ETV Bharat / sports

ആളുകള്‍ക്ക് ഞാന്‍ സിക്‌സ് പറത്തണം; എന്നാല്‍ എന്‍റെ ശക്തി അതല്ല: ബാബര്‍ അസം - ബാബര്‍ അസം

ടി20യിലെ സ്‌ട്രൈക്ക് റേറ്റിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് പാകിസ്ഥാന്‍റെ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസം.

Babar Azam  Pakistan Super League  Multan Sultans  ബാബര്‍ അസം  പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്
Babar Azam on criticism about his strike rate
author img

By ETV Bharat Kerala Team

Published : Mar 6, 2024, 5:57 PM IST

ഇസ്ലാമാബാദ്: ടി20 ക്രിക്കറ്റില്‍ ഏകദിന ശൈലിയില്‍ കളിക്കുന്ന താരമാണ് പാകിസ്ഥാന്‍റെ മുന്‍ നായകന്‍ ബാബര്‍ അസമെന്നാണ് വിമര്‍ശകര്‍ പറയാറുള്ളത്. വമ്പന്‍ ഷോട്ടുകള്‍ക്ക് മുതിരാതെയുള്ള 29-കാരന്‍റെ ശൈയിലാണ് ഇതിവഴിയൊരുക്കുന്നത്. ഇപ്പോഴിതാ തനിക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരിച്ചിരിക്കുയാണ് ബാബര്‍ അസം (Babar Azam). ആളുകള്‍ക്ക് താന്‍ സിക്‌സടിക്കുകയാണ് വേണ്ടത്. എന്നാല്‍ സ്വന്തം ശക്തിയിൽ ഉറച്ചുനിൽക്കാനാണ് താൻ ഇഷ്‌ടപ്പെടുന്നതെന്നാണ് ബാബര്‍ പറയുന്നത്.

"എന്‍റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ചാണ് ധാരാളം ആളുകള്‍ സംസാരിക്കുന്നത്. ഞാൻ ഏറെ സിക്‌സറുകൾ അടിക്കാൻ അവര്‍ ആഗ്രഹിക്കുന്നു. പക്ഷേ എന്‍റെ ശക്തി അതല്ല. ഞാന്‍ ശ്രമിക്കുന്നത് എന്‍റെ ശക്തിയിൽ ഉറച്ചുനിൽക്കാനും എല്ലാ ദിവസവും മെച്ചപ്പെടാനുമാണ്"- ബാബർ പറഞ്ഞു.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (Pakistan Super League) മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് (Multan Sultans) -പെഷവാർ സാൽമി (Peshawar Zalmi) മത്സരത്തിന് ശേഷം സംസാരിക്കവെയാണ് ബാബര്‍ ഇക്കാര്യം പറഞ്ഞത്. മത്സരത്തില്‍ ബാബറിന്‍റെ നേതൃത്വത്തില്‍ കളിച്ച പെഷവാർ സാൽമി നാല് റണ്‍സിന് മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെ തോല്‍പ്പിച്ചിരുന്നു.

ALSO READ: മര്യാദയ്‌ക്ക് ഒരു സിക്‌സടിക്കാന്‍ പോലും കരുത്തില്ല; പാക് താരങ്ങള്‍ക്ക് സൈനികര്‍ക്കൊപ്പം പരിശീലനം നല്‍കാന്‍ നിര്‍ദേശം

പെഷവാർ സാൽമിയ്‌ക്കായി മിന്നും ഫോമിലാണ് ബാബര്‍ കളിക്കുന്നത്. 7 മത്സരങ്ങളിൽ നിന്ന് 65.66 ശരാശരിയിൽ 394 റൺസാണ് താരം നേടിയിട്ടുള്ളത്. ഒരു സെഞ്ചുറിയും 3 അർധസെഞ്ചുറികളും സഹിതം 152.12 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്‍റെ പ്രകടനം. നിലവില്‍ ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരന്‍ കൂടിയാണ് ബാബര്‍.

ALSO READ: സഹതാരത്തിന്‍റെ പണം കവര്‍ന്നു; പാകിസ്ഥാന്‍ ബോക്‌സര്‍ ഇറ്റലിയില്‍ മുങ്ങി

അതേസമയം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ ബാബറിനെ ഒരു കൂട്ടം ആരാധകര്‍ സിംബാബ്‌വെ മര്‍ദകന്‍ എന്നുവിളിച്ച് കളിയാക്കിയത് ചര്‍ച്ചയായിരുന്നു. ഇതില്‍ പ്രകോപിതനായ താരത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തു. തന്നെ കളിയാക്കിയവര്‍ക്കെതിരെ രൂക്ഷമായി നോക്കുകയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് കയ്യിലുണ്ടായിരുന്ന കുപ്പി എറിയുമെന്ന് ആംഗ്യം കാണിക്കുകയും ചെയ്യുന്ന ബാബറിനെയാണ് വീഡിയോയില്‍ കാണാനാവുന്നത്.

ALSO READ: സംസ്‌കാരമുള്ളവര്‍ക്കേ ബഹുമാനിക്കാന്‍ അറിയൂ ; അശ്വിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ താരം

നിലവിലെ പാകിസ്ഥാന്‍ നിരയില്‍ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ബാബര്‍. എന്നാല്‍ പാകിസ്ഥാനായി പ്രധാന ടൂര്‍ണമെന്‍റുകളില്‍ തന്‍റെ മികവ് പലപ്പോഴും പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഉള്‍പ്പെടെ 29-കാരന്‍ നിറം മങ്ങിയിരുന്നു.

ALSO READ: റിഷഭ്‌ പന്തിന്‍റെ കളി കണ്ടുകാണില്ല; ബന്‍ ഡക്കറ്റിന് കലക്കന്‍ മറുപടിയുമായി രോഹിത്

ഇതോടെ സിംബാബ്‌യ്‌ക്ക് എതിരെ മാത്രമാണ് ബാബറിന് തിളങ്ങാന്‍ കഴിയുന്നതെന്നാണ് വിമര്‍ശകരുടെ പക്ഷം. ആഫ്രിക്കന്‍ ടീമിനെതിരെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിലുമായി 18 മത്സരങ്ങൾ കളിച്ചിട്ടുള്ള ബാബർ 57.75 ശരാശരിയിൽ 693 റൺസാണ് നേടിയിട്ടുള്ളത്.

ALSO READ: 'ദിസ് ഈസ് സോ...റോങ്‌' ; തമിഴ്‌നാട് പരിശീലകനെതിരെ ദിനേശ് കാര്‍ത്തിക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.