ന്യൂഡൽഹി: ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന് മുമ്പ് ഓസ്‌ട്രേലിയൻ ടീമിന് വൻ തിരിച്ചടി. ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡ് പരിക്ക് മൂലം രണ്ടാം ടെസ്റ്റിൽ നിന്ന് പുറത്തായി. ഹേസിൽവുഡിന് പകരം ഷെയ്ൻ ആബട്ടിനെയും ബ്രണ്ടൻ ഡോഗറ്റിനെയും ടീമിൽ ഉൾപ്പെടുത്തിയതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. രണ്ടാം മത്സരം ഡിസംബര്‍ 6 ന് അഡ്‌ലെയ്‌ഡിലാണ് നടക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹേസിൽവുഡിന്‍റെ അഭാവം ടീമിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. താരത്തിന് ചെറിയ പരിക്ക് പറ്റിയിട്ടുണ്ടെന്നും അദ്ദേഹം സുഖം പ്രാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിനായി അദ്ദേഹം അഡ്‌ലെയ്‌ഡിൽ ഗ്രൂപ്പിനൊപ്പം തുടരും.
ഇന്ത്യയ്‌ക്കെതിരായ ഹോം ടെസ്റ്റിൽ ഹേസൽവുഡിന്‍റെ അഭാവം ഇതാദ്യമാണ്. പെർത്തിൽ ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ 34 ഓവറിൽ 57 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ഹേസിൽവുഡാണ് ഓസ്‌ട്രേലിയയുടെ മികച്ച ബൗളർ. മത്സരത്തില്‍ ഹേസല്‍വുഡിന് പകരം പേസര്‍ സ്‌കോട്ട് ബോളണ്ടിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരാനും ഓസ്ട്രേലിയ പരിഗണിക്കുന്നുണ്ട്.
2021 ഡിസംബറിൽ അഡ്‌ലെയ്ഡിൽ പിങ്ക് ബോൾ ഉപയോഗിച്ച് ഇന്ത്യ അവസാനമായി ഡേ-നൈറ്റ് ടെസ്റ്റ് കളിച്ചപ്പോൾ, ഫാസ്റ്റ് ബൗളർ ഹേസിൽവുഡ് മികച്ച പ്രകടനം നടത്തി. മത്സരത്തിൽ, 5 ഓവറിൽ മൂന്ന് മെയ്ഡനുകൾ ഉൾപ്പെടെ 8 റൺസ് വഴങ്ങി 5 വിക്കറ്റ് താരം വീഴ്ത്തി. ഇന്ത്യ 9 വിക്കറ്റിന് 36 റൺസിൽ തകർന്നു.
SCOTT BOLAND FOR THE PINK BALL TEST ADELAIDE. ⚠️
— Mufaddal Vohra (@mufaddal_vohra) November 30, 2024
- Josh Hazlewood set to miss the 2nd Test due to an injury. pic.twitter.com/okI9DTDP9W
പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന്‍റെ വമ്പന്‍ ജയം നേടിയ ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റിനുള്ള ഓസ്‌ട്രേലിയയുടെ പുതുക്കിയ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സ്‌കോട്ട് ബൊലാൻഡ്, അലക്‌സ് കാരി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖ്വാജ, മർനസ് ലാബുഷാനെ, നഥാൻ ലിയോൺ, മിച്ചൽ മാർഷ്, നഥാൻ മക്‌സ്വീനി, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്. ഷെയ്ൻ ആബട്ട്, ബ്രണ്ടൻ ഡോഗറ്റ്.
Also Read: ഷമിയെ വേട്ടയാടി പരുക്കുകള്‍; ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത് ഇനിയും വെെകും