ETV Bharat / international

'നോ പറയാം' ലഹരിയോട്; ഇന്ന് ലോക ലഹരി വിരുദ്ധ ദിനം - WORLD ANTI DRUG DAY

author img

By ETV Bharat Kerala Team

Published : Jun 26, 2024, 9:42 AM IST

ഈ വർഷത്തെ ലഹരി വിരുദ്ധ ദിനത്തിന്‍റെ പ്രമേയം "ദി എവിഡൻസ് ഈസ് ക്ളിയർ; ഇൻവെസ്‌റ്റ് ഇൻ പ്രിവെൻഷൻ" എന്നതാണ്. ഇന്ത്യയിലുടനീളം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ജൂൺ 12 മുതൽ ജൂൺ 26 വരെ 'നശ മുക്ത ഭാരത് പഖ്‌വാഡ' ആയി ആചരിക്കും.

DRUG ABUSE  DRUG  ലോക ലഹരി വിരുദ്ധ ദിനം  ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
Representative Image (ETV Bharat)

ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിൻ്റെ അനധികൃത കടത്തും. ഈ വിഷയത്തില്‍ അവബോധം സൃഷ്‌ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവര്‍ത്തനത്തില്‍ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്ര സഭ ജൂണ്‍ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഫലപ്രദമായ ഔഷധ നയങ്ങൾ, ശാസ്‌ത്രം, ഗവേഷണം, മനുഷ്യാവകാശങ്ങളോടുള്ള പൂർണ്ണമായ ആദരവ്, അനുകമ്പ, മയക്കുമരുന്ന് ഉപയോഗത്തിൻ്റെ സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവയിൽ വേരൂന്നിയതാണ് ഈ വർഷത്തെ ലോക ലഹരി വിരുദ്ധ ദിനം.

ഈ വര്‍ഷത്തെ പ്രമേയം

ഈ വർഷത്തെ ലഹരി വിരുദ്ധ ദിനത്തിന്‍റെ പ്രമേയം "ദി എവിഡൻസ് ഈസ് ക്ളിയർ; ഇൻവെസ്‌റ്റ് ഇൻ പ്രിവെൻഷൻ" എന്നതാണ് പ്രതിരോധത്തിന് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കുന്നതിനായി സമൂഹത്തോടും നയങ്ങൾ രൂപീകരിക്കുന്നവരോടും ആഹ്വാനം ചെയ്യുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ജൂൺ 12 മുതൽ ജൂൺ 26 വരെ രാജ്യത്തുടനീളം “നശ മുക്ത ഭാരത് പഖ്‌വാഡ” ആചരിക്കും.

എന്താണ് അനധികൃത മയക്കുമരുന്ന് കടത്ത്?

മയക്കുമരുന്ന് നിരോധന നിയമങ്ങൾക്ക് വിധേയമായ വസ്‌തുക്കളുടെ കൃഷി, നിർമ്മാണം, വിതരണം, വിൽപ്പന എന്നിവ ഉൾപ്പെടുന്ന അനധികൃത വ്യാപാരമാണ് മയക്കുമരുന്ന് കടത്ത് എന്ന് പറയുന്നത്.

ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ചരിത്രം

1987 ഡിസംബർ 7 ലെ 42/112 എന്ന പ്രമേയത്തിലൂടെ യുഎന്‍ ജനറൽ അസംബ്ലിയാണ് എല്ലാ വർഷവും ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

എന്താണ് ഈ ദിവസത്തിൻ്റെ പ്രാധാന്യം?

എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾക്കുമായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തുകൊണ്ട് ലോകം മുഴുവനും ഈ ദിനം ആചരിക്കുന്നു. അന്നേദിവസം മയക്കുമരുന്നിൻ്റെ ദുരുപയോഗത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും കുട്ടികളെയും മുതിർന്നവരെയും ബോധവത്കരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ലഹരിക്ക് അടിമയായ വ്യക്തിയെ എങ്ങനെ തിരിച്ചറിയാം - ലഹരിക്ക് അടിമപ്പെടുന്നതിൻ്റെ ലക്ഷണങ്ങൾ

  • കുറിപ്പടി മരുന്നുകളുടെ ആവർത്തിച്ചുള്ള ദുരുപയോഗം
  • മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ പിൻമാറ്റ ലക്ഷണങ്ങൾ പ്രകടമാകും
  • വ്യക്തിത്വത്തിൽ ഉണ്ടാകുന്ന (ഹോബികൾ, താൽപ്പര്യങ്ങൾ, പെരുമാറ്റം) മാറ്റം നിരീക്ഷിക്കാവുന്നതാണ്
  • മൂഡ് സ്വിങ്സ്
  • ഉത്കണ്‌ഠാകുലനായി അല്ലെങ്കിൽ ഭ്രാന്തനായി കാണപ്പെടുന്നത്
  • നിരന്തരമായ മൂക്കൊലിപ്പ്, ചുവന്ന കണ്ണുകൾ അല്ലെങ്കിൽ കുത്തിവെയ്‌പ്പ് അടയാളങ്ങൾ
  • സാധാരണ ചെറിയ ജോലികളിൽ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്
  • വളരെയധികം അല്ലെങ്കിൽ വളരെ കുറച്ച് ഉറക്കം ലഭിക്കുന്നു
  • ബന്ധങ്ങളിലുണ്ടാകുന്ന വിളളലുകൾ
  • ശരീര ഭാരത്തിലുണ്ടാകുന്ന മാറ്റങ്ങൾ - പെട്ടെന്ന് ശരീരഭാരം കൂടുക അല്ലെങ്കിൽ കുറയുക
  • വിറയൽ

ഈ വർഷത്തെ ലോക ലഹരിവിരുദ്ധ ദിനം ആഹ്വാനം ചെയ്യുന്നത്:

  1. സമൂഹത്തെ ശാക്തീകരിക്കുക: തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ സംരംഭങ്ങൾ നടപ്പിലാക്കുന്നതിനും മയക്കുമരുന്ന് ഉപയോഗം പ്രതിരോധിക്കുന്നതിനും സമൂഹത്തിൻ്റെ നേതൃത്വത്തിലുള്ള പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കണം.
  2. സംഭാഷണവും സഹകരണവും സുഗമമാക്കുക: തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ പ്രവർത്തനങ്ങളും നയങ്ങളും മെച്ചപ്പെടുത്തുന്നതിന് പങ്കാളികൾ തമ്മിലുള്ള സംഭാഷണവും സഹകരണവും പ്രോത്സാഹിപ്പിക്കുക. അറിവ് പങ്കിടലിനും നവീകരണത്തിനുമുള്ള പിന്തുണാന്തരീക്ഷം വളർത്തുക.
  3. നയരൂപീകരണം പ്രോത്സാഹിപ്പിക്കുക: ദേശീയ അന്തർദേശീയ തലങ്ങളിൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തിന് വേണ്ടി വാദിക്കുക. മയക്കുമരുന്ന് നയങ്ങൾ ശാസ്‌ത്രീയ ഗവേഷണത്തിൽ അധിഷ്‌ഠിതമാണെന്ന് അറിയിക്കുക.
  4. സമൂഹത്തിൽ ഇടപഴകുക: സമൂഹത്തിൽ ആളുകൾ ഇടപഴകുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും മയക്കുമരുന്ന് പ്രതിരോധിക്കുന്നതിനുളള പരിപാടികൾ രൂപകൽപ്പന ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലുളള സമൂഹത്തിൻ്റെ പങ്കാളിത്തത്തെക്കുറിച്ച് അവബോധം വളർത്തുക.
  5. യുവാക്കളെ ശാക്തീകരിക്കുക: മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി യുവാക്കൾക്കിടയിൽ അവബോധം സൃഷ്‌ടിച്ച് അവരെ ശാക്തീകരിക്കുക.
  6. ബോധവൽക്കരണം: മയക്കുമരുന്നിനെക്കുറിച്ചും അതിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ചും എല്ലാ പ്രായത്തിലുമുളള ആളുകൾക്കിടയിലും ബോധവൽക്കരണം നടത്തുക.

മയക്കുമരുന്ന് ദുരുപയോഗം നമ്മെ എങ്ങനെ ബാധിക്കും?

ആദ്യം മയക്കുമരുന്ന് ദുരുപയോഗത്തിൻ്റെ അർത്ഥം മനസ്സിലാക്കാം. നിയമവിരുദ്ധമായ മരുന്നുകളോ കുറിപ്പടി മരുന്നുകളോ ഉദ്ദേശിക്കാത്ത ആവശ്യങ്ങൾക്കായി കഴിക്കുന്ന പ്രക്രിയയായി ഇതിനെ കണക്കാക്കം. മരുന്നുകളുടെ അമിതമായ ഉപയോഗവും ലഹരി ദുരുപയോഗത്തിൻ്റെ പട്ടികയിൽ വരുന്നു.

ലഹരി ഉപയോഗത്തിൻ്റെ പാർശ്വഫലങ്ങൾ:

  • ഹൃദ്രോഗങ്ങൾ
  • സ്ട്രോക്ക്
  • ശ്വാസകോശ അർബുദം
  • എച്ച്ഐവി
  • കരൾ/വൃക്ക രോഗം
  • ഓറൽ ക്യാൻസർ
  • രക്താർബുദം
  • ശരീരഭാരം കുറയുന്നത്

മാനസികാരോഗ്യത്തിൽ ലഹരി ഉപയോഗത്തിൻ്റെ പാർശ്വഫലങ്ങൾ:

  • വിഷാദം
  • പഠനത്തിൽ /ഓർമ്മ പ്രശ്‌നങ്ങൾ
  • ഉറക്കമില്ലായ്‌മ
  • അക്രമാസക്തമായ പെരുമാറ്റം
  • വ്യാമോഹങ്ങൾ
  • ഭ്രമാത്മകത
  • ആശയക്കുഴപ്പം
  • മാനസിക പ്രശ്‌നങ്ങൾ

നാഷണൽ ആക്ഷൻ പ്ലാൻ ഫോർ ഡ്രഗ് ഡിമാൻഡ് റിഡക്‌ഷൻ (NAPDDR) സ്‌കീം:

നശ മുക്ത് ഭാരത് അഭിയാൻ (NMBA) ഇപ്പോൾ രാജ്യത്തുടനീളമുള്ള എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. ഇതിന് കീഴിൽ 8000-ലധികം യുവജന വളണ്ടിയർമാരുടെ നേതൃത്വത്തിൽ സമൂഹത്തിൽ വലിയ പ്രവർത്തനം നടത്തുന്നു.

ഇതുവരെ, 3.38 കോടി യുവാക്കളും 2.28 കോടി സ്‌ത്രീകളും ഉൾപ്പെടെ 10.72 കോടിയിലധികം ആളുകളിലേക്ക് എൻഎംബിഎ എത്തിയിട്ടുണ്ട്. 3.28 ലക്ഷത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ അഭിയാനിൽ പങ്കെടുത്തിട്ടുണ്ട്.

342 ഇൻ്റഗ്രേറ്റഡ് റീഹാബിലിറ്റേഷൻ സെൻ്ററുകൾക്ക് (IRCAs) കേന്ദ്ര സർക്കാരിൻ്റെ പിന്തുണയുണ്ട്. ഈ ഐആർസിഎകൾ മയക്കുമരുന്നിന് അടിമകളായവരെ ചികിത്സിക്കുന്നതിന് മാത്രമല്ല, പ്രതിരോധ വിദ്യാഭ്യാസം, അവബോധം സൃഷ്‌ടിക്കൽ, പ്രചോദനാത്മക കൗൺസിലിങ്, പരിചരണത്തിന് ശേഷം സാമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കുക എന്നീ സേവനങ്ങളും നൽകുന്നു.

ലോക ലഹരിവിരുദ്ധ ദിനം എങ്ങനെ ആചരിക്കാം?

  • മാനസികവും ശാരീരികവുമായ ലഹരി ഉപയോഗത്തിൻ്റെ പാർശ്വഫലങ്ങളെക്കുറിച്ച് നിങ്ങളുടെ അടുത്തുള്ള ആളുകളെ ബോധവൽക്കരിക്കുക.
  • ലഭ്യമായ ചികിത്സകളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കായി ഹെൽപ്പ് ലൈൻ നമ്പർ പങ്കിടുകയും ചെയ്യുക.
  • മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ ശബ്‌ദമുയർത്താൻ സോഷ്യൽ മീഡിയ ഉപയോഗിക്കുക.
  • പ്രാദേശിക സ്‌കൂളുകളിലും സംഘടനകളിലും മയക്കുമരുന്നിൻ്റെ ദുരുപയോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തുക.

Also Read: അലര്‍ജി നിസാരക്കാരനല്ല; ലോക അലര്‍ജി ബോധവത്കരണ വാരത്തില്‍ കൂടുതലറിയാം ഈ അവസ്ഥയെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.