ജെറുസലേം : ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനിടെ 94 മൃതദേഹങ്ങൾ സെൻട്രൽ ഗാസയിലെ ആശുപത്രിയിൽ എത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റ 100-ലധികം പേർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ. അൽ-ബലയിലെ അൽ-അഖ്‌സ ആശുപത്രിയിലാണ് സംഭവം.
ഗാസയിൽ യുദ്ധം തുടരുന്നതിനിടെ ഇന്ന്(ജൂൺ 8) രാവിലെ നാല് ബന്ദികളെ ഇസ്രയേൽ സൈന്യം രക്ഷിച്ചതായി ഖലീൽ ഡെഗ്രാൻ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ആക്രമണത്തിൽ പിടിക്കപ്പെട്ട എല്ലാവരെയും മോചിപ്പിക്കുന്നതുവരെ യുദ്ധം തുടരുമെന്ന് ബന്ദികളെ മോചിപ്പിച്ചതിന് ശേഷം ഇസ്രയേൽ പറഞ്ഞു.
ഗാസ മുനമ്പിലെ സ്‌കൂളിൽ പ്രവർത്തിക്കുന്ന ഹമാസ് കോമ്പൗണ്ടിൽ ഇസ്രയേൽ സൈന്യം വ്യാഴാഴ്‌ച(ജൂൺ 6) ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 39 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒക്‌ടോബർ 7ന് ഇസ്രയേലിനെതിരെ ഹമാസിൻ്റെ ആക്രമണത്തോടെയാണ് നിരവധി ജീവനുകൾ കവർന്ന യുദ്ധം ആരംഭിച്ചത്. അന്ന് 250 പേരെ ബന്ദികളാക്കുകയും 1,200 പേർ കൊല്ലപ്പെടുകയും ചെയ്‌തു. പ്രത്യാക്രമണത്തിൽ സ്‌ത്രീകളും കുട്ടികളുമുൾപ്പടെ 36,000 പലസ്‌തീനികൾക്കാണ് ജീവൻ നഷ്‌ടമായത്.
Also Read: 'ഹമാസ് കോമ്പൗണ്ട്' ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം ; 39 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്