സെന്‍റ് കിറ്റ്‌സ്: ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് നാല് വിക്കറ്റ് ജയം. അവസാന പോരാട്ടവും പിടിച്ചതോടെ വിന്‍ഡീസ് പരമ്പര 3-0ത്തിന് തൂത്തുവാരി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 321 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസ് 46 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം കണ്ടെത്തി. വിജയത്തോടെ വെസ്റ്റ് ഇൻഡീസ് 10 വർഷത്തിന് ശേഷം ആദ്യമായി ബംഗ്ലാദേശിനെ വൈറ്റ് വാഷ് ചെയ്‌തു.
Making history on debut, living the dream!🌟 What a moment for Amir Jangoo!🏏🏆#WIvBAN | #WIHomeForChristmas pic.twitter.com/VJDjrIW8mP
— Windies Cricket (@windiescricket) December 12, 2024
ഏകദിന ചരിത്രത്തിലെ അരങ്ങേറ്റത്തിൽ വിന്‍ഡീസ് താരം അമീർ ജങ്കൂ റെക്കോര്‍ഡ് സ്വന്തമാക്കി. ആറാമനായി ക്രീസിലെത്തിയ അമിർ 80 പന്തില്‍ സെഞ്ച്വറി നേട്ടം പൂർത്തിയാക്കി. മുന്‍പ് ദക്ഷിണാഫ്രിക്കൻ താരം റീസ ഹെൻഡ്രിക്സിന്‍റെ അരങ്ങേറ്റത്തിൽ 88 പന്തിൽ സെഞ്ചുറിയെന്ന നേട്ടമാണ് അമിർ തകർത്തത്. 83 പന്തിൽ 104 റൺസുമായി താരം പുറത്താകാതെ നിന്നു.
Given the treatment by Jangoo🏏🔥#WIvBAN | #WIHomeForChristmas pic.twitter.com/mb5apHvmnz
— Windies Cricket (@windiescricket) December 12, 2024
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശിന്റെ ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമാകുമ്പോൾ സ്കോർബോർഡിൽ ഒമ്പത് റൺസ് മാത്രമായിരുന്നു. 77 റൺസ് നേടിയ ക്യാപ്റ്റൻ മെഹിദി ഹസൻ മിറാസിന്‍റേയും 84 റൺസോടെ മഹമ്മദുല്ലയും 73 റണ്‍സുമായി സൗമ്യ സർക്കാരിന്‍റേയും പ്രകടനമാണ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസിനും ബാറ്റിങ് തകര്‍ച്ച നേരിട്ടു. ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമാകുമ്പോൾ 31 റൺസ് മാത്രമാണ് ബംഗ്ലാദേശിന് നേടാനായത്.
പിന്നാലെ കീസി കാർട്ടിയും ഷെർഫെയ്ൻ റൂഥർഫോർഡും വിൻഡീസ് ഇന്നിങ്സ് മികച്ചതാക്കി. ഓപ്പണറായി ക്രീസിലെത്തിയ കീസി കാർട്ടിയ്ക്കൊപ്പം അമീർ ജാങ്കോ ചേർന്നതോടെയാണ് വെസ്റ്റ് ഇൻഡീസിന്‍റെ സ്കോർ മുന്നോട്ട് നീങ്ങിയത്. 95 റൺസെടുത്താണ് കീസി കാർട്ടി മടങ്ങിയത്.
Amazing Amir! 🙌
— Windies Cricket (@windiescricket) December 12, 2024
A century on debut, only the second West Indian to do so.#WIvBAN | #WIHomeForChristmas pic.twitter.com/UGWGBiNNmm
പിന്നാലെ 44 റൺസെടുത്ത ഗുഡ്കേഷ് മോട്ടിക്കൊപ്പം ചേർന്ന് അമീർ ജാങ്കോ വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചു. അതേസമയം ജങ്കൂവിന്‍റെ നിർണായക ക്യാച്ച് ബംഗ്ലാദേശ് നഷ്‌ടപ്പെടുത്തി. സെഞ്ച്വറി പ്രതീക്ഷയില്‍നിന്ന് കീസിയെ അഞ്ച് റൺസ് ശേഷിക്കെ പുറത്താക്കി ലെഗ് സ്പിന്നർ റിഷാദ് ഹുസൈൻ.