ETV Bharat / sports

'സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി' ശിഖർ ധവാൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു - Shikhar Dhawan retires from cricket

തന്‍റെ സമൂഹമാധ്യമമായ എക്‌സിൽ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

ശിഖർ ധവാൻ വിരമിച്ചു  INDIAN CRICKET TEAM  ബിസിസിഐ  INDIAN CRICKETER SHIKHAR DHAWAN
ശിഖർ ധവാൻ (ANI)
author img

By ETV Bharat Sports Team

Published : Aug 24, 2024, 1:00 PM IST

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ ആഭ്യന്തര, രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തന്‍റെ സമൂഹമാധ്യമമായ എക്‌സിൽ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. കരിയറിൽ ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ധവാൻ നന്ദി രേഖപ്പെടുത്തി.

'എനിക്ക് ഒരേയൊരു സ്വപ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഇന്ത്യക്ക് വേണ്ടി കളിക്കണം, ഞാനത് നേടിയെടുത്തു' എന്‍റെ യാത്രയിൽ സഹകരിച്ച എല്ലാവരോടും ഞാൻ നന്ദിയുള്ളവനാണെന്ന് താരം പറഞ്ഞു. ഇത്രയും കാലം ക്രിക്കറ്റ് കളിച്ച തന്‍റെ ടീമിന് നന്ദി പറഞ്ഞ ധവാന്‍

ഈ അവസരം നൽകിയതിന് ബിസിസിഐ, ഡിഡിസിഎ, ഇത്രയധികം സ്നേഹം തന്ന ആരാധകരോടും താരം നന്ദി പറഞ്ഞു. 2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ധവാൻ അവസാനമായി ഇന്ത്യക്കായി കളിച്ചത്.

ശിഖർ ധവാന്‍റെ മികച്ച കരിയർ

34 ടെസ്റ്റ്, 167 ഏകദിനം, 68 ടി20 മത്സരങ്ങൾ ഉൾപ്പെടെ 269 അന്താരാഷ്ട്ര മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. 10,867 റൺസാണ് ധവാന്‍റെ പേരിലുള്ളത്. 2013 മാർച്ച് 16 ന് തന്‍റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ റെക്കോർഡ് തകർത്ത ധവാൻ 85 പന്തിൽ അതിവേഗ സെഞ്ച്വറി നേടി. അന്താരാഷ്ട്ര കരിയറിൽ ആകെ 23 സെഞ്ചുറികൾ അദ്ദേഹം നേടിയിട്ടുണ്ട്. അതിൽ 17 ഏകദിനങ്ങളിൽ നിന്നും 6 ടെസ്റ്റുകളിൽ നിന്നുമാണ്. 44 അർധസെഞ്ചുറികളും താരത്തിന്‍റെ പേരിലുണ്ട്.

2013ലും 2017ലും തുടർച്ചയായി രണ്ട് ചാമ്പ്യൻസ് ട്രോഫികളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ധവാൻ. 'ഗോൾഡൻ ബാറ്റ്' പുരസ്‌കാരവും ലഭിച്ചു. ഈ ഇടംകൈയ്യൻ കളിക്കാരന് 'മിസ്റ്റർ ഐസിസി' എന്ന വിളിപ്പേരും നൽകിയിട്ടുണ്ട്. കൂടാതെ 2015 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ധവാനാണ്.

Also Read: രോഹിത്തിന്‍റെ ബാറ്റിന് ധോണിയേക്കാൾ വിലയോ..! വിരാട് കോഹ്ലിയുടെ ജഴ്‌സിക്ക് 40 ലക്ഷം രൂപ - Virat Kohli Jersey Auctioned

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.