ETV Bharat / international

എങ്ങുമെത്താതെ ഇസ്രയേല്‍-ഹമാസ് വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍, യുദ്ധം കടുപ്പിച്ച് ഇരുപക്ഷവും - warnings from the US

പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനമില്ലാതെ തുടരുകയാണ്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് സൈനിക മുന്നേറ്റം വ്യാപിപ്പിക്കുകയാണ് ഇസ്രയേല്‍. ഇത് അയല്‍രാജ്യങ്ങള്‍ക്ക് സൃഷ്ടിക്കുന്ന തലവേദനയും ചില്ലറയല്ല.

ISRAEL TO KEEP UP OFFENSIVE  ISRAEL HAMAS MIDDLE EAST  work harder to protect civilians  warnings from the US  ഇസ്രയേല്‍ ഹമാസ്
Israel To Keep Up Offensive
author img

By ETV Bharat Kerala Team

Published : Feb 17, 2024, 9:44 PM IST

വെസ്‌റ്റ്ബാങ്ക്: എങ്ങുമെത്താതെ ഇസ്രയേല്‍-ഹമാസ് വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍. അമേരിക്കയുടെ മുന്നറിയിപ്പുകള്‍ എല്ലാം അവഗണിച്ച് ദക്ഷിണ ഗാസാ മുനമ്പില്‍ ഇസ്രയേല്‍ നരനായാട്ട് തുടരുകയാണ്. നാട്ടുകാരുടെ ജീവന്‍ സംരക്ഷിക്കണമെന്ന് അമേരിക്ക ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടികളും ഇസ്രയേല്‍ കൈക്കൊള്ളുന്നില്ല( ISRAEL TO KEEP UP OFFENSIVE).

ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുകയാണ്. റാഫയിലേക്ക് മുന്നേറാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗാസമുനമ്പില്‍ ജനവാസം അവശേഷിക്കുന്ന ഏക മേഖലയാണിത്. അത് കൊണ്ട് തന്നെയാണ് ഇതുവരെ ഈ മേഖലയിലേക്ക് സൈനിക നീക്കം ഉണ്ടാകാതിരുന്നതെന്നും ഇസ്രയേല്‍ പറയുന്നു. അതേസമയം എപ്പോഴാണ് സൈനിക നീക്കം ആരംഭിക്കുന്നതെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കിയിട്ടില്ല. ഈജിപ്ത് അതിര്‍ത്തിയിലുള്ള ഈ പട്ടണത്തില്‍ കഴിയുന്ന പതിനാല് ലക്ഷം വരുന്ന പലസ്‌തീന്‍ ജനതയെ ഒഴിപ്പിക്കാനുള്ള ശ്രമം ഇസ്രയേല്‍ സൈന്യം ഉടന്‍ തുടങ്ങുമെന്നാണ് സൂചന(ISRAEL-HAMAS-MIDDLE EAST).

ലോകമെങ്ങും ആശങ്ക തുടരുകയാണ്. അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചും ഇസ്രയേല്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ ഒരുമ്പെട്ട് ഇറങ്ങിയിരിക്കുകയാണ്. റാഫയിലും സ്ഥിതിഗതികള്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ആരോഗ്യപരിരക്ഷയോ ലഭിക്കുന്നില്ല. ഇസ്രയേലിന്‍റെ ആവര്‍ത്തിച്ചുള്ള ബോംബാക്രമണഭീഷണിയും ഇവര്‍ നേരിടുന്നു. ഹമാസിനെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് ഇസ്രയേലിന്‍റെ വാദം. ഇവരാണ് ജനങ്ങളുടെ ജീവന്‍ നഷ്‌ടമാക്കുന്നതെന്നും ഇസ്രയേല്‍ ആരോപിക്കുന്നു. ഹമാസ് ജനവാസമേഖലകളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് തങ്ങള്‍ക്ക് അവിടേക്ക് ആക്രമണം നടത്തേണ്ടി വരുന്നതെന്നും ഇസ്രയേല്‍ വാദിക്കുന്നു(despite warnings from the US to work harder to protect civilians).

കഴിഞ്ഞ കുറേ ദിവസങ്ങളായി ഇസ്രയേല്‍ ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയില്‍ തെരച്ചില്‍ നടത്തുകയാണ്. ദക്ഷിണ ഗാസമുനമ്പിലെ പ്രധാന ആശുപത്രിയാണിത്. ഇസ്രയേലില്‍ നിന്നുള്ളവരെ ബന്ദികളാക്കിയിരിക്കുന്നത് ഇവിടെയാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇതുവരെ ബന്ദികളെയൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ നൂറ് ഹമാസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തെന്നും ഇസ്രയേല്‍ അവകാശപ്പെടുന്നു. ഇതില്‍ 20 പേര്‍ ആദ്യം ആക്രമണം അഴിച്ച് വിട്ടവരാണെന്നും ഇസ്രയേല്‍ ആരോപിക്കുന്നു. തെരച്ചിലിനിടെ ആശുപത്രിയില്‍ ഒരു രോഗി മരിച്ചെന്ന് ഡോക്‌ടര്‍ വെളിപ്പെടുത്തി.

അതിര്‍ത്തി കടന്ന് ഹമാസ് ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേല്‍ ഒക്‌ടോബര്‍ ഏഴിനാണ് പ്രത്യാക്രമണം ആരംഭിച്ചത്. ഹമാസ് ഇതുവരെ 1200 പേരെ വധിച്ചു. 250 പേരെ ബന്ദികളാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രത്യാക്രമണത്തില്‍ 29000 പലസ്‌തീനികള്‍ക്ക് ഇതുവരെ ജീവന്‍ നഷ്‌ടമായെന്നാണ് ഔദ്യോഗിക കണക്ക്. വന്‍തോതില്‍ നാശനഷ്‌ടങ്ങളും പലസ്‌തീന്‍ ഭാഗത്ത് ഉണ്ടായിട്ടുണ്ട്. ജനസംഖ്യയുടെ 80ശതമാനം പേരും സ്വന്തം നാടും വീടും വിട്ട് പലയാനം ചെയ്തു. ഇത് വലിയ മാനുഷിക പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.

റഫയിലേക്കുള്ള സൈനിക മുന്നേറ്റത്തിനെതിരെ അയല്‍രാജ്യമായ ഈജിപ്ത് രംഗത്തെത്തിയിട്ടുണ്ട്. മേഖലയിലെ പോരാട്ടം മൂലം പലസ്‌തീനികള്‍ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറുമെന്ന ആശങ്കയും ഈജിപ്‌ത് പങ്കുവയ്ക്കുന്നു. ഇസ്രയേലുമായുള്ള സമാധാന ഉടമ്പടിയെ ഇത് ബാധിച്ചേക്കാം. ഇതിനിടെ അതിര്‍ത്തിയില്‍ ഒരു ആഘാത മേഖലയും ഇവര്‍ സൃഷ്‌ടിച്ചു കഴിഞ്ഞു. അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം അകലെയായാണ് ഇത് ഒരു കൂറ്റന്‍ മതിലും നിര്‍മ്മിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ അത്ര എളുപ്പം ആര്‍ക്കും തങ്ങളുടെ രാജ്യത്തേക്ക് കടന്ന് കയറാനാകില്ലെന്നും ഇവര്‍ കണക്കുകൂട്ടുന്നുണ്ട്.

അതേസമയം അമേരിക്ക, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ ആഭിമുഖ്യത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഗാസയില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറാതെ തങ്ങളുടെ പിടിയില്‍ അവശേഷിക്കുന്ന ഇസ്രയേലികളെ വിട്ടയക്കില്ലെന്ന നിലപാടിലാണ് ഹമാസ്. നൂറ് ഇസ്രയേലികളാണ് ഇപ്പോള്‍ ഹമാസിന്‍റെ പിടിയിലുള്ളത്. പലസ്‌തീന്‍ തടവുകാരെയും വിട്ടയക്കണമെന്ന ആവശ്യം ഇവര്‍ മുന്നോട്ട് വയ്ക്കുന്നു. ഹമാസിന്‍റെ ഉന്നത നേതാക്കളടക്കമുള്ളവരെ ഇസ്രയേല്‍ തടവിലാക്കിയിട്ടുണ്ട്.

എന്നാല്‍ ഇതിനെ വഞ്ചനാപരം എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. ഹമാസിനെ തകര്‍ക്കും വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പലസ്‌തീന്‍ രാജ്യത്തെ അംഗീകരിക്കുക എന്നാല്‍ ഭീകരതയെ ആദരിക്കലാണ്. ഫ്രാന്‍സ് പറഞ്ഞ പോലെ മുന്നോട്ട് പോകുക തന്നെയാണ് ചെയ്യാനുള്ളതെന്നും അത് ചെയ്യുക തന്നെ ചെയ്യുമെന്നും നെതന്യാഹു വ്യക്തമാക്കി.

ഇസ്രയേല്‍ ലെബനന്‍ അതിര്‍ത്തിയിലും ഈയാഴ്‌ച സംഘര്‍ഷം കനത്തു. ലെബനനില്‍ നിന്ന് വിക്ഷേപിച്ച ഒരു റോക്കറ്റ് പതിച്ച് ഇസ്രയേല്‍ സൈനികന്‍ ബുധനാഴ്‌ച മരിച്ചു. ഇതിന് പകരം ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഹിസ്ബുള്ള കമാന്‍ഡറെയും മറ്റ് രണ്ട് പേരെയും വധിച്ചു. തൊട്ടടുത്ത ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലെബനനിലെ പത്ത് നാട്ടുകാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഹിസ്ബുള്ള വടക്കന്‍ ഇസ്രയേലിലേക്ക് ഒരു റോക്കറ്റ് ആക്രമണം നടത്തി. തങ്ങളും ആക്രമണം വ്യാപിപ്പിക്കുമെന്ന ശക്തമായ മുന്നറിയിപ്പായിരുന്നു അത്.

ലെബനനിലെ ശക്തമായ രാഷ്‌ട്രീയ കക്ഷിയും ഭീകരസംഘടനയുമാണ് ഹിസ്ബുള്ള. ഇവര്‍ക്ക് ശക്തമായ ഒരു റോക്കറ്റ്-കാലാള്‍പ്പടയുമുണ്ട്. 2006ല്‍ ഇസ്രയേലുമായി കനത്ത ഒരു യുദ്ധം ഇവര്‍ നടത്തിയിരുന്നു. ഇവര്‍ക്ക് ഇതിന് ഇറാന്‍റെ പിന്തുണയും ലഭിച്ചിരുന്നു. ഗാസയുദ്ധം ആരംഭിച്ചതു മുതല്‍ ഇവരും നേരിയ തോതില്‍ ആക്രമണം തുടങ്ങിയിട്ടുണ്ട്. തങ്ങള്‍ക്ക് ഇനിയും ഒരു യുദ്ധം വേണ്ടെന്നാണ് ഇരുപക്ഷത്തിന്‍റെയും നിലപാട്. എന്നാല്‍ കാര്യങ്ങള്‍ നിയന്ത്രണം വിടുമെന്ന ആശങ്ക നിലവിലുണ്ട്.

Also Read: ഭൂപടത്തില്‍ നിന്ന് മായുന്ന രാജ്യം, നിണം വാര്‍ന്ന മണ്ണില്‍ ഒരു ജനത; ഇന്ന് പലസ്‌തീന്‍ ഐക്യദാര്‍ഢ്യ ദിനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.