കസാൻ (റഷ്യ): ഇന്ത്യ-ചൈന അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിന് നമ്മുക്ക് മുൻഗണന നല്‍കണമെന്ന് പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിനോട് ആവശ്യപ്പെട്ടു. ബ്രിക്‌സ് ഉച്ചകോടിയില്‍ ഇരുവരും ഉഭയകക്ഷി ചര്‍ച്ച നടത്തി. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ പട്രോളിങ് ക്രമീകരണങ്ങൾ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിനെ സ്വാഗതം ചെയ്‌തു.
അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നത് ഇരുരാജ്യങ്ങളുടെയും മുൻഗണന വിഷയമായി തുടരണമെന്നും പരസ്‌പര വിശ്വാസമാണ് ഉഭയകക്ഷി ബന്ധത്തിന്‍റെ അടിസ്ഥാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-ചൈന ബന്ധം ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് മാത്രമല്ല, ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും പുരോഗതിക്കും പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അഞ്ച് വർഷത്തിന് ശേഷം തങ്ങൾ ഒരു ഔപചാരിക കൂടിക്കാഴ്‌ച നടത്തുകയാണ്. ഇന്ത്യ-ചൈന ബന്ധം നമ്മുടെ ജനങ്ങൾക്ക് മാത്രമല്ല, ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും പുരോഗതിക്കും വളരെ പ്രധാനമാണെന്ന് തങ്ങൾ വിശ്വസിക്കുന്നു. അതിർത്തിയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുക എന്നത് നമ്മുടെ ബന്ധത്തിന്‍റെ അടിസ്ഥാനമായി തുടരണം, പരസ്‌പര വിശ്വാസവും പരസ്‌പര ബഹുമാനവും തുടരണമെന്നും ചൈനീസ് പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്‌ചയില്‍ മോദി പറഞ്ഞു.
PM Narendra Modi tweets, " met president xi jinping on the sidelines of the kazan brics summit. india-china relations are important for the people of our countries and for regional and global peace and stability. mutual trust, mutual respect and mutual sensitivity will guide… pic.twitter.com/9U8CJbgHaq
— ANI (@ANI) October 23, 2024
ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്‌ച നടത്തിയെന്നും മോദി എക്‌സില്‍ കുറിച്ചു. ഇന്ത്യ-ചൈന ബന്ധം നമ്മുടെ രാജ്യങ്ങളിലെ ജനങ്ങൾക്കും ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും പ്രധാനമാണ്. പരസ്‌പര വിശ്വാസവും പരസ്‌പര ബഹുമാനവുമാണ് ഉഭയകക്ഷി ബന്ധങ്ങളെ നയിക്കുന്നതെന്നും മോദി എക്‌സില്‍ കുറിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് ചൈനീസ് പ്രസിഡന്‍റ്
ഇന്ത്യയും ചൈനയും തമ്മില്‍ ആശയവിനിമയവും സഹകരണവും ശക്തിപ്പെടുത്തണമെന്നും അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തണമെന്നും പ്രസിഡന്‍റ് ഷി ജിന്‍പിങ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങൾക്കും അത്യാവശ്യമാണെന്നും ഷി ജിൻപിങ് അഭിപ്രായപ്പെട്ടു.
ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്‍റെ ആവശ്യകത അടിവരയിട്ടു പറഞ്ഞ ചൈനീസ് പ്രസിഡന്‍റ് ലോകം സംഘര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ നമുക്ക് സമാധാനം കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും, പൊതു സുരക്ഷയുടെ കാവൽക്കാരാകണമെന്നും വ്യക്തമാക്കി. 5 വര്‍ഷത്തിന് ശേഷമാണ് മോദിയും ഷി ജിൻപിങ്ങും ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. 2019 ലാണ് അവസാനമായി പ്രധാനമന്ത്രി മോദിയും ഷി ജിന്‍പിങ്ങും കൂടിക്കാഴ്‌ച നടത്തിയത്. തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് വെച്ചായിരുന്നു അവസാന കൂടിക്കാഴ്‌ച.
അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാൻ ഉന്നതതലത്തില്‍ യോഗം ചേരാന്‍ ചര്‍ച്ചയില്‍ തീരുമാനിച്ചതായി കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചു. കൂടാതെ, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും നടപടികളുണ്ടാവും.