മാസാണ് മോദി; തെരെഞ്ഞെടുപ്പ് അങ്കത്തിനിടെ കാട് കണ്ടും ആന സവാരി നടത്തിയും പ്രധാനമന്ത്രി - PM Visits Kasi Ranga National Park
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അസമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകപൈതൃക കേന്ദ്രമായി യുനെസ്‌കോ പ്രഖ്യാപിച്ചിട്ടുള്ള കാസിരംഗ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിച്ചു. ആനപ്പുറത്തായിരുന്നു പ്രധാനമന്ത്രിയുടെ ദേശീയോദ്യാന സവാരി. പിന്നീട് അദ്ദേഹം ജീപ്പിലും പാര്‍ക്കില്‍ യാത്ര നടത്തി. വന്‍ വരവേല്‍പ്പാണ് അധികൃതര്‍ പ്രധാനമന്ത്രിക്ക് ഒരുക്കിയത്. രണ്ട് മണിക്കൂര്‍ ദേശീയോദ്യാനത്തില്‍ ചെലവിട്ട മോദി അവിടെയുള്ള കാഴ്ചകള്‍ എല്ലാം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്‌തു.
Published : Mar 9, 2024, 5:12 PM IST
|Updated : Mar 9, 2024, 7:52 PM IST
Last Updated : Mar 9, 2024, 7:52 PM IST