ETV Bharat / sports

സര്‍ഫറാസിനും ധ്രുവ് ജുറെലിനും അരങ്ങേറ്റം, രാജ്‌കോട്ടില്‍ ഇന്ത്യയ്‌ക്ക് ആദ്യം ബാറ്റിങ് - ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

India vs England 3rd Test Toss  Sarfaraz Khan Test Debut  Dhruv Jurel Test Debut  ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്  രാജ്‌കോട്ട് ടെസ്റ്റ് ടോസ്
India vs England 3rd Test Toss
author img

By ETV Bharat Kerala Team

Published : Feb 15, 2024, 9:11 AM IST

രാജ്‌കോട്ട് : ഇംഗ്ലണ്ടുമായുള്ള മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും (India vs England 3rd Test Toss). ടോസ് നേടിയ ഇന്ത്യൻ നായകന്‍ രോഹിത് ശര്‍മ ഇംഗ്ലണ്ടിനെ ആദ്യം ഫീല്‍ഡിങ്ങിന് അയക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായാണ് മത്സരത്തിന് ഇന്ത്യ ഇറങ്ങുന്നത്.

സര്‍ഫറാസ് ഖാനും (Sarfaraz Khan), ധ്രുവ് ജുറെലും (Dhruv Jurel) മത്സരത്തില്‍ ഇന്ത്യയ്‌ക്കായി അരങ്ങേറും. ശ്രേയസ് അയ്യരുടെ അഭാവത്തിലാണ് സര്‍ഫറാസ് ടീമിലേക്ക് എത്തിയത്. മോശം ഫോമിലുള്ള കെഎസ് ഭരതിന് പകരം വിക്കറ്റ് കീപ്പറായാണ് ധ്രുവ് ജുറെല്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

പരമ്പരയിലെ രണ്ടാം മത്സരം കളിക്കാതിരുന്ന രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തി. അക്‌സര്‍ പട്ടേല്‍, മുകേഷ് കുമാര്‍ എന്നിവര്‍ക്കാണ് ഇതോടെ ടീമില്‍ സ്ഥാനം നഷ്‌ടമായത്.

ഇന്ത്യ പ്ലേയിങ് ഇലവൻ (India Playing XI For Rajkot Test) : രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, രജത് പടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍ (England playing XI for Rajkot Test): സാക്ക് ക്രോവ്‌ലി, ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, മാര്‍ക്ക് വുഡ്‌, ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.