ETV Bharat / opinion

വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ കങ്കണ മത്സരിക്കുമോ? താരം പറയുന്നതിങ്ങനെ

ബിജെപി സഹയാത്രികയായ കങ്കണ റണൗട്ട് രാഷ്‌ട്രീയത്തിലേക്ക് വരുമെന്ന് സൂചനകള്‍. വരുന്ന തെരഞ്ഞെടുപ്പില്‍ താരം മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

Kangana Ranaut  political career  contesting in Lok Sabha elections  ബിജെപി സഹയാത്രിക  കങ്കണ റണൗട്ട്
Will Kangana Ranaut Contest Lok Sabha 2024 Elections? Here's What Actor Has To Say
author img

By ETV Bharat Kerala Team

Published : Feb 27, 2024, 5:10 PM IST

ഹൈദരാബാദ്: ദേശസ്നേഹിയെന്ന തന്‍റെ പ്രതിച്ഛായ തന്‍റെ അഭിനയ ജീവിതത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയെന്ന് കങ്കണ റണൗട്ട്. അതേസമയം താന്‍ മുഴുവന്‍ സമയ രാഷ്‌ട്രീയത്തിലേക്കാണെന്ന സൂചനയൊന്നും അവര്‍ ഉറപ്പിച്ച് നല്‍കുമെന്നുമില്ല. രാഷ്‌ട്രത്തെ സേവിക്കാനുള്ള അര്‍പ്പണ മനോഭാവം അരാഷ്‌ട്രീയവാദിയായി ഭാവിച്ച് താന്‍ ഇല്ലാതാക്കില്ലെന്ന് കങ്കണ പറഞ്ഞു(Kangana Ranaut).

ബിജെപിയില്‍ ചേര്‍ന്ന് കങ്കണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നൊരു അഭ്യൂഹം ശക്തമാണ്. അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ ഇതേക്കുറിച്ച് അവരോട് ആരാഞ്ഞിരുന്നു. എന്നാല്‍ ഇതല്ല താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്ന് പ്രഖ്യാപിക്കാനുള്ള വേദി എന്നായിരുന്നു ചിരിയോടെയുള്ള അവരുടെ മറുപടി. രാജ്യത്തിന് വേണ്ടി മറ്റാരും ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ താന്‍ ചെയ്യുന്നുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. കാര്യങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ട്(political career).

താന്‍ ഒരു തികഞ്ഞ ദേശീയവാദിയാണെന്ന് 36കാരിയായ താരം പലപ്പോഴും വെളിപ്പെടുത്തിയിട്ടുള്ളതാണ്. തന്‍റെ ദേശീയബോധം തന്‍റെ പൊതുവ്യക്തിത്വത്തെ കൂടുതല്‍ കരുത്തുറ്റതാക്കി. രണ്ട് പതിറ്റാണ്ടായി നീളുന്ന അഭിനയ ജീവിതത്തില്‍ താന്‍ ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയെക്കാള്‍ വലുതാണ് അത്. രാജ്യമെമ്പാടും ഉള്ള പ്രക്ഷേകര്‍ തനിക്ക് നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും അവര്‍ നന്ദിയും അറിയിച്ചു. രാജ്യത്തിന്‍റെ നിര്‍ലോഭമായ സ്‌നേഹം നേടിയെടുക്കാന്‍ കഴിഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു(contesting in the upcoming Lok Sabha elections).

കങ്കണ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത എമര്‍ജന്‍സി എന്നൊരു ചിത്രമാണ് ഇവരുടെതായി പുറത്ത് വരാനുള്ളത്. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുെട ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ജൂണ്‍ പതിനാലിന് ചിത്രം തിയേറ്ററുകളില്‍ എത്തും. ആര്‍ മാധവനുമായി ചേര്‍ന്ന് ഒരു അതിമാനുഷ ത്രില്ലര്‍ ചിത്രവും ഒരുങ്ങുന്നുണ്ട്. സംവിധായകന്‍ വികാസ് ബാഹലിന്‍റെ ക്വീന്‍ എന്ന ചിത്രം എക്കാലയത്തെയും മികച്ച വിജയചിത്രമായി പ്രദര്‍ശനം തുടരുകയാണ്.

Also Read:'കൃഷ്‌ണ ഭഗവാന്‍ അനുഗ്രഹിച്ചാല്‍ മത്സരിക്കും' ; രാഷ്‌ട്രീയ അരങ്ങേറ്റത്തിന് ഒരുങ്ങുന്നുവെന്ന സൂചന നല്‍കി കങ്കണ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.