ETV Bharat / sports

സഞ്ജു സാംസണെ പ്രശംസിച്ചും മുന്നറിയിപ്പ് നല്‍കിയും മുന്‍ ഇന്ത്യന്‍ താരം രംഗത്ത്

ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര സാംസണിന്‍റെ ബാറ്റിങ്ങിൽ മതിപ്പുളവാക്കി.

AKASH CHOPRA  SANJU SAMSON  മലയാളി താരം സഞ്ജു സാംസണ്‍  ഇന്ത്യ VS ബംഗ്ലാദേശ്
സഞ്ജു സാംസൺ (IANS)
author img

By ETV Bharat Sports Team

Published : Oct 8, 2024, 6:30 PM IST

ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം നേടിയിരുന്നു. മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന് ഓപ്പണറായി ബാറ്റ് ചെയ്യാൻ ടീം ഇന്ത്യ അവസരം നൽകിയിരുന്നെങ്കിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. നേരത്തെ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. 2015ൽ രാജ്യാന്തര അരങ്ങേറ്റം നടത്തി ഒമ്പത് വർഷം പിന്നിട്ടിട്ടും ടീമിൽ തന്‍റെ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിന് ഇതുവരേ കഴിഞ്ഞില്ല. വിരാട് കോലിയുടെയും രോഹിത് ശർമ്മയുടെയും വിരമിക്കൽ സഞ്ജുവിന് വീണ്ടും വാതിലുകൾ തുറന്നു.

ഗ്വാളിയോറില്‍ നടന്ന ആദ്യ മത്സരത്തിൽ അഭിഷേക് ശർമ്മയ്‌ക്കൊപ്പം സഞ്ജു ഇന്നിങ്സ് ആരംഭിച്ചു. 19 പന്തിൽ ക്രീസിൽ നിലയുറപ്പിച്ചെങ്കിലും മികച്ച തുടക്കത്തെ വലിയ സ്കോറാക്കി മാറ്റുന്നതിൽ പരാജയപ്പെട്ട താരം 29 റൺസിന് പുറത്തായി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര സാംസണിന്‍റെ ബാറ്റിങ്ങിൽ മതിപ്പുളവാക്കി. ബൗണ്ടറികൾക്കും പന്ത് അടിക്കുന്നതിനും പകരം സമയക്രമത്തിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. അഭിഷേക് ശർമ്മ മിന്നുന്ന രീതിയിൽ കളിച്ചെങ്കിലും റണ്ണൗട്ടായി. എന്നാൽ സഞ്ജു നന്നായി കളിച്ചു. സഞ്ജു സാംസൺ ഇന്ത്യക്കായി കളിച്ചില്ലെങ്കിൽ അത് ഇന്ത്യയുടെ നഷ്ടമാണെന്ന് ഗൗതം ഗംഭീർ പണ്ടേ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ടീമില്‍ തുടരണമെങ്കില്‍ ഇത് പോരായെന്ന് ആകാശ് ചോപ്ര മുന്നറിയിപ്പ് നല്‍കി. സഞ്ജു കൂടുതല്‍ റണ്‍സടിക്കണം, ഇല്ലെങ്കില്‍ വീണ്ടും ഒഴിവാക്കും. കുറെക്കാലമായി ടീമില്‍ വന്നും പോയും ഇരിക്കുകയാണെന്ന് ചോപ്ര ചൂണ്ടിക്കാട്ടി.

Also Read: സൂര്യയുടെയും ഹർമൻപ്രീതിന്‍റെയും സൈന്യം നാളെ കളിക്കളത്തില്‍, പെണ്‍പടയ്‌ക്ക് നിര്‍ണായക പോരാട്ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.