ETV Bharat / sports

പാരീസ് ഒളിമ്പിക്‌സ്: ഇന്ത്യയുടെ ആദ്യ പോരാട്ടം ആര്‍ച്ചറിയില്‍; ഉദ്ഘാടന മാമാങ്കത്തിന് മുന്നേ കളത്തിലിറങ്ങാന്‍ ഇന്ത്യന്‍ അമ്പെയ്ത്ത് ടീം - Indian Archers in Paris Olympics - INDIAN ARCHERS IN PARIS OLYMPICS

പാരീസ് ഒളിമ്പിക്‌സിന്‍റെ ഔദ്യോഗിക തുടക്കം ജൂലൈ 26-നാണെങ്കിലും ഒരു ദിവസം മുന്നേ തന്നെ ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങൾ കളത്തിലിറങ്ങും. ദീപികാകുമാരി, അങ്കിതാ ഭഗത്, ഭജന്‍ കൗര്‍ എന്നിവര്‍ വനിത വിഭാഗത്തിലും ധീരജ് ബൊമ്മദേവര പുരുഷ വിഭാഗത്തിലും മത്സരിക്കാനിറങ്ങും.

PARIS OLYMPICS 2024  INDIA OLYMLPICS  പാരീസ് ഒളിമ്പിക്‌സ് ഇന്ത്യ  ഒളിമ്പിക്‌സ് ആര്‍ച്ചറി
ആർച്ചറി മത്സരങ്ങൾ നടക്കുന്ന ഒളിമ്പിക് വേദി (X/@worldarchery)
author img

By ETV Bharat Kerala Team

Published : Jul 12, 2024, 8:56 PM IST

പാരീസ് ഒളിമ്പിക്‌സിന് തിരി തെളിയും മുമ്പ് കളത്തിലിറങ്ങേണ്ടി വരുന്ന താരങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആര്‍ച്ചര്‍മാരും. പാരീസ് ഒളിമ്പിക്‌സിന് ഔദ്യോഗിക തുടക്കമാകുന്ന ജൂലൈ 26-ന് ഒരു ദിവസം മുന്നേ ഇവര്‍ കളത്തിലിറങ്ങും. അമ്പെയ്‌ത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകളായ ദീപികാകുമാരി, അങ്കിതാ ഭഗത്, ഭജന്‍ കൗര്‍ എന്നിവര്‍ വനിത വിഭാഗത്തിലും ധീരജ് ബൊമ്മദേവര പുരുഷ വിഭാഗത്തിലും മത്സരിക്കാനിറങ്ങും.

യോഗ്യതാ കടമ്പ:

മൂന്ന് ഘട്ടങ്ങളിലായി നടന്ന യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യന്‍ പുരുഷ വനിത ടീമുകള്‍ക്ക് പാരീസ് ഒളിമ്പിക് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. ടീം റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്ക് ടീമിനങ്ങളില്‍ ഒളിമ്പിക് ബെര്‍ത്ത് ലഭിച്ചത്. പുരുഷ വിഭാഗത്തില്‍ ഇന്ത്യക്ക് പുറമേ ചൈനക്കും യോഗ്യത നല്‍കി. വനിതാ വിഭാഗത്തില്‍ ഇന്ത്യയും ഇന്തോനേഷ്യയുമാണ് ലോക റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയത്.

പുരുഷ വിഭാഗത്തില്‍ ധീരജ് ബൊമ്മദേവരയും വനിതാ വിഭാഗത്തില്‍ അങ്കിതാ ഭഗത്, ഭജന്‍ കൗര്‍ എന്നിവരും നേരത്തേ തന്നെ വ്യക്തിഗത മല്‍സരത്തിന് യോഗ്യത നേടിയിരുന്നു. നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ നാമ നിര്‍ദേശത്തിലാണ് ദീപികാ കുമാരിയും മല്‍സരിക്കാനിറങ്ങുന്നത്. ടീമിനത്തില്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ 12 രാജ്യങ്ങളാണ് മല്‍സരിക്കാനുള്ളത്. മിക്‌സഡ് ടീമിനത്തില്‍ അഞ്ച് ടീമുകളാണ് മത്സരിക്കുക.

PARIS OLYMPICS 2024  INDIA OLYMLPICS  പാരീസ് ഒളിമ്പിക്‌സ് ഇന്ത്യ  ഒളിമ്പിക്‌സ് ആര്‍ച്ചറി
ധീരജ് ബൊമ്മദേവര (Official X Account)

മത്സരം എങ്ങനെ ?

വ്യക്തിഗത , ടീം , മിക്‌സഡ് ടീം ഇനങ്ങളിലായി 64 പുരുഷ ആര്‍ച്ചര്‍മാരും 64 വനിത ആര്‍ച്ചര്‍മാരുമാണ് അമ്പെയ്‌ത്ത് മത്സരങ്ങളില്‍ പങ്കെടുക്കുക. 54 രാജ്യങ്ങളില്‍ നിന്നായി 128 ആര്‍ച്ചര്‍മാര്‍ പാരീസ് നഗര ഹൃദയത്തിലെ എസ്‌പ്ലെനെയ്‌ഡ് ഇന്‍വാലിഡെസിലെ ഒളിമ്പിക് മത്സര വേദിയില്‍ മാറ്റുരയ്ക്കും.

പുരുഷ വനിത വ്യക്തിഗത മത്സരങ്ങളുടെ ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ ഓരോ താരത്തിനും 72 തവണ ടാര്‍ഗറ്റിലേക്ക് അമ്പെയ്യാം. ഇതില്‍ ലഭിക്കുന്ന പോയിന്‍റുകളാകെ കൂട്ടിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്. ഇവിടെ താരങ്ങള്‍ തമ്മില്‍ത്തമ്മില്‍ ഏറ്റു മുട്ടും.

വ്യക്തിഗത മാച്ചുകളില്‍ ബെസ്‌റ്റ് ഓഫ് ഫൈവ് രീതിയിലാണ് വിജയിയെ തീരുമാനിക്കുക. ഓരോ ആര്‍ച്ചറും ഓരോ സെറ്റിലും മൂന്ന് തവണയാണ് അമ്പെയ്യുക. മിക്‌സഡ് ടീമിന് നാലും പുരുഷ - വനിത ടീമിനങ്ങളില്‍ ആറും തവണ ഓരോ സെറ്റിലും അമ്പെയ്യാം.

ഓരോ സെറ്റിലും മികച്ച സ്‌കോര്‍ നേടുന്ന താരത്തിന് 2 പോയിന്‍റ് ലഭിക്കും. ആദ്യം 6 പോയിന്‍റ് നേടുന്ന താരം ആ മാച്ചില്‍ വിജയിയാകും. തോല്‍ക്കുന്ന താരം മല്‍സരത്തില്‍ നിന്ന് പുറത്താകും. അഞ്ച് സെറ്റിന് ശേഷവും സ്‌കോര്‍ തുല്യമായി വരികയാണെങ്കില്‍ ടൈ ബ്രേക്കര്‍ അനുവദിക്കും. ലക്ഷ്യത്തിന്‍റെ ഒത്ത നടുക്ക് അമ്പെയ്‌ത് കൊള്ളിക്കുന്നവരെയാണ് വിജയിയായി പ്രഖ്യാപിക്കുക.

റികര്‍വ്, കോമ്പൗണ്ട് ഇനങ്ങളില്‍ അമ്പെയ്‌ത്ത് മല്‍സരങ്ങള്‍ നടക്കാറുണ്ടെങ്കിലും ഒളിമ്പിക്‌സില്‍ റികര്‍വ് ഇനങ്ങളില്‍ മാത്രമേ മത്സരമുള്ളൂ. 70 മീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്കാണ് ആര്‍ച്ചര്‍മാര്‍ അമ്പ് തൊടുക്കേണ്ടത്. 122 സെന്‍റീമീറ്റര്‍ വ്യാസമുള്ള വൃത്താകൃതിയിലുള്ള ടാര്‍ഗറ്റില്‍ ഏറ്റവും നടുക്കായുള്ള 10 പോയിന്‍റ് റിങ്ങിന് 12.2 സെന്‍റിമീറ്റര്‍ വ്യാസമാണുണ്ടാവുക. കോമ്പൗണ്ടില്‍ 50 മീറ്റര്‍ അകലത്തു നിന്നാണ് അമ്പ് തൊടുക്കുക. ലക്ഷ്യത്തിന് 80 സെന്‍റീമീറ്റര്‍ മാത്രമാകും വ്യാസം. 10 പോയിന്‍റ് റിങ്ങിന് 8 സെന്‍റീമീറ്ററും.

ഇന്ത്യന്‍ പ്രതീക്ഷകള്‍:

ദക്ഷിണ കൊറിയയിലെ ഗോയ്‌സാന്‍ കൗണ്ടിയിലെ കിം ആര്‍ച്ചറി സ്‌കൂളില്‍ വിദഗ്‌ധ പരിശീലനം നേടിയ ശേഷമാണ് ദീപികാ കുമാരി തുര്‍ക്കിയിലെ അന്‍റാലിയയിലെ ഇന്ത്യന്‍ പരിശീലന ക്യാമ്പിലേക്കെത്തിയത്.

Deepika Kumari (Official X Account)

14 മാസത്തെ പ്രസവാവധിക്ക് ശേഷം മടങ്ങിയെത്തിയ 29-കാരിയായ ദീപികാ കുമാരി ഷാങ്ങ്ഹായില്‍ സമാപിച്ച ലോക ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ഏഷ്യ കപ്പിലും സ്വര്‍ണ്ണം നേടിയ ദീപികാ കുമാരി ഈ സീസണില്‍ മികച്ച ഫോമിലാണ്. നാലാം ഒളിമ്പിക്‌സിനിറങ്ങുന്ന ദീപിക കുമാരിക്കൊപ്പം പുതുമുഖങ്ങളായ അങ്കിതാ ഭഗത്, ഭജന്‍ കൗര്‍ എന്നിവരാണ് വനിതാ ടീമിലുള്ളത്. ടീമിന്‍റെ മെന്‍ററായും ദീപികയാണ് ഉപദേശ നിര്‍ദേശങ്ങളുമായി കൂടെ നില്‍ക്കുന്നത്. നിലവില്‍ ലോക റാങ്കിങ്ങില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ദീപികാ കുമാരി. ധീരജ് ബൊമ്മദേവരയും ലോക പന്ത്രണ്ടാം റാങ്കുകാരനാണ്.

Bhajan Kaur (Official X Account)

പാരീസിലെ തന്ത്രം:

ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കാറുണ്ടെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒളിമ്പിക്‌സില്‍ ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറത്തേക്ക് പോകാന്‍ കഴിയാറില്ല. റിയോയിലും ടോക്കിയോയിലും ദീപികാ കുമാരിയും ക്വാര്‍ട്ടറില്‍ പുറത്താവുകയായിരുന്നു. ക്വാളിഫയിങ് റൗണ്ടില്‍ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തുന്നത് ഒളിമ്പിക്‌സില്‍ പ്രധാനമാണ്.

റാങ്കിങ്ങില്‍ മുന്നിലെത്തിയാല്‍ തുടര്‍ന്നുള്ള മാച്ചുകളും എളുപ്പമാവും. എട്ട് വര്‍ഷത്തിനു ശേഷമാണ് വനിതാ ആര്‍ച്ചറി ടീമിന് ഒളിമ്പിക് യോഗ്യത ലഭിച്ചത്. ആര്‍ച്ചറിയിലെ അഞ്ചിനങ്ങളിലും ഇന്ത്യന്‍ ടീം മത്സരിക്കുന്നതും 12 വര്‍ഷത്തിന് ശേഷമാണ്.

സാധ്യതകള്‍:

ടോക്കിയോ ഒളിമ്പിക്‌സില്‍ 3 സ്വര്‍ണം നേടിയ ദക്ഷിണ കൊറിയന്‍ വനിതാ ആര്‍ച്ചര്‍ ആന്‍ സാന്‍ ഇത്തവണ പാരീസിലേക്കില്ല. വനിതാ ഇനത്തില്‍ മുടി ചൂടാമന്നന്‍മാരായ കൊറിയയുടെ വലിയ വെല്ലുവിളി പാരീസിലുണ്ടാവില്ല. പുരുഷ വിഭാഗത്തില്‍ കിം വൂ ജിന്‍ മാത്രമാണ് ഫോമിലുള്ളത്. പക്ഷേ കൊറിയയുടെ മോശം ഫോം മുതലെടുക്കാന്‍ ചൈനയും ജര്‍മനിയും ആതിഥേയരായ ഫ്രാന്‍സും ഇന്ത്യക്കൊപ്പം അതി ശക്തമായി മത്സര രംഗത്തുണ്ട്. ഇവരുയര്‍ത്തുന്ന വെല്ലുവിളി മറികടന്ന് വേണം ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറാന്‍.

ഷാങ്ങ്ഹായ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ടീം നേടിയ സ്വര്‍ണം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. 40 കാരനായ തരുണ്‍ദീപ് റായിയും പ്രവീണ്‍ ജാദവും ധീരജ് ബൊമ്മദേവരയുമടങ്ങുന്നതാണ് ഇന്ത്യയുടെ പുരുഷ ആര്‍ച്ചറി ടീം. ധീരജ് ബൊമ്മദേവര വ്യക്തിഗത വിഭാഗത്തിലും യോഗ്യത നേടിയിട്ടുണ്ട്.

യോഗ്യതാ റൗണ്ട് കഴിഞ്ഞാല്‍ ജൂലൈ 28-നാണ് വനിതാ ടീം ഇനത്തിലെ മെഡല്‍ മാച്ചുകള്‍. ജൂലൈ 29-ന് പുരുഷ വിഭാഗം ടീം ഇനത്തിലെ മെഡല്‍ മാച്ചുകളും നടക്കും. ജൂലൈ 30-ന് പുരുഷ വനിതാ വ്യക്തി ഗത വിഭാഗം എലിമിനേഷന്‍ മത്സരങ്ങള്‍ തുടങ്ങും. ഓഗസ്‌റ്റ് രണ്ടിന് മിക്‌സഡ് ടീം മെഡല്‍ മാച്ചുണ്ട്. വനിതാ വ്യക്തിഗത വിഭാഗം മെഡല്‍ മാച്ച് ഓഗസ്‌റ്റ് മൂന്നിനാണ്. ഓഗസ്‌റ്റ് നാലിന് പുരുഷ വ്യക്തിഗത മെഡല്‍ മാച്ചും നടക്കും.

Also Read : ഇന്ത്യ ടു പാരിസ്: അവസാനവട്ട ഒളിമ്പിക്‌സ് ഒരുക്കത്തില്‍ താരങ്ങള്‍; പരിശീലനം വിദേശത്തും - Indian Athletes Olympics training

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.