ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ പുതിയ ചെയര്‍മാനായി ജയ് ഷാ ചുമതലയേറ്റു. ഗ്രെഗ് ബാർക്ലേയുടെ പകരക്കാരനായാണ് 36 കാരനായ ജയ് ഷാ എത്തുന്നത്. ഐസിസി പ്രസിഡന്‍റാകുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനും ചെയർമാനാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് ജയ് ഷാ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐസിസി ഡയരക്ടർമാരുടെയും അംഗ ബോർഡുകളുടെയും പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി. കളിയുടെ ആവേശകരമായ നിമിഷമാണിതെന്നും 2028ലെ ഒളിമ്പിക് ഗെയിംസിനായി തയ്യാറെടുക്കുകയാണ്, ക്രിക്കറ്റ് ആരാധകർക്ക് കൂടുതൽ രസകരമാക്കാൻ ശ്രമിക്കുകയാണെന്ന് ജയ് ഷാ കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റിനെ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിക്കുമെന്നും വനിതാ ക്രിക്കറ്റിന്‍റെ വളര്‍ച്ച ഉറപ്പാക്കുമെന്നും ആഗോള തലത്തിൽ ക്രിക്കറ്റിൽ അപാരമായ സാധ്യതകളുണ്ട്. ഐസിസി ടീമുമായും അംഗരാജ്യങ്ങളുമായും ചേർന്ന് കളിയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ താൻ ആഗ്രഹിക്കുന്നുവെന്നും ജയ് ഷാ പറഞ്ഞു.
A new chapter of global cricket begins today with Jay Shah starting his tenure as ICC Chair.
— ICC (@ICC) December 1, 2024
Details: https://t.co/y8RKJEvXvl pic.twitter.com/Fse4qrRS7a
ഐസിസി ചെയര്‍മാനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ജയ് ഷാ മാറി. ജഗ്‌മോഹൻ ഡാൽമിയ, ശരദ് പവാർ, എൻ ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവർക്ക് ശേഷം ചെയർമാനാകുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദില്‍ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ജയ് ഷാ 2009-ൽ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലൂടെയാണ് തന്‍റെ യാത്ര ആരംഭിച്ചത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ (എസിസി) ചെയർമാനായും ഐസിസിയുടെ സാമ്പത്തിക വാണിജ്യ കാര്യ സമിതിയുടെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്. 2019ൽ ബിസിസിഐയുടെ സെക്രട്ടറിയായതോടെ ഈ പദവി വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി.
ചാമ്പ്യൻസ് ട്രോഫി വിവാദങ്ങൾക്കിടയിലാണ് ഐസിസി ചെയർമാനായി ജയ് ഷായുടെ ജോലി ആരംഭിക്കുന്നത്.പാകിസ്ഥാനിലേക്ക് ടീമിനെ അയക്കാൻ ബിസിസിഐ വിസമ്മതിച്ചിരുന്നു. ടൂർണമെന്‍റ് ഹൈബ്രിഡ് മാതൃകയിൽ നടത്താനാണ് ബിസിസിഐ ആവശ്യപ്പെടുന്നത്. എന്നാൽ ടൂർണമെന്‍റ് പാകിസ്ഥാനിൽ നടത്തുന്നതിൽ പിസിബി ഉറച്ചുനിൽക്കുകയാണ്. ചാമ്പ്യൻസ് ട്രോഫിയിൽ പിസിബി നിലപാട് മയപ്പെടുത്തിയേക്കുമെന്നും ഒരു ഹൈബ്രിഡ് മോഡലിന് സമ്മതം നൽകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Also Read: 2034 ഫുട്‌ബോള്‍ ലോകകപ്പ് സൗദിയില്‍; ഫിഫ പരിശോധനയിൽ ഏറ്റവുമുയർന്ന പോയിന്‍റ്