ETV Bharat / opinion

വാല്‍മീകി രാമായണതിലെ കൂട്ടിച്ചേര്‍ക്കലുകളും ഉത്തര രാമായണത്തിന്‍റെ ആധികാരികതയും - Is Uttara Ramayana Authentic - IS UTTARA RAMAYANA AUTHENTIC

'ഉത്തര കാണ്ഡം' യഥാർത്ഥ രാമായണത്തിന്‍റെ ഭാഗം തന്നെയാണോ തര്‍ക്കത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാൻ സഹായിക്കുന്ന സൂചനകൾ രാമായണത്തില്‍ തന്നെയുണ്ടോ? ഇടിവി ഭാരത് സിഇഒ ശ്രീനിവാസ് ജൊന്നലഗഡ്ഡ എഴുതുന്നു.

Etv Bharat
Sage Narada at the white-bearded Valmiki's hermitage (ETV Bharat via Wikimedia Commons)
author img

By Srinivas Jonnalagadda

Published : Aug 25, 2024, 6:00 AM IST

'ഉത്തര രാമായണം' എന്നറിയപ്പെടുന്ന രാമായണത്തിലെ 'ഉത്തര കാണ്ഡം' യഥാർത്ഥ രാമായണത്തിന്‍റെ ഭാഗം തന്നെയാണോ എന്നും, ഈ ഭാഗം വാല്‍മീകി മഹർഷിയാൽ രചിക്കപ്പെട്ടതുതന്നെയാണോ എന്നുമുള്ള സംശയം പതിറ്റാണ്ടുകളായി പണ്ഡിതർക്കിടയിലെ തർക്കവിഷയമാണ്. സീതയുടെയും, മക്കളായ ലവ കുശന്മാരുടെയും ത്യാഗത്തിൻ്റെ വൈകാരികമായ കഥയാണ് ഉത്തര കാണ്ഡത്തെ ശ്രദ്ധേയമാക്കുന്നത്.

പതിറ്റാണ്ടുകാളായി ഉത്തരകാണ്ഡത്തിന്‍റെ ഉല്‍പ്പത്തിയെക്കുറിച്ച് വാദ പ്രതിവാദങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഒരു വ്യക്‌തമായ നിഗമനത്തിലെത്താന്‍ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. ഈ പ്രശ്‌നം പരിഹരിക്കാൻ നമ്മളെ സഹായിക്കുന്ന സൂചനകൾ രാമായണത്തില്‍ തന്നെയുണ്ടോ എന്നാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.

VALMIKI RAMAYANA VS UTTARA RAMAYANA  VALMIKI RAMAYANAM  UTTARA RAMAYANA
Sage Valmiki (ETV Bharat via Wikimedia Commons)

വാസുദാസ സ്വാമിയുടെ കണ്ടെത്തല്‍:

ആന്ധ്ര വാൽമീകി എന്നറിയപ്പെടുന്ന സംസ്‌കൃത പണ്ഡിതനും തെലുങ്ക് കവിയുമായിരുന്ന വാസുദാസ സ്വാമി അദ്ദേഹത്തിന്‍റെ 'മൻതരമു' എന്ന വിഖ്യാത കൃതിയിൽ ഇതേപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഉത്തരകാണ്ഡം ആധികാരികമായി രാമായണത്തിൻ്റെ ഒരു ഭാഗം തന്നെയാണെന്ന് വാസുദാസ സ്വാമി മൻതരമുവിലൂടെ ഉറപ്പിച്ചുപറയുന്നു. തൻ്റെ നിഗമനത്തെ സാധൂകരിക്കാനുള്ള 10 വാദങ്ങളും അദ്ദേഹം മുന്നോട്ടുവയ്‌ക്കുന്നു. അദ്ദേഹം ഉന്നയിക്കുന്ന വാദഗതികളില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്നെണ്ണം ഇവയാണ്.

ഗായത്രി മന്ത്രവുമായുള്ള ബന്ധം:

ഗായത്രി മന്ത്രത്തിന് 24 അക്ഷരങ്ങളുണ്ട്, വാല്‍മീകി മഹർഷി രചിച്ച രാമായണത്തിന് 24,000 ശ്ലോകങ്ങളും. രാമായണത്തിൽ ആയിരം ശ്ലോകങ്ങളുള്ള ഒരോ ഭാഗവും തുടങ്ങുന്നത് ഗായത്രി മന്ത്രത്തിന്‍റെ ഓരോ അക്ഷരങ്ങളിലാണ്. വാല്‍മീകി രാമായണത്തില്‍ നിന്ന് ഉത്തരകാണ്ഡം മാറ്റിയാല്‍ അതിലെ ശ്ലോകങ്ങളുടെ എണ്ണം 24,000-ൽ നിന്ന് കുറയുന്നു.

ബാലകാണ്ഡത്തിലെ ബന്ധം:

ബാലകാണ്ഡത്തിലെ 1.1.91 ശ്ലോകത്തില്‍ നാരദ മഹർഷി രാമരാജ്യം എങ്ങനെയാകണം എന്ന് വിശദീകരിക്കുന്നുണ്ട്. "ന പുത്രമരണം കിഞ്ചിദ് ദ്രക്ഷയന്തി പുരുഷാഃ" (പിതാക്കന്മാർ തങ്ങളുടെ പുത്രന്മാരുടെ മരണം കാണുകയില്ല) എന്നാണ് നാരദ മഹർഷി പറയുന്നത്. ഇത് ഉത്തരകാണ്ഡത്തില്‍ പിന്നീട് തെളിയിക്കുന്നു.

'Sita Vanavasa', Sita in exile (ETV Bharat via Wikimedia Commons)

സീതയുടെ ത്യാഗം:

ബാലകാണ്ഡത്തില്‍ തന്നെ 1.3.38 ശ്ലോകത്തില്‍ "വൈദിഹ്യാഷ വിസർജനം" (സീതയുടെ ത്യാഗം) എന്ന പദപ്രയോഗം ഉൾക്കൊള്ളുന്നു, ഇത് ഉത്തരകാണ്ഡത്തിൽ എന്താണ് നടക്കാൻ പോകുന്നത് മുൻകൂട്ടി പറയുന്നതായി കണക്കാക്കാം.

ഇനി രാമായണത്തിലെ മറ്റ് ഭാഗങ്ങളിൽ രേഖപ്പെടുത്തിയ വിവരങ്ങൾ ഉപയോഗിച്ച് ഉപയോഗിച്ച് മേൽപ്പറഞ്ഞ വാദഗതികൾ വിശദമായി പരിശോധിക്കാം.

ഗായത്രി മന്ത്രവുമായുള്ള ബന്ധം:

ഗായത്രി മന്ത്രത്തിലെ 24 അക്ഷരങ്ങൾ മനസ്സിൽ വെച്ചാണ് വാൽമീകി മഹർഷി ഇതിഹാസ കാവ്യത്തിലെ 24,000 ശ്ലോകങ്ങൾ രചിച്ചതെന്ന് നമുക്ക് കണക്കാക്കാം. ഇത്തരത്തില്‍ പ്രത്യേകത ഉണ്ടായിരുന്നെങ്കില്‍ അതേപ്പറ്റി ഒരു പരാമർശമോ അവകാശവാദമോ ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ വാൽമീകി മഹർഷി ഒരിടത്തും അത്തരമൊരു പരസ്‌പര ബന്ധത്തെപ്പറ്റി സൂചന നൽകുന്നില്ല.

പല പണ്ഡിതന്മാരുടെയും അഭിപ്രായത്തില്‍ രാമായണത്തിൻ്റെ പ്രധാന ഭാഗത്തിലേക്ക് കാലക്രമേണ നിരവധി ഭാഗങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. അവ നീക്കം ചെയ്‌താല്‍ വാല്‍മീകി രാമായണത്തില്‍ 24,000-ൽ താഴെ ശ്ലോകങ്ങൾ മാത്രമേ ബാക്കിയുണ്ടാകൂ. അതിലെ ശ്ലോകങ്ങളുടെ എണ്ണവും ഗായത്രി മന്ത്രത്തിലെ അക്ഷരങ്ങളുടെ എണ്ണവും തമ്മില്‍ പറയപ്പെടുന്ന ബന്ധം ഇതോടെ തകര്‍ന്നുവീഴും.

രാമരാജ്യത്തിൻ്റെ വിവരണം:

ബാലകാണ്ഡത്തിൻ്റെ 1.1.90 മുതൽ 1.1.97 വരെയുള്ള ശ്ലോകങ്ങളിൽ നാരദ മുനി വിവരിച്ചതുപോലെ രാമരാജ്യത്തെക്കുറിച്ചുള്ള ഒരു ഹ്രസ്വ വിവരണം അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് 1.1.91 മുതലുള്ള ശ്ലോകങ്ങൾ ഭാവികാലത്തിലുള്ളതാണ്. സമാനമായ ഒരു ചിത്രീകരണം ശ്ലോകം 6.128.95 മുതൽ 6.128.106 വരെയുള്ള യുദ്ധകാണ്ഡത്തിൻ്റെ അവസാനത്തിലും സംഭവിക്കുന്നു. ഈ വിവരണം ആവർത്തിക്കുന്നതിന് ഒരു പ്രത്യേക കാണ്ഡത്തിൻ്റെ ആവശ്യകതയെ ഈ ഭാഗം അസാധുവാക്കുന്നു.

വാസുദാസ സ്വാമി വാദിക്കുന്നത് ബാലകാണ്ഡത്തിലെ 1.1.91 എന്ന ശ്ലോകം (അച്‌ഛന്മാർ അവരുടെ പുത്രന്മാരുടെ മരണം കാണില്ല) ഉത്തരകാണ്ഡ സർഗം 73 മുതൽ 76 വരെയുള്ള ഒരു ബ്രാഹ്മണ ബാലൻ്റെ മരണത്തിൻ്റെ കഥയാണ് സൂചിപ്പിക്കുന്നത് എന്നാണ്.

ശ്ലോകം 1.1.91 ല്‍ ഇത്തരമൊരു സംഭവം രാമരാജ്യത്തിൽ ഒരിക്കലും സംഭവിക്കുന്നില്ലെന്ന് സമർത്ഥിക്കുന്നു. എന്നാല്‍ അത്തരമൊരു മരണമുണ്ടാകുന്നതിന് പിന്നിലുള്ള യഥാർത്ഥ സംഭവം തിരഞ്ഞാല്‍

അത് ശംബൂകൻ വർണ്ണവ്യവസ്ഥയുടെ ലംഘനം നടത്തിയത് മൂലമാണെന്ന് കണ്ടെത്താം. മരിച്ച കുട്ടിയെ പുനരുജ്ജീവിപ്പിച്ച് ധർമ്മം" പുനഃസ്ഥാപിക്കുന്നത് ഉത്തരങ്ങളെക്കാൾ കൂടുതൽ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

വാൽമീകി മുനി യഥാർത്ഥ കാവ്യം രചിച്ച് നൂറ്റാണ്ടുകൾക്ക് ശേഷം സംഭവിച്ച മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക ധാർമ്മികതയോടുള്ള ക്രിയാത്മകമായ പ്രതികരണമായാണ് ഈ ഭാഗം വരുന്നത്.

സീതയുടെ ത്യാഗം പരാമർശിക്കുന്നതിലെ അസംഭവ്യത:

ഒന്നാമതായി, 1.3.10 മുതൽ 1.3.38 വരെയുള്ള ശ്ലോകങ്ങൾ 1.1.19 മുതൽ 1.1.89 വരെയുള്ള ശ്ലോകങ്ങളിൽ നാരദ മുനി പാരായണം ചെയ്യുന്ന രാമായണത്തിന്‍റെ സംക്ഷിപ്‌ത രൂപത്തിന്‍റെ ആവര്‍ത്തനമാണ്. ബ്രഹ്മാവ് പറയുന്നതായാണ് ആവര്‍ത്തനം നല്‍കപ്പെട്ടത്. അത്തരം പുനരാഖ്യാനം ഒരു പ്രഭാഷണത്തിൽ നല്ല ഗുണമായി കണക്കാക്കപ്പെടുന്നു, എന്നാൽ ഒരു ലിഖിത സാഹിത്യകൃതിയിൽ മോശം പ്രവണതയായാണ് കണക്കാക്കപ്പെടുന്നത്. വാൽമീകി മഹർഷിയുടെ മേല്‍ ഇത്തരമൊരു അടിസ്ഥാനപരമായ ആചാരലംഘനം ആരോപിക്കുന്നത് അദ്ദേഹത്തിൻ്റെ കാവ്യപ്രതിഭയെ അപമാനിക്കുന്നതിന് തുല്യമാണ്.

രണ്ടാമത്, ആവർത്തിച്ചതായി പറഞ്ഞ 1.3.10 മുതല്‍ 1.3.38 വരെയുള്ള ശ്ലോകങ്ങൾ നീക്കിയാലും അത് ആഖ്യാനത്തിൽ ഒരു തടസവും സൃഷ്‌ടിക്കുന്നില്ല! അവ പിന്നീടുള്ള കൂട്ടിച്ചേർക്കലായിരുന്നു എന്ന അനുമാനത്തിന് ഇത് കൂടുതല്‍ ബലം നൽകുന്നു.

മൂന്നാമതായി, നാരദ മഹർഷിയുടെ സംക്ഷിപ്‌തമായ രാമായണ പാരായണത്തിൽ "വൈദിഹ്യാശ്ച വിസർജനം" എന്ന പ്രയോഗം ഇല്ല, എന്നാൽ ബ്രഹ്മാവ് പറയുന്ന ഹൃസ്വമായ ആവർത്തനത്തിൽ ഈ പ്രയോഗം എങ്ങനെയോ ഇടം കണ്ടെത്തുന്നു. ഉത്തരകാണ്ഡത്തിൽ നിന്നുള്ള മറ്റൊരു കഥയും ഈ ആവർത്തിച്ചുള്ള പതിപ്പിൽ പരാമർശിക്കുന്നില്ല.

മുകളിൽ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് 1.3.10 മുതല്‍ 1.3.38 വരെയുള്ള ശ്ലോകങ്ങൾ ഉത്തരകാണ്ഡത്തിന് സാധുത നൽകുന്നതിനായി നടത്തിയ കൂട്ടിച്ചേർക്കലുകളാണെന്ന് വ്യക്തമായി മനസിലാക്കാം.

ചിന്തിക്കേണ്ട മറ്റ് ചില വിഷയങ്ങൾ

വാസുദാസ സ്വാമിയുടെ വാദങ്ങളുടെ നിരർത്ഥകതയ്ക്ക് പുറമെ, ഉത്തരകാണ്ഡം വാൽമീകി മുനി രചിച്ച യഥാർത്ഥ പതിപ്പിൻ്റെ ഭാഗമല്ലെന്ന് സൂചിപ്പിക്കുന്ന മറ്റ് നിരവധി കാര്യങ്ങൾ നമുക്ക് കാണാൻ കഴിയും.

കഥയുടെ സമാപ്‌തി

ബാലകാണ്ഡത്തിലെ ശ്ലോകം 1.4.1 ൽ നാരദ മഹർഷി വിവരിച്ച സംക്ഷിപ്‌ത രാമായണത്തില്‍ തൻ്റെ രാജ്യം വീണ്ടെടുത്ത രാമൻ്റെ കഥ ('പ്രാപ്‌തരാജ്യസ്യ രാമസ്യ') മനോഹരമായും ശക്തമായ സന്ദേശത്തോടെയും വിവരിച്ചതായി പറയുന്നു.

അതുപോലെ, വാൽമീകി മഹർഷി തന്‍റെ ഇതിഹാസത്തിന് മൂന്ന് പേരുകൾ വിഭാവനം ചെയ്‌തിരുന്നതായി ശ്ലോകം 1.4.7 പ്രസ്‌താവിക്കുന്നു: "രാമായണം" (രാമൻ്റെ പാത), "സീതയാശ്ചരിത മഹത്" (സീതയുടെ മഹത്തായ കഥ), "പൗളസ്ത്യ വധം" (രാവണ വധം) എന്നിങ്ങനെയായിരുന്നു ആ പേരുകൾ.

ഒരു പൂർണ്ണ കാണ്ഡം - അതും ഉത്തരകാണ്ഡം പോലെ വലുതും വൈവിധ്യപൂർണ്ണവുമായ ഒന്ന് - യുദ്ധകാണ്ഡത്തിനു ശേഷം വരാനിരിക്കെ വാൽമീകി മഹർഷി രാവണനെ വധിക്കുന്നതിനെ ഇതിഹാസത്തിൻ്റെ തലക്കെട്ടുകളിലൊന്നായി തെരഞ്ഞെടുക്കില്ലായിരുന്നു. കഥാവസാനം രാമൻ്റെ കിരീടധാരണത്തോടെ അവസാനിച്ചില്ലെങ്കിൽ ഈ ശീർഷകങ്ങൾ പരസ്‌പരംരം പൊരുത്തപ്പെടില്ല.

എത്ര കാണ്ഡങ്ങൾ?

ബാലകാണ്ഡത്തിലെ ശ്ലോകം 1.4.2 വ്യക്തമാക്കുന്നത് വാൽമീകി മഹർഷി 6 കാണ്ഡങ്ങളിലായാണ് രാമായണം രചിച്ചതെന്നാണ്. 'ഷഠകാണ്ഡനി എന്ന വിശേഷണം അവിടെ കാണാം. കൂടാതെ, സർഗങ്ങളുടെ (അധ്യായം) എണ്ണം ഏകദേശം 500 ആണെന്ന് പറയുന്നു. സർഗ ശതൻ പഞ്ച എന്ന വിശേഷണമാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

ഉത്തരകാണ്ഡത്തെ രാമായണത്തിൻ്റെ അവിഭാജ്യ ഘടകമായി കണക്കാക്കുന്നത് മേൽപ്പറഞ്ഞവയ്ക്ക് കടകവിരുദ്ധമായിരിക്കും. അങ്ങനെ ചെയ്‌താല്‍ കാണ്ഡങ്ങളുടെ എണ്ണം 7 ആയി മാറും. സർഗ്ഗങ്ങളുടെ എണ്ണം 650 ന് അടുത്ത് വരും.

ഫലശ്രുതി

പഴയകാലത്തെ ഏതൊരു സാഹിത്യ കൃതിയിലും ഫലശ്രുതി എന്ന ചെറിയ ഭാഗമുണ്ടാകും. ഈ കൃതി വായിക്കുന്നതിൻ്റെയോ കേൾക്കുന്നതിൻ്റെയോ ഗുണങ്ങളാകും ഫലശ്രുതിയുടെ ഉള്ളടക്കം. പണ്ടുകാലങ്ങളില്‍ ഇത് വളരെ കർശനമായി പിന്തുടര്‍ന്നിരുന്ന ഒരു മാതൃകയാണ്.

ബാലകാണ്ഡത്തിലെ 1.1.90 മുതൽ 1.1.97 വരെയുള്ള ശ്ലോകങ്ങൾ രാമരാജ്യത്തെ പ്രതിപാദിക്കുന്നു. അതിനു തൊട്ടുപിന്നാലെയുള്ള ശ്ലോകങ്ങളില്‍ 1.1.98 മുതൽ 1.1.100 വരെ ഫലശ്രുതി അടങ്ങിയിരിക്കുന്നതായി നമുക്ക് കാണാം. അതിനനുസൃതമായി, യുദ്ധകാണ്ഡത്തിലെ ശ്ലോകങ്ങളില്‍ 6.128.95 മുതൽ 6.128.106 വരെ 10,000 വർഷം നീണ്ടുനിന്ന രാമരാജ്യത്തെപ്പറ്റി വിവരിക്കുന്നു ('ദശ വർണ്ണ സഹസ്രാണി രാമരാജ്യം'). അതിന്‍റെ തുടര്‍ച്ചയായി 6.128.107 മുതൽ 6.128.125 വരെയുള്ള വളരെ വിശദമായി ഫലശ്രുതി സ്ഥാപിക്കുന്നു.

വാൽമീകി മഹർഷി രാമായണത്തെ 7 കാണ്ഡങ്ങളുടെ ഒരു ഇതിഹാസമായി വിഭാവനം ചെയ്‌തിരുന്നെങ്കിൽ, അദ്ദേഹം ഒരിക്കലും ആറാം കാണ്ഡമായ യുദ്ധകാണ്ഡത്തില്‍ രാമരാജ്യത്തെപ്പറ്റി ഭാവികാലത്തിലുള്ള വിവരണം നൽകില്ലായിരുന്നു. കൂടാതെ ആറാം കാണ്ഡത്തിൻ്റെ അവസാനം വിപുലമായ ഫലശ്രുതിയും നൽകില്ല.

ഒരു ദൂതനെ കൊല്ലുന്നു

ഉത്തരകാണ്ഡത്തിലെ 13.39-ൽ കോപാകുലനായ രാവണൻ തൻ്റെ ബന്ധുവായ കുബേരൻ അയച്ച ദൂതനെ വധിച്ചെന്ന് പറയുന്നു. രാവണൻ ദേവന്മാരുമായി തൻ്റെ ആദ്യ യുദ്ധങ്ങൾ നടത്തുമ്പോഴാണ് ഈ സംഭവം നടന്നത്.

സുന്ദര കാണ്ഡത്തിലെ 52-ാം അധ്യായത്തിൽ, രാമന്‍റെ ദൂതനായ ഹനുമാനെ കൊല്ലാനുള്ള രാവണൻ്റെ ശാസനക്കെതിരെ വിഭീഷണൻ ഉപദേശിക്കുന്നു. ശ്ലോകം 5.52.15-ൽ, ഒരു ദൂതനെ കൊല്ലുന്നതായി ആരും കേട്ടിട്ടില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. 'വധഃ തു ദൂതസ്യ ന നഃ ശ്രുതോ അപി' എന്നാണ് ഈ ഭാഗത്ത് പറയുന്നത്. ഈ സംഭവം നടന്നത് രാമ രാവണ യുദ്ധത്തിൻ്റെ പടിവാതിൽക്കലാണ്, യുദ്ധത്തിന് കഷ്‌ടിച്ച് ഒരു മാസം മുമ്പ്.

മേൽപ്പറഞ്ഞ രണ്ട് സംഭവങ്ങളും പരസ്‌പര വിരുദ്ധമാണ്. നേരത്തെ കുബേരൻ്റെ ദൂതനെ വധിച്ച സംഭവം നടന്നിട്ടുണ്ടെങ്കില്‍ വിഭീഷണൻ തീർച്ചയായും അതേപറ്റി അറിയുമായിരുന്നു. ദൂതനായ ഹനുമാനെ കൊല്ലാൻ രാവണൻ ഉത്തരവിട്ടത് കേട്ടുകേൾവി ഇല്ലാത്തതാണെന്ന് അദ്ദേഹം അവകാശപ്പെടുമായിരുന്നില്ല.

മഹാഭാരതത്തിലെ രാമായണ കഥ

മറ്റൊരു ഇതിഹാസമായ മഹാഭാരതത്തിലെ ആരണ്യപർവ്വത്തില്‍ രാമായണത്തെപ്പറി പരാമർശമുണ്ട്. മഹാഭാരതത്തിലെ അധ്യായം 272 മുതൽ 289 വരെയുള്ള ഭാഗങ്ങളില്‍ മാർക്കാണ്ഡേയ മഹർഷി രാമായണത്തിൻ്റെ കഥ ധർമ്മരാജനോട് (യുധിഷ്‌ഠിരന്‍) വിവരിക്കുന്നുണ്ട്. മഹാഭാരതത്തിലെ 289-ാം അധ്യായത്തില്‍ രാമായണത്തിൻ്റെ കഥ അവസാനിക്കുന്നത് രാമൻ്റെ കിരീടധാരണത്തോടെയാണ്. മഹാഭാരതം രചിച്ചതിന് ശേഷമാണ് ഉത്തരകാണ്ഡത്തിൻ്റെ കൂട്ടിച്ചേർക്കല്‍ നടന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ലവനും കുശനും രാമായണം പാരായണം ചെയ്യുന്നു

ബാലകാണ്ഡത്തിലെ 1.4.27 മുതൽ 1.4.29 വരെയുള്ള ശ്ലോകങ്ങളില്‍ അയോധ്യയിലെ തെരുവുകളിൽ രാമായണം പാരായണം ചെയ്യുന്ന സന്യാസി ബാലൻമാരായ ലവ കുശന്മാരെപ്പറ്റി പരാമര്‍ശമുണ്ട്. രാമൻ ഇവരെ കാണുകയും കൊട്ടാരത്തിലേക്ക് ക്ഷണിച്ച് ഉചിതമായി ആദരിക്കുകയും ചെയ്‌തു. തുടർന്ന് ലവനും കുശനും രാമൻ്റെ കൊട്ടാരത്തിൽ രാമായണം പാരായണം ചെയ്‌തതായും ശ്ലോകത്തില്‍ പറയുന്നു.

മറുവശത്ത് ഉത്തര രാമായണത്തിൽ രാമൻ നടത്തിയ അശ്വമേധയാഗത്തിനിടെ ലവനും കുശനും രാമായണം പാരായണം ചെയ്‌തതായി കാണാം. ഉത്തരകാണ്ഡത്തിലെ അധ്യായം 94 ൽ പറയുന്നത് പ്രകാരം നൈമിഷാരണ്യത്തിലെ ഗോമതി നദിയുടെ തീരത്തായിരുന്നു ഇത് നടന്നത്. സുന്ദര കാണ്ഡത്തിലെയും ഉത്തര കാണ്ഡത്തിലെയും പരാമർശങ്ങൾ പരസ്‌പര വിരുദ്ധമാണ്. ഇവയിലൊന്നിന് മാത്രമേ സാധുത കണക്കാക്കാനാകൂ.

സീതയുടെ ത്യാഗം

ഉത്തരകാണ്ഡത്തിലെ ശ്ലോകം 42.29 പ്രകാരം രാമനും സീതയും രാജകീയ പദവികൾ ആസ്വദിച്ച് 10,000 വർഷം ഒരുമിച്ചു ജീവിച്ചു: 'ദശവർഷ സഹസ്രാണി ഗതാനി സുമാഹാത്മാനോഡ പ്രവിദോഗാൻ' എന്നാണ് ശ്ലോകത്തില്‍ പറയുന്നത്. തുടർന്ന് വനങ്ങളിൽ മുനിമാർക്കും സന്ന്യാസിമാർക്കുമൊപ്പം കുറച്ച് സമയം ചെലവഴിക്കാനുള്ള ആഗ്രഹം സീത പ്രകടിപ്പിക്കുന്നു.

തുടർന്ന് 43-ാം അധ്യായത്തില്‍ ചില അയോധ്യാവാസികൾ സീതയെക്കുറിച്ചോർത്ത് വിലപിക്കുന്നതായി ഭദ്രന്‍ രാമനെ അറിയിക്കുന്നു. രാവണൻ തൻ്റെ സ്ഥലത്ത് ഒരു വർഷത്തോളം തടവിലാക്കിയ സീതയെയാണ് രാമൻ സ്വീകരിച്ചത്. ഇതോടെ തങ്ങളുടെ ഭാര്യമാരോടും സമാനമായി പെരുമാറാൻ അയോധ്യാവാസികൾ നിർബന്ധിതരാകുന്നു എന്നാണ് ഭദ്രന്‍ രാമനെ അറിയിച്ചത്.

അയോധ്യയിലെ പൗരന്മാർ പട്ടാഭിഷേകത്തിന് ശേഷമുള്ള 10,000 വർഷക്കാലം രാമന്‍ സീതയെ സ്വീകരിച്ചതിനെ അംഗീകരിച്ചെന്നും അതിനുശേഷം മാത്രമാണ് ഈ വിഷയത്തിൽ അസ്വസ്ഥത വളർന്നതെന്നും വാദിക്കുന്നത് ഒരു പരിഹാസ്യമാണ്. നാട്ടുകാരുടെ എതിർപ്പുകൾ കേട്ട് രാമൻ സീതയെ പരിത്യജിച്ചു എന്ന് വാദിക്കുന്നത് തികച്ചും സ്വഭാവഹത്യയാണ്. ഒരു ലോജിക്കൽ ആർഗ്യുമെൻ്റ് എന്ന നിലയിൽ ഇത് അംഗീകരിക്കാനാവില്ല.

അയോധ്യയിലെ പൗരന്മാർ തങ്ങളുടെ കിരീടധാരണത്തിന് ശേഷം 10,000 വർഷം മുഴുവൻ സീതയെ രാമൻ സ്വീകരിച്ചതിനോട് യോജിപ്പായിരുന്നുവെന്നും അതിനുശേഷം മാത്രമാണ് ഈ വിഷയത്തിൽ അസ്വസ്ഥത വളർത്തിയെടുത്തതെന്നും വാദിക്കുന്നത് പരിഹാസ്യവും തമാശയുമാണ്. അവരുടെ എതിർപ്പുകൾ കേട്ട് രാമൻ സീതയെ പരിത്യജിച്ചു എന്ന് വാദിക്കുന്നത് വ്യക്തമായ സ്വഭാവഹത്യയാണ്. ഇത് ഒരു യുക്‌തിസഹമായ വാദമായി അംഗീകരിക്കാനാകില്ല.

അന്തിമ നിഗമനം

വാല്‍മീകി മഹർഷിയാൽ രചിക്കപ്പെട്ട രാമായണത്തിൽ ഉത്തരകാണ്ഡം കൂട്ടിച്ചേർക്കപ്പെട്ടത് വളരെക്കാലത്തിന് ശേഷമാണെന്നും, പിന്നീട് ഈ കൂട്ടിച്ചേര്‍ക്കലുകളെ സാധൂകരിക്കാന്‍ രാമായണത്തിന്‍റെ പ്രധാന ഗ്രന്ഥത്തിൽ മറ്റുചില കൂട്ടിച്ചേർക്കലുകലും പരിഷ്‌ക്കരണങ്ങളും വരുത്തിയെന്നും നമുക്ക് ഉറപ്പിക്കാനാകും. അതിനാൽ ഉത്തരകാണ്ഡം രാമായണം എന്ന ഇതിഹാസത്തിൻ്റെ അവിഭാജ്യ ഘടകമല്ല എന്ന് കണക്കാക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.