്തടഞ്ഞ യശസ്വി ജയ്സ്വാളിൻ്റേയും ജോസ് ബട്ലറിൻ്റേയും വിക്കറ്റുകൾ തുടരെത്തുടരെ നഷ്ടമായതോടെ രാജസ്ഥാൻ തകർന്നടിയുമെന്ന് തോന്നിച്ചിടത്തു നിന്നാണ് റിയാൻ പരാഗിൻ്റെ ഉജ്വല ഇന്നിങ്ങ്സ് വരുന്നത്.

രഞ്ജി മൽസരങ്ങളിൽ ആസാമിൻ്റെ നെടുംതൂണായി നിന്ന് മികച്ച ഇന്നിങ്ങ്സുകളേറെ കളിച്ചിട്ടുള്ള റിയാൻ പരാഗിൻ്റ ഐ പി എല്ലിലെ ആദ്യ ശ്രദ്ധേയ ഇന്നിങ്ങ്സായിരുന്നു ഇത്. പിച്ചറിഞ്ഞ് ലെങ്ത്തറിഞ്ഞ് തുടങ്ങിയ പരാഗ് കൂറ്റനടികളും കൂടി ഉതിർത്ത് ചിട്ടയോടെയാണ് ഇന്നിങ്സ് പടുത്തത്. 45 പന്തിൽ നിന്ന് 84 റൺസെടുത്ത റിയാൻ പരാഗ് പുറത്താവാതെ നിന്നു.6 സിക്സറുകളും 7 ബൌണ്ടറികളും അടങ്ങിയതായിരുന്നു പരാഗിൻ്റെ ഇന്നിങ്ങ്സ്.മൂന്നു സിക്സറുകളടക്കം 19 ബോളിൽ 29 റൺസെടുത്ത രവിചന്ദ്രൻ അശ്വിനും മികച്ച പിന്തുണ നൽകി.ധ്രുവ് ജൂറെൽ 20 റൺസും ഷിംറോൺ ഹെറ്റ്മെയർ 14 റൺസും നേടി.ക്യാപ്റ്റൻ സഞ്ജു സാംസൺ 14 പന്തിൽ നിന്ന് 15 റൺസടിച്ചു.

186 റൺസ് ലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് ഓപ്പണർ മിച്ചൽ മാർഷ് കൂറ്റനടികളിലൂടെ മികച്ച തുടക്കം നൽകി. 23 റൺസെടുത്ത മാർഷ് ഏറെ വൈകാതെ പുറത്തായി.രാജസ്ഥാൻ കാത്തിരുന്ന വിക്കറ്റ്. നാന്ദ്രെ ബർഗെർ ഷോട്ട് ലെങ്ങ്ത്ത് ബോൾ മാർഷിൻ്റെ ഓഫ് സ്റ്റംപ് പിഴുതു.പകരമെത്തിയ റിക്കി ഭൂയിയും നാന്ദ്രെ ബർഗെറിൻ്റെ അതേ ഓവറിൽ പുറത്തായി. ഇത്തവണ ബർഗെറിൻ്റെ ബൌൺസർ റിക്കി ഭൂയിയുടെ ഗ്ലൌസിൽത്തട്ടി ഉയർന്നത് വിക്കറ്റ് കീപ്പർ സഞ്ജു സാംസൻ്റെ കൈയിലൊതുങ്ങുകയായിരുന്നു.

ഡൽഹി തകരുന്ന ഘട്ടത്തിലാണ് ക്യാപ്റ്റൻ റിഷഭ് പന്ത് ഓപ്പണർ ഡേവിഡ് വാർണറോടൊപ്പം ചേർന്നത്. ഇരുവരും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി.നിർഭയം ബാറ്റ് വീശിയ ഡേവിഡ് വാർണർ ഡൽഹിയെ മൽസരത്തിലേക്ക് മടക്കിക്കൊണ്ടു വന്നു. അർദ്ധ സെഞ്ച്വറിക്ക് ഒറ്റ റൺസകലെ വെച്ച് ആവേശ് ഖാൻ്റെ പന്തിൽ സന്ദീപ് ശർമ പിടിച്ച് വാർണർ പുറത്തായി. ഏറെ വൈകാതെ ഡൽഹിയുടെ പ്രതീക്ഷയായിരുന്ന ക്യാപ്റ്റൻ റിഷഭ് പന്തും കൂടാരം കയറി.യുസവേന്ദ്ര ചാഹലിനെതിരെ കൂറ്റനടിക്ക് ശ്രമിച്ച പന്ത് സഞ്ജു സാംസണ് ക്യാച്ച് നൽകി മടങ്ങി.തൻ്റെ തൊട്ടടുത്ത ഓവറിൽ അഭിഷേക് പൊറേലിനേയും പുറത്താക്കി യുസവേന്ദ്ര ചാഹൽ ഡൽഹിയെ വലിയ പ്രതിസന്ധിയിലാക്കി.

വീണ്ടും ഡൽഹിക്ക് പ്രതീക്ഷ പകർന്ന് അവസാന ഓവറുകളിൽ ട്രിസ്റ്റൺ സ്റ്റബ്സും അക്സർ പട്ടേലും വെടിക്കെട്ട് ബാറ്റിങ്ങ് കാഴ്ച വെച്ചു. രവിചന്ദ്രൻ അശ്വിനും സന്ദീപ് ശർമയും ഇവരുടെ ബാറ്റിൻ്റെ ചൂര് ശരിക്കുമറിഞ്ഞു. അവസാന ഓവറിനിറങ്ങുമ്പോൾ ഡൽഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 17 റൺസായിരുന്നു. എന്നാൽ ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ വെറു നാലുറൺസ് മാത്രമാണ് ഡൽഹിക്ക് നേടാനായത്. 5 വിക്കറ്റിന് 173 എന്ന നിലയിൽ ഡൽഹി പരാജയം സമ്മതിച്ചു.

Last Updated : Mar 29, 2024, 6:15 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.