കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ കാബൂളിൽ ചാവേറാക്രമണത്തിൽ താലിബാൻ അഭയാർഥി കാര്യ മന്ത്രി കൊല്ലപ്പെട്ടു. ഖലീൽ ഹഖ്വാനി (58) കൊല്ലപ്പെട്ടത്. മന്ത്രാലയത്തിനുള്ളിൽ നടന്ന സ്ഫോടനത്തിലാണ് ഹഖ്വാനി കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇന്ന് കാബൂളിലെ അഭയാര്‍ഥി മന്ത്രാലയ കോമ്പൗണ്ടിലുണ്ടായ സ്ഫോടനത്തില്‍ താലിബാൻ്റെ അഭയാര്‍ഥി മന്ത്രി ഖലീല്‍ റഹ്‌മാന്‍ ഹഖാനി കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
താലിബാനിലെ ഭരണത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന വ്യക്തികളിൽ ഒരാളായിരുന്നു ഹഖ്വാനി. അഭയാർഥികളിൽ ഒരാളാണ് ചാവേറായി പൊട്ടിത്തെറിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഹഖ്വാനിയുടെ പത്ത് ജീവനക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
അഫ്‌ഗാനിസ്‌ഥാനില്‍ മൂന്ന് വര്‍ഷം മുമ്പ് താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം ബോംബാക്രമണത്തില്‍ കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖ വ്യക്തിയാണ് ഹഖ്വാനി. എന്നാല്‍ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.