ഡൽഹി : 2024 ലെ ലോകസുന്ദരി ആരെന്ന് അറിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. നീണ്ട 28 വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയിൽ വെച്ചാണ് ഇത്തവണ 71ാമത് ലോക സുന്ദരി മത്സരം (Miss World Pageant) നടക്കുന്നത്. മുംബൈയിൽ നടക്കുന്ന മത്സരം ലോകമെമ്പാടും സംപ്രേക്ഷണം ചെയ്യുമെന്ന് മിസ് വേൾഡ് ചെയർമാൻ ജൂലിയ മോർലി എക്‌സിലെ മിസ് വേൾഡ് പേജിൽ അറിയിച്ചു (India to The Miss World Pageant After 28 years).
ഇന്ത്യയിൽ അവസാനമായി മത്സരം നടക്കുന്നത് 1996 ലാണ്. ബെംഗളൂരുവിൽ വച്ചായിരുന്നു മത്സരം നടന്നത്. ഇതുവരെ ഇന്ത്യയിൽ നിന്ന് ആറ് പേരാണ് ലോക സുന്ദരിപട്ടം നേടിയിട്ടുള്ളത്. 1966 ലാണ് ആദ്യ ഇന്ത്യക്കാരി റീത്ത ഫാരിയ പവൽ (India's First Miss World Winner) ലോകസുന്ദരി കിരീടം നേടുന്നത്. പിന്നീട് 32 വർഷമെടുത്തു കിരീടം ഇന്ത്യയിലെത്താൻ. ഐശ്വര്യ റായ് ബച്ചൻ 1996 ൽ ഇന്ത്യയ്‌ക്ക് വേണ്ടി ലോകസുന്ദരി കിരീടം അണിഞ്ഞു. ഐശ്വര്യ റായ് ബച്ചന് ശേഷം അടുത്ത കിരീട നേട്ടത്തിന് മൂന്ന് വർഷം മാത്രമെ ഇന്ത്യക്ക് വേണ്ടിവന്നുള്ളു. ഡയാന ഹെയ്‌ഡനാണ് 1997 ലെ കീരീടമണിഞ്ഞത്. പിന്നീട് ഇന്ത്യയുടെ നാലാമത്തെ സുന്ദരിയായി തെരഞ്ഞെടുക്കപ്പടാൻ യുക്ത മുഖിക്ക് വെറും 2 വർഷത്തെ ഇടവേള മാത്രമായിരുന്നു ഉള്ളത്. പിയങ്ക ചോപ്ര 2000 ൽ വിജയ കിരീടമണിഞ്ഞതിന് ശേഷം ഒരു നീണ്ട ഇടവേള വേണ്ടിവന്നു ഇന്ത്യയ്ക്ക് കിരീടമെന്ന ലക്ഷ്യത്തിലെത്താൻ . 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയിൽ നിന്നുള്ള ആറാമത്തെ ലോക സുന്ദരിയായി 2017 ൽ മാനുഷി ഛില്ലർ തെരഞ്ഞെടുക്കപ്പെട്ടു. ലോകസുന്ദരി മത്സരത്തിന്‍റെ അവസാനത്തെ വിജയി പോളണ്ടിന്‍റെ കരോലിന ബിലാവ്‌സ്‌ക്കർ ആയിരുന്നു.
ഫെബ്രുവരി 23-ന് ഭാരത് മണ്ഡപം -കോണ്ടിനെന്‍റൽ ബ്യൂട്ടി വിത്ത് എ പർപ്പസ് ചലഞ്ച്- പ്ലീനറി ഹാൾ ഡൽഹി, ഭാരത് മണ്ഡപം,ഫെബ്രുവരി 21-ന് ന്യൂ ഡൽഹി, മിസ് വേൾഡ് റെഡ് കാർപെറ്റ് സ്‌പെഷ്യൽ, മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്‍റർ (Miss World Pageant 2024).
ഇവന്‍റിലെ പ്രധാന മത്സരങ്ങൾ : മിസ് വേൾഡ് ടോപ്പ് ഡിസൈനർ അവാർഡ് & മിസ് വേൾഡ് ടോപ്പ് മോഡൽ - മുംബൈ , വേൾഡ് ടോപ്പ് സ്‌പോർട്‌സ് ചലഞ്ച് ന്യൂ ഡൽഹി,മിസ് വേൾഡ് ടോപ്പ് ടാലന്‍റ് ഫൈനൽ -മുംബൈ, മൾട്ടി- മീഡിയ ചലഞ്ച് മുംബൈ, ഹെഡ് ടു ഹെഡ് ചലഞ്ച് ഫൈനൽ- ദി സമ്മിറ്റ് എന്നിവയാണ്.
71ാമത് ലോക സുന്ദരി മത്സരം ഫൈനൽ നിർമിക്കുന്നത് എൻഡമോൾ ഷൈൻ ഇന്ത്യയാണ് . മാർച്ച് 9 ന് വൈകുന്നേരം 7: 30മുതൽ 10:30 തത്സമയം സംപ്രേക്ഷണം ചെയ്യും.