ന്യൂഡൽഹി: ഇഷാൻ കിഷന്‍റെ ആരാധകർക്ക് സന്തോഷ വാര്‍ത്ത. ഇടംകൈയ്യൻ ഓപ്പണിങ് ബാറ്റിസ്‌മാൻ ഒരിക്കൽ കൂടി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ഓഗസ്റ്റ് 15 മുതൽ ആരംഭിക്കുന്ന ബുച്ചി ബാബു ടൂർണമെന്‍റില്‍ ഇഷാൻ ജാർഖണ്ഡ് ടീമിനായി കളിക്കും. തമിഴ്‌നാട്ടിൽ നടക്കുന്ന ഈ ആഭ്യന്തര ടൂർണമെന്‍റിന് ശേഷം സെപ്റ്റംബറിൽ ആരംഭിക്കുന്ന ദുലീപ് ട്രോഫിയിലും ഇഷാൻ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ISHAN KISHAN WILL LEAD JHARKHAND....!!!! 🔥
— Johns. (@CricCrazyJohns) August 13, 2024
- Ishan appointed as the Captain of Jharkhand in the Buchi Babu Tournament. [Espn Cricinfo] pic.twitter.com/8zUhzypQtk
മുന്‍പ് ആഭ്യന്തര ടൂർണമെന്‍റില്‍ ഇഷാൻ കിഷൻ കളിക്കണമെന്ന് ബിസിസിഐയും സെലക്ടർമാരും ആവശ്യപ്പെട്ടെങ്കിലും താരം രഞ്ജി ട്രോഫി ഉപേക്ഷിച്ച് ഐപിലില്‍ മുംബൈ ഇന്ത്യൻസിനായി തയ്യാറെടുക്കുകയായിരുന്നു. തുടര്‍ന്ന് താരത്തിന് ബിസിസിഐ കരാര്‍ നഷ്‌ടപ്പെടുകയും ടീമില്‍ നിന്ന് പുറത്ത് പോവേണ്ടി വരികയും ചെയ്‌തു. ഇഷാന് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ച് വരവിന് ആഭ്യന്തര ടൂര്‍ണമെന്‍റിലെ പ്രകടനം പ്രകടനം നിര്‍ണായകമാകും.
Ishan Kishan will lead Jharkhand in the upcoming Buchi Babu Trophy, a pre-season red-ball tournament in Tamil Nadu starting August 15 https://t.co/zfbNJFGLGI pic.twitter.com/ckw9w6H4GX
— ESPNcricinfo (@ESPNcricinfo) August 13, 2024
ഐപിഎല്ലിനു ശേഷം ടി20 ലോകകപ്പ്, ശ്രീലങ്കന്‍ പര്യടനം, സിംബാബ്‌വെ പര്യടനം എന്നിവയിലെല്ലാം ഇന്ത്യ കളിച്ചെങ്കിലും ഇവയിലൊന്നും ടീമിലേക്കു ഇഷാന്‍ പരിഗണിക്കപ്പെട്ടില്ല. 2023 നവംബറില്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം ടി20 യിലാണ് കിഷന്‍ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.
Also read: ഉത്തേജക മരുന്ന് ഉപയോഗം; പ്രമോദ് ഭഗത്തിന് പാരാലിമ്പിക്‌സിൽ പങ്കെടുക്കാനാകില്ല - Pramod Bhagat