സാന്‍റിയാഗോ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജയത്തോടെ തിരിച്ചുവന്ന് കാനറികള്‍. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ചിലിയെ 2-1ന് ബ്രസീൽ പരാജയപ്പെടുത്തി. കാനറികളെ ഞെട്ടിച്ച് മത്സരത്തിന്‍റെ രണ്ടാം മിനിറ്റില്‍ ഗോള്‍ നേടിയ ചിലി തുടക്കം തന്നെ ആക്രമണം ആരംഭിക്കുകയായിരുന്നു. എഡ്വാഡോ വർഗാസായിരുന്നു ചിലിക്കായി വലകുലുക്കിയത്. എന്നാല്‍ പ്രതിരോധം ശക്തമാക്കിയ മഞ്ഞപ്പട മത്സരത്തിലേക്ക് തിരിച്ച് വരാനുള്ള ശ്രമം നടത്തി.
എന്നാല്‍ ആദ്യ പകുതിയിൽ തന്നെ ലക്ഷ്യം കണ്ട ബ്രസീല്‍ സമനില പിടിച്ചു. ഇഗോർ ജീസസായിരുന്നു ബ്രസീലിന്‍റെ സമനില ഗോൾ സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റി താരം സാവീഞ്ഞോയുടെ ക്രോസിന് തലവച്ച് ഇഗോർ ബ്രസീലിനെ രക്ഷപ്പെടുത്തി. മത്സരം സമനിലയിലായതോടെ ഇരു ടീമുകളും ജയത്തിനായി ശക്തമായി പൊരുതി. എന്നാല്‍ മത്സരം അവസാനിക്കാനിരിക്കെ ചിലിയെ ജയസ്വപ്‌നം ഇല്ലാതാക്കി ബ്രസീല്‍ വിജയഗോള്‍ നേടി. പകരക്കാരനായി വന്ന ലൂയീസ് ഹെന്‍റ്‌റിക്കെയായിരുന്നു ബ്രസീലിനായി വിജയ ഗോൾ സ്വന്തമാക്കിയത്.
ചിലി ശക്തമായി പ്രതിരോധിച്ച് നിന്നതോടെ മത്സരത്തിൽ 72 ശതമാനവും പന്ത് കൈവശം വച്ച ബ്രസീലിന്‍റെ ഗോൾ ശ്രമങ്ങളെല്ലാം പാഴാവുകയായിരുന്നു. ബ്രസീൽ എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത് 14 ഷോട്ടുകളായിരുന്നു. മൂന്നു എണ്ണം മാത്രമാണ് ടാർഗറ്റായത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒൻപത് മത്സരത്തിൽനിന്ന് 13 പോയിന്‍റുമായി ബ്രസീൽ പട്ടികയിൽ നാലാം സ്ഥാനത്താണ്. നാല് ജയവും ഒരു സമനിലയും നാല് തോല്‍വിയുമാണ് ടൂർണമെന്‍റിലെ ബ്രസീലിന്‍റെ സമ്പാദ്യം. 16ന് പെറുവിനെതിരേയാണ് ബ്രസീലിന്‍റെ അടുത്ത മത്സരം.
Also Read: മോനുമെന്‍റല്‍ സ്റ്റേഡിയത്തിൽ 'വെള്ളം കളി'; അര്‍ജന്‍റീനയെ സമനിലയിൽ തളച്ച് വെനസ്വേല