ETV Bharat / sports

ഓസ്‌ട്രേലിയൻ പ്രതീക്ഷകളെ എറിഞ്ഞൊതുക്കി, സൂപ്പര്‍ എട്ടിലും ഗ്രൂപ്പ് ചാമ്പ്യന്മാര്‍; ഇന്ത്യ ടി20 ലോകകപ്പ് സെമിയില്‍ - India vs Australia Result - INDIA VS AUSTRALIA RESULT

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ.

ഇന്ത്യ ഓസ്‌ട്രേലിയ  ടി20 ലോകകപ്പ് 2024  IND VS AUS RESULT  T20 WORLD CUP 2024
Team India (IANS)
author img

By ETV Bharat Kerala Team

Published : Jun 25, 2024, 6:25 AM IST

സെന്‍റ് ലൂസിയ: ടി20 ലോകകപ്പിലെ നിര്‍ണായ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ 24 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ അവസാന നാലില്‍ ഇടം പിടിച്ച ഇന്ത്യ സെമിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും.

സൂപ്പര്‍ എട്ടിലെ അവസാന പോരാട്ടത്തില്‍ 206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കങ്കാരുപ്പടയ്‌ക്ക് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 180 റണ്‍സേ നേടാനായുള്ളു. 43 പന്തില്‍ 76 റണ്‍സടിച്ച ട്രാവിസ് ഹെഡ് ആയിരുന്നു ഓസീസിന്‍റെ ടോപ് സ്കോറര്‍. ഒരുഘട്ടത്തില്‍ കൈവിട്ടെന്ന് തോന്നിപ്പിച്ച മത്സരം അവസാന ഓവറുകളില്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരായിരുന്നു ഇന്ത്യയ്‌ക്കായി തിരികെ പിടിച്ചത്.

ഇന്ത്യയ്‌ക്ക് വേണ്ടി പന്തെടുത്ത അര്‍ഷ്‌ദീപ് സിങ് മൂന്ന് വിക്കറ്റ് നേടി. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും സ്വന്തമാക്കി. സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയാണ് മത്സരത്തില്‍ ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡിനെ കൂടാരം കയറ്റിയത്.

ഇന്ത്യയോട് തോറ്റതോടെ ഓസ്‌ട്രേലിയയുടെ സെമി ഫൈനല്‍ സാധ്യതകള്‍ക്ക് മങ്ങലേറ്റിട്ടുണ്ട്. സൂപ്പര്‍ എട്ടിലെ ബംഗ്ലാദേശ് - അഫ്‌ഗാനിസ്ഥാൻ മത്സരഫലം ആയിരിക്കും ഇനി ഓസീസിന്‍റെ ഭാവി നിശ്ചയിക്കുക. ഈ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാൻ ജയിച്ചാല്‍ ഓസ്‌ട്രേലിയക്ക് നാട്ടിലേക്ക് മടങ്ങാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.