അഡ്‌ലെയ്‌ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. അഡ്‌ലെയ്‌ഡില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആതിഥേയരായ ഓസീസിനെ ബോള്‍ ചെയ്യാന്‍ അയക്കുകയായിരുന്നു. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിട്ടുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, ആര്‍ അശ്വിന്‍ എന്നിവര്‍ തിരിച്ചെത്തിയപ്പോള്‍ ധ്രുവ് ജുറെലും ദേവ്‌ദത്ത് പടിക്കലും വാഷിങ്‌ടണ്‍ സുന്ദറുമാണ് പുറത്തായത്. ആതിഥേയരായ ഓസീസിന്‍റെ പ്ലേയിങ് ഇലവനിലും ഒരു മാറ്റമുണ്ട്. പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് പകരം സ്കോട് ബോളണ്ട് പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചു.
അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ഏക പിങ്ക് ബോള്‍ ടെസ്റ്റാണിത്. പെർത്തിൽ 295 റൺസിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ നിലവില്‍ 1-0ത്തിന് മുന്നിലാണ്. ടെലിവിഷനില്‍ സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലും ഡിഡി സ്‌പോർട്‌സിലും തത്സമയം സംപ്രേക്ഷണം ചെയ്യും. JioStar (Disney+Hotstar) ആപ്പിലും വെബ്‌സൈറ്റിലും തത്സമയ സ്ട്രീമിങ് ലഭ്യമാണ്.
ALSO READ: 'ധോണിയുമായി സംസാരിച്ചിട്ട് പത്ത് വര്‍ഷമായി'; ചര്‍ച്ചയായി ഹര്‍ഭജന്‍ സിങ്ങിന്‍റെ വെളിപ്പെടുത്തല്‍
ഇന്ത്യ പ്ലേയിങ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത്, രോഹിത് ശർമ (ക്യാപ്റ്റൻ), ആര്‍ അശ്വിന്‍, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ.
ഓസ്‌ട്രേലിയ പ്ലേയിങ് ഇലവൻ: ഉസ്‌മാൻ ഖവാജ, നഥാൻ മക്‌സ്വീനി, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്കോട്ട് ബോളണ്ട്.