ഗയാന: ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനലിന്‍റെ ടോസ് വൈകുന്നു. മത്സരം നടക്കുന്ന ഗയാനയില്‍ നിലവില്‍ മഴയില്ലെങ്കിലും പിച്ച് കവര്‍ ചെയ്‌തിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ഗ്രൗണ്ടിലെ ഈര്‍പ്പം മാറിയാല്‍ മത്സരം തുടങ്ങാനാകുമെന്നാണ് വിലയിരുത്തല്‍.
ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടം. ഇവിടെ ഇന്ന് മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. മഴയ്‌ക്ക് 70 ശതമാനം സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥ പ്രവചനം.
അതേസമയം, മത്സരത്തിന് റിസര്‍വ് ദിനം അനുവദിച്ചിട്ടില്ല. പകരം 250 അധിക സമയം മത്സരത്തിന് നല്‍കിയിട്ടുണ്ട്. എട്ട് മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. മഴ കളി തടസപ്പെടുത്തിയാലും 12.10ന് ശേഷം മാത്രമായിരിക്കും ഓവര്‍ കുറച്ചുള്ള മത്സരങ്ങള്‍ നടക്കുകയുള്ളു. ഇന്ത്യന്‍ സമയം രാത്രി 12 മണിക്കാണ് മത്സരം തുടങ്ങുന്നതെങ്കില്‍ പോലും 20 ഓവര്‍ മത്സരമായിരിക്കും നടക്കുക. ഇനി മത്സരം ഉപേക്ഷിച്ചാല്‍ ഇന്ത്യ ഫൈനലിന് യോഗ്യത നേടും.
ഇന്ത്യ സ്ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, യുസ്‌വേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് സ്ക്വാഡ്: ജോസ് ബട്‌ലര്‍ (ക്യാപ്‌റ്റൻ), ഫില്‍ സാള്‍ട്ട്, ജോണി ബെയര്‍സ്റ്റോ, മൊയീൻ അലി, വില്‍ ജാക്‌സ്, ലിയാം ലിവിങ്‌സ്റ്റണ്‍, ഹാരി ബ്രൂക്ക്, സാം കറൻ, ആദില്‍ റഷീദ്, ക്രിസ് ജോര്‍ഡൻ, ജോഫ്ര ആര്‍ച്ചര്‍, ബെൻ ഡക്കറ്റ്, ടോം ഹാര്‍ട്‌ലി, മാര്‍ക് വുഡ്, റീസ് ടോപ്ലി.