പെര്‍ത്ത്: ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ പതറി വീണ് ഓസീസ് ബാറ്റർമാര്‍. ഒന്നാം ദിനം ഏഴിന് 67 റൺസ് എന്ന നിലയിൽ ബാറ്റിങ് അവസാനിപ്പിച്ച ഓസ്ട്രേലിയ ഇന്ന് 51.2 ഓവറിൽ 104 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യയ്ക്ക് 46 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 26 ഓവറില്‍ 84 റണ്‍സെടുത്ത് ബ്രേക്കിന് പിരിഞ്ഞു. 88 പന്തില്‍ 42 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളും 70 പന്തില്‍ 34 റണ്‍സെടുത്ത കെഎല്‍ രാഹുലുമാണ് നിലവില്‍ ക്രീസിലുള്ളത്.
അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് ഓസീസിനെ എറിഞ്ഞുവീഴ്‌ത്തിയത്. താരത്തിന്‍റെ കരിയറിലെ കരിയറിലെ 11–ാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. പെർത്ത് ടെസ്റ്റിലെ വിക്കറ്റ് നേട്ടത്തോടെ താരം ചരിത്രം സൃഷ്ടിച്ചു. ഇതിഹാസ താരം കപിൽ ദേവിന്‍റെ വലിയ റെക്കോർഡിനൊപ്പം താരമെത്തി.
🚨 HISTORY CREATED BY BUMRAH. 🚨
— Mufaddal Vohra (@mufaddal_vohra) November 23, 2024
- Jasprit Bumrah has joint most five wicket hauls in SENA as an Indian bowler. 🤯🇮🇳 pic.twitter.com/exu4SuTiU9
ഇത് ഏഴാം തവണയാണ് പ്രധാന വിദേശ പിച്ചുകളിൽ ബുംറ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 'സെന' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങലില്‍ ഏറ്റവും കൂടുതൽ 5 വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബൗളറായി ബുംറ മാറി.
That's Tea on Day 2 of the 1st Test.#TeamIndia openers look solid with an 84* run partnership between them.
— BCCI (@BCCI) November 23, 2024
Lead by 130 runs.
Scorecard - https://t.co/gTqS3UPruo……… #AUSvIND pic.twitter.com/HaoXvo8YQ9
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
131 ടെസ്റ്റ് മാച്ചുകളിൽ നിന്നായി 23 തവണ അഞ്ച് വിക്കറ്റ് നേട്ടം നേടിയ കപിൽ ദേവ് കരിയറിൽ വീഴ്ത്തിയത് 434 ടെസ്റ്റ് വിക്കറ്റുകളാണ്. എന്നാല്‍ 40 ടെസ്റ്റ് മാച്ചുകളിൽ നിന്നായി 11 അഞ്ച് വിക്കറ്റ് നേട്ടത്തോടെ 173 വിക്കറ്റുകളാണ് ബുംറ നേടിയിട്ടുള്ളത്.
JASPRIT BUMRAH, THE NATIONAL TREASURE.
— Mufaddal Vohra (@mufaddal_vohra) November 23, 2024
- Captain took five wicket haul when India were under pressure. 🐐🇮🇳pic.twitter.com/HoHh6s0tdl
അതേ സമയം ബോർഡർ-ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ 5 വിക്കറ്റ് വീഴ്ത്തി ബുംറ ഓസ്‌ട്രേലിയയുടെ നട്ടെല്ല് തകർത്തു . ടെസ്റ്റിന്‍റെ ആദ്യ ദിനം ഓപ്പണർ നഥാൻ മക്‌സ്വീനിയെ (10) എൽബിഡബ്ല്യൂവിൽ ബുംറ കുടുക്കി. തുടർന്ന് ഉസ്‌മാൻ ഖ്വാജ (8), സ്റ്റീവ് സ്മിത്ത് (0) എന്നിവർ തുടർച്ചയായ പന്തിൽ വിക്കറ്റ് വീഴ്ത്തി. പിന്നാലെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ (3) പവലിയനിലേക്കുള്ള വഴി കാണിച്ചു. കളിയുടെ രണ്ടാം ദിനം, ഓസ്‌ട്രേലിയയുടെ അവസാന പ്രതീക്ഷയായ അലക്‌സ് കാരിയെ 21 റൺസിന് താരം സ്‌കോറിൽ പുറത്താക്കി.